For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പൂമരത്തിന്റെ റിലീസ് മാറ്റിവയ്ക്കാൻ കാരണം ഇതായിരുന്നോ? യു സർട്ടിഫിക്കറ്റ്! ചിത്രം അന്നു തന്നെയെത്തും

  |

  റിലീസിങ് സംബന്ധിച്ച് ഏറെ പുലിവാല് പിടിച്ച ഒരു ചിത്രമാണ് കാളിദാസന്റെ പൂമരം. ഈ ചിത്രത്തിനുള്ള കാത്തിരുപ്പ് തുടങ്ങിയിട്ട് വർഷങ്ങൾ തുടരുകയാണ് . ഇതിനോടകം ചിത്രത്തിന്റെ റിലീസിങ് തീയതികൾ പ്രഖ്യാപിക്കുകയും അത് അതു പോലെ തന്നെ മാറ്റുകയും ചെയ്തിരുന്നു. കാത്തിരിപ്പുകൾക്കൊടുവിൽ ഒരു സന്തോഷ വാർത്തയുമായി പൂമരം ടീം എത്തിയിട്ടുണ്ട്.

  ജനങ്ങൾ കാത്തിരുന്ന ആ ഗാനം വന്നെത്തി! മിഴിയിൽ നിന്നും മിഴിയിലേയ്ക്ക്; പാട്ട് കാണാം

  poomaram

  ചിത്രത്തിന്റെ സെൻസറിങ് നടപടികൾ പൂർത്തിയായി. സിനിമയ്ക്ക് യൂ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. രണ്ട് മണിക്കൂർ 32 മിനിറ്റ് ദൈർഘ്യമുള്ള ചിത്രം മാർച്ച് 15 ന് എത്തുമെന്നാണ് അണിയറയിൽ നിന്ന് ലഭിക്കുന്ന പുതിയ വിവരം. ചിത്രത്തിന്റെ റിലീസ് സംബന്ധമായ നടപടികളാണ് ഇപ്പോൾ പുരോഗമിച്ചു കൊണ്ടിരിക്കുന്നത്.

  പുരുഷന്മാർ എല്ലാവരും ഒരു പോലെയല്ല! പെൺകുട്ടി ഒറ്റപ്പെട്ടാൽ ഇങ്ങനേയും സംഭവിക്കും, വീഡിയോ കാണാം...

  സങ്കേതിക പ്രശ്നം

  സങ്കേതിക പ്രശ്നം

  ചില സാങ്കേതിക പ്രശ്നങ്ങൾ കൊണ്ടാണ് ചിത്രം പൂമരം പ്രദർശനത്തിന് എത്താൻ വൈകുന്നതെന്ന് നടൻ കാളിദാസൻ തന്നെ വെളിപ്പെടുത്തിയിരുന്നു. ചിത്രത്തിന്റെ സെൻസറിങ്ങ് കൂടി കഴിഞ്ഞ പശ്ചാത്തലത്തിൽ ഇനി റിലീസിങ്ങിൽ പ്രശ്നങ്ങൾ ഒന്നു തന്നെ ഉണ്ടാകില്ലെന്ന് വേണം കരുതാൻ. നേരത്തെ പുറത്തു വന്ന റിപ്പോർട്ട് പോലെ മാർച്ച് 15 നു തന്നെ പ്രദർശനത്തിനെത്തും. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നീണ്ടു പോയതാണ് റീലിസ് തീയതി നീട്ടി കൊണ്ടു പോകാനുള്ള മറ്റൊരു കാര്യമത്രേ. പൂമരത്തിന്റെ അണിയറയിൽ നിന്ന് ലഭിച്ച സ്ഥിരീകരിക്കാത്ത റിപ്പോർട്ടാണിത്. എന്നിരുന്നാലും ചിത്രത്തിന്റെ റിലീസിങ് അടിക്കടി മാറ്റി കൊണ്ടു പോകുന്നതിന്റെ വ്യക്തമായ കാരണം എന്താണെന്ന് ഇതുവരെ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ വ്യക്തമാക്കിയിട്ടില്ല.

  അവസാന നിമിഷം മാറ്റി വയ്ക്കും

  അവസാന നിമിഷം മാറ്റി വയ്ക്കും

  പൂമരത്തിന്റെ തീയതി പ്രഖ്യാപിച്ചു അവസാന നിമിഷമായിരിക്കും ഇതു മാറ്റി വയ്ക്കുക.. ഇതാണ് കഴിഞ്ഞ കുറെ നാളുകളായി തുടർന്ന് കണ്ടു വരുന്നത്. അവസാനം മാർച്ച് 9 ചിത്രം തീയേറ്ററിൽ എത്തുമെന്ന് ചിത്രത്തിലെ നായകൻ കാളിദാസ ജയറാം പ്രഖ്യാപിച്ചിരുന്നു. ഇതു പലപ്പോഴും പറയുന്നതാണെങ്കിലും താരത്തിന്റെ വാക്കുകൾ ജനങ്ങൾ വിശ്വസിച്ചിരുന്നു. എന്നാൽ റിലീസിന് ഒരാഴ്ചയുള്ളപ്പോൾ തന്നെ പൂമരത്തിന്റെ റിലീസിങ് തീയതി വീണ്ടും മാറ്റിവെച്ചിരുന്നു. അതേസമയം ഇപ്പോൾ ചിത്രത്തിന്റെ റിലീസിങ് തീയതി പ്രഖ്യാപിച്ചതിനു പിന്നാലെ പ്രേക്ഷകർ ചോദിക്കുന്ന ചോദ്യമാണ് ഇനിമാറ്റിവയ്ക്കില്ലല്ലോ എന്ന്. സോഷ്യൽ മീഡിയയിൽ ശക്തമായ ട്രേൾ ആക്രമണമാണ് പൂമരത്തിനു കാളിദാസനും നേരെ നടക്കുന്നത്. എത്ര ട്രോളിയാലും സംഭവിക്കുന്നത് പഴയതു പോലെ തന്നെ.

  ട്രോളന്മാർ

  ട്രോളന്മാർ

  ചിത്രത്തിന്റെ ഗാനം തുടക്കത്തിലെ പുറത്തിറങ്ങിയിരുന്നു. ഞാനും ഞാനുമെന്റാളും എന്ന ഗാനമാണ് ആദ്യമായി പുറത്തു വന്നത്. പാട്ടിന് ഏറെ പ്രേക്ഷക ലഭിച്ചിരുന്നു. ഇതിനു ശേഷം പുറത്തു വന്ന ഗാനം കൂടിയായപ്പോൾ പ്രേക്ഷകർ അവേശത്തിലാവുകയായിരുന്നു. ഈ ആവേശവും കാത്തിരുപ്പുമാണ് പിന്നീട് ട്രോൾ ആക്രമണത്തിലേയ്ക്ക് കടന്നത്. ആദ്യമൊക്കെ ക്ഷമയോടെ കാത്തിരുന്നു പിന്നീട് ക്ഷമയുടെ തെല്ലിപ്പലക തെറ്റിയപ്പോഴാണ് തങ്ങളുടെ കൈയിലുളള സ്വന്തം ട്രോൾ ആയുധം എടുത്ത് വീശാൻ തുടങ്ങിയത്. ചിത്രത്തിനെതിരെ അടപടലം ട്രോളുകളാണ് പ്രചരിക്കുന്നത്. മലയാള സിനിമയിൽ ബാലതാരമായി കാളിദാസൻ തിളങ്ങിയിട്ടുണ്ടെങ്കിലും നായകനായി എത്തുന്ന കന്നി ചിത്രം പൂമരമാണ്. ആദ്യ സിനിമ പുറത്തിറങ്ങും മുൻപ് തന്നെ ട്രോളുകൾ ഏറ്റവാങ്ങേണ്ടി വരുന്നത് ഒരു പുതുമുഖ നടൻ എന്ന നിലയിൽ ഇതു താത്തെ മാനസികമായി തളർത്തുന്ന സംഗതിയാണ്.

   ഇതൊക്കെ എന്ത്

  ഇതൊക്കെ എന്ത്

  എന്നാൽ കാളിദാസൻ ഇതെന്നും കണ്ട് തളർന്നില്ല. ഇതൊക്കെ എന്ത് എന്ന രീതിയിലാണ് ട്രോളുകൾക്ക് കൊടുക്കുന്ന റിയാക്ഷൻ. കൂടാതെ ട്രോളുകൾക്ക് മികച്ച പ്രതികരണമാണ് കാളിദാസൻ കൊടുക്കുന്നത്. ചിലത് താരം തന്റെ ഫേസ്ബുക്ക് പേജിൽ തന്നെ പോസ്റ്റ് ചെയ്യാറുണ്ട്. അതേസമയം ട്രോളന്മാർക്ക് അൽപം ആശ്വാസമനായി പൂമരത്തിന്റെ ഫ്ളക്സുകൾ നഗരങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. അത് കാളിദാസൻ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ പങ്കുവെച്ചിട്ടുണ്ടായിരുന്നു. പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സന്തോഷം അതിനപ്പുറം ടെൻഷൻ
  Feeling ecstatic and edgy..all at the same time എന്ന ഫേസ്ബുക്കിൽ കുറിച്ചിരുന്നു.

  English summary
  poomaram malayalam movie get u certificate
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X