പൂമരത്തിലെ ആ മനോഹര ക്ലൈമാക്‌സ് രംഗം ചിത്രീകരിച്ചത് ഇങ്ങനെ! വീഡിയോ വൈറലാവുന്നു! കാണൂ

By Midhun Raj

എബ്രിഡ് ഷൈന്റെ സംവിധാനത്തില്‍ ഈ വര്‍ഷമാദ്യം പുറത്തിറങ്ങിയ ചിത്രമായിരുന്നു പൂമരം. കാളിദാസ് ജയറാമിന്റെ നായകനായുളള അരങ്ങേറ്റ ചിത്രമെന്ന നിലയിലാണ് സിനിമ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടിരുന്നത്. സിനിമാ പ്രേമികള്‍ ഒന്നടങ്കം ആകാംക്ഷകളോടെ കാത്തിരുന്ന ചിത്രം തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായും മാറി. ക്യാമ്പസ് പശ്ചാത്തലത്തില്‍ പുറത്തിറങ്ങിയ പൂമരം കലോല്‍സവം പ്രമേയമാക്കികൊണ്ടായിരുന്നു ഒരുക്കിയിരുന്നത്.

പ്രേക്ഷകര്‍ക്ക് വേറിട്ട സിനിമാനുഭവം തന്നെയായിരുന്നു ചിത്രം സമ്മാനിച്ചിരുന്നത്. 1983,ആക്ഷന്‍ ഹീറോ ബിജു എന്നീ ചിത്രങ്ങള്‍ക്കു ശേഷം എബ്രിഡ് ഷൈന്‍ ഒരുക്കിയ സിനിമയ്ക്ക് മികച്ച സ്വീകാര്യതയായിരുന്നു തിയ്യേറ്ററുകളില്‍ ലഭിച്ചിരുന്നത്. കോളേജ് ജീവിതം അനുഭവിച്ചറിഞ്ഞവര്‍ക്ക് ഒരു നൊസ്റ്റാള്‍ജിക് ഫീല്‍ പകര്‍ന്നു തന്ന ചിത്രം കൂടിയായിരുന്നു പൂമരം. ചിത്രത്തിന്റെ ക്ലൈമാക്‌സിനും മികച്ച അഭിപ്രായങ്ങളായിരുന്നു ലഭിച്ചിരുന്നത്. പൂമരം ക്ലൈമാക്‌സിന്റെ മേക്കിങ് വീഡിയോ കഴിഞ്ഞ ദിവസം അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.

പൂമരം എന്ന സിനിമ

പൂമരം എന്ന സിനിമ

പൂമരത്തിലെ കാളിദാസിന്റെ പ്രകടനവും എബ്രിഡിന്റെ സംവിധാനവും മികച്ചതായിരുന്നുവെന്ന് ചിത്രം കണ്ട പ്രേക്ഷകരെല്ലാം തന്നെ തുറന്നുപറഞ്ഞിരുന്നു. സമൂഹ മാധ്യമങ്ങളിലെ മൗത്ത് പബ്ലിസിറ്റിയും ചിത്രത്തിന്റെ വിജയത്തില്‍ നിര്‍ണായകമായി മാറി. തന്റെ കരിയറില്‍ വ്യത്യസ്ഥ ചിത്രങ്ങളൊരുക്കിയിട്ടുളള എബ്രിഡ് ഷൈന്‍ ഇത്തവണയും പതിവ് തെറ്റിച്ചില്ലെന്ന് പ്രേക്ഷകര്‍ വിലയിരുത്തിയിരുന്നു. പാട്ടുകള്‍ക്ക് എറെ പ്രാധാന്യം കൊടുത്തിരിക്കുന്ന ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ മികച്ച നിലവാരം പുലര്‍ത്തിയെന്നും അധിക പേരും അഭിപ്രായപ്പെട്ടു.

പ്രേക്ഷകരെ പോലെ തന്നെ താരങ്ങളും

പ്രേക്ഷകരെ പോലെ തന്നെ താരങ്ങളും

പ്രേക്ഷകരെ പോലെ തന്നെ താരങ്ങളും പൂമരം കണ്ട് തങ്ങളുടെ അഭിപ്രായങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. എല്ലാവരും വേറിട്ടൊരു ചിത്രമാണ് പുമരമന്നാണ് പറഞ്ഞിരുന്നത്. റിലീസ് ചെയ്യുന്നതിനുമുന്‍പായി ട്രോളന്മാരുടെ ആക്രമണം നേരിടേണ്ടി വന്ന ചിത്രം കൂടിയായിരുന്നു പൂമരം. എറെ നാള്‍ മുന്‍പ് ഷൂട്ടിംഗ് തുടങ്ങിയ ചിത്രം പുറത്തിറങ്ങാന്‍ വൈകിയത് കാരണമായിരുന്നു ഇത്. ലളിതമായൊരു പ്രമേയം പറഞ്ഞ ചിത്രം ഒരു ഫീല്‍ഗുഡ് എന്റര്‍ടെയ്‌നര്‍ തന്നെയായിരുന്നു. കലോത്സ വേദികളിലെ കാഴ്ചകളും നിമിഷങ്ങളുമെല്ലാം മനോഹരമായി തന്നെ എബ്രിഡ് ഷൈന്‍ സിനിമയില്‍ ഉല്‍പ്പെടുത്തി,.

പൂമരത്തിന്റെ ക്ലൈമാക്‌സ്

പൂമരത്തിന്റെ ക്ലൈമാക്‌സ്

കൂട്ടത്തില്‍ പൂമരത്തിന്റെ ക്ലൈമാക്‌സിനും മികച്ച അഭിപ്രായങ്ങളായിരുന്നു സിനിമാ പ്രേമികള്‍ പറഞ്ഞത്. തീരെ പ്രതീക്ഷിക്കാത്ത തരത്തിലുളള ഒരു ക്ലൈമാക്‌സ് ആയിരുന്നു ചിത്രത്തിലെന്നായിരുന്നു അധിക പേരും അഭിപ്രായപ്പെട്ടിരുന്നത്. ഒരേ സൂര്യനല്ലേ എന്നു തുടങ്ങുന്ന ഗാനത്തിലൂടെയായിരുന്നു ക്ലൈമാക്‌സ് രംഗങ്ങള്‍ കാണിച്ചിരുന്നത്. ഈ ഗാനരംഗം വളരെയധികം ശ്രദ്ധ പിടിച്ചു പറ്റിയ ഒന്നുകൂടിയായിരുന്നു.

ശ്രീബുദ്ധന്റെ രൂപം

ശ്രീബുദ്ധന്റെ രൂപം

ക്ലൈമാക്‌സില്‍ മഹാരാജാസ് കോളേജ് മല്‍സര ഇനമായി അവതരിപ്പിക്കേണ്ട മൈം ഒരു പ്രത്യേക സാഹചര്യത്തില്‍ അവതരിപ്പിക്കാന്‍ സാധിക്കാതെ വരുന്നു. എന്നാല്‍ ആ ആശയത്തെ അതിന്റെ ആത്മാവിനെ വേദിക്കപ്പുറം പടുത്തുയര്‍ത്തുകയായിരുന്നു കാളിദാസ് അവതരിപ്പിച്ച മഹാരാജാസ് ചെയര്‍മാന്‍ ഗൗതമനും കൂട്ടരും. അനാമോര്‍ഫിക് ആര്‍ട്ട് ഇന്‍സ്റ്റലേഷനിലൂടെ ഉണ്ടാക്കുന്ന രൂപം ശ്രീബുദ്ധന്റെയാണ്.

മേക്കിങ്ങ് വീഡിയോ

മേക്കിങ്ങ് വീഡിയോ

അനില്‍ സേവ്യര്‍ എന്ന കലാകാരന്റെ സഹായത്തോടെയാണ് ഇതിന്റെ ആര്‍ട്ട് പൂര്‍ത്തികരിച്ചത്. സിനിമ ചിത്രീകരിക്കുമ്പോള്‍ ലൈറ്റ് കണ്‍ട്രോള്‍ ചെയ്യാന്‍ 80 അടി വീതിയിലും 200 അടി ഉയരത്തിലും സ്റ്റുഡിയോ ഉണ്ടാക്കിയാണ് ഈ മനോഹരമായ ക്ലൈമാക്‌സ് ചിത്രീകരിച്ചിരിക്കുന്നത്. പൂമരത്തിന്റെ ഈ മേക്കിങ്ങ് വീഡിയോ കഴിഞ്ഞ ദിവസമായിരുന്നു അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നത്.

വീഡിയോ കാണൂ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X