ഒരിക്കലും പൂക്കാത്ത മരത്തെപ്പോലെയാവുമോ കാളിദാസന്റെ പൂമരത്തിന്റെ റിലീസ്, ട്രോള്‍ ലോകം ആഘോഷത്തിലാണ്!
അടിക്കടി റീലീസ് മാറ്റി പ്രേക്ഷകരെ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് കാളിദാസ് ജയറാമും എബ്രിഡ് ഷൈനും. ബാലതാരമായി പ്രേക്ഷകരെ വിസ്മയിപ്പിച്ച താരപുത്രന്റെ നായകനായുള്ള അരങ്ങേറ്റത്തിനായി സിനിമാലോകവും കാത്തിരിക്കുകയായിരുന്നു. ഒന്നര വര്‍ഷത്തിലേറെയായി ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചിട്ട്. ഇടയ്ക്ക് ചിത്രത്തിലെ രണ്ട് ഗാനങ്ങളും പുറത്തുവിട്ടിരുന്നു.
ഞാനും ഞാനുമെന്റാളും എന്ന ഗാനം പുറത്തിറങ്ങിയപ്പോള്‍ പ്രക്ഷകരുടെ പ്രതീക്ഷ വര്‍ധിക്കുകയായിരുന്നു. എന്നാല്‍ അടിക്കടിയുള്ള റിലീസ് പ്രഖ്യാപനവും മാറ്റിവെക്കലും കാരണം പൂമരം ഇപ്പോള്‍ ഒരു പരിഹാസ കഥാപാത്രമായി മാറിയിരിക്കുകയാണ്. പൂമരം എന്നെങ്കിലും റിലീസ് ചെയ്യുമോയെന്നാണ് ഇപ്പോള്‍ എല്ലാവരും ചോദിക്കുന്നത്. ട്രോളര്‍മാര്‍ വിടാതെ പിന്തുടരുകയാണ് ഈ സിനിമയെ. രസകരമായ ചില ട്രോളുകളിലൂടെ തുടര്‍ന്നുവായിക്കാം.


Click it and Unblock the Notifications