കുടുംബത്തെ നാണം കെടുത്തി, പാഞ്ഞെത്തിയ അച്ഛൻ ചെയ്തത്; വിവാദ പ്രഖ്യാപനത്തെ കുറിച്ച് പൂനം പാണ്ഡെ പറയുന്നു!

ബോളിവുഡ് സിനിമകളും ഷോകളും വാർത്തകളും സ്ഥിരമായി പിന്തുടരുന്നവർക്ക് സുപരിചിതയായ നടിയാണ് പൂനം പാണ്ഡെ. സിനിമയുടെ ​ഗ്ലാമർ ലോകത്തേക്ക് എത്തിയശേഷം നിരവധി വിവാ​ദങ്ങൾ പൂനം തന്നെ സ്വന്തം പേരിൽ സൃഷ്ടിച്ചിട്ടുണ്ട്. അതിൽ ഏറെ ചർച്ചയായ ഒന്നായിരുന്നു 2011ലെ ലോകകപ്പിനിടെ നടത്തിയ പ്രഖ്യാപനം. 2011ൽ നടന്ന ഐസിസി ക്രിക്കപ്പ് വേൾഡ് കപ്പ് ധോണി ക്യാപ്റ്റനായ ഇന്ത്യൻ ടീം നേടിയാൽ താൻ നഗ്‌നയായി എത്തുമെന്നായിരുന്നു പൂനം പാണ്ഡെയുടെ പ്രഖ്യാപനം.

ക്രിക്കറ്റിന്റെ എബിസിഡി അറിയാത്തവർ പോലും അന്ന് ഇന്ത്യൻ ടീം വിജയിച്ച് കാണാൻ ആ​ഗ്രഹിച്ചിരുന്നുവെന്നാണ് സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്ന തമാശ. എന്തായാലും ഇന്ത്യന്‍ ടീം കപ്പ് നേടി. പക്ഷെ നടി വാക്ക് പാലിച്ചില്ല. അന്നത്തെ പ്രഖ്യാപനം പൂനത്തിന് വലിയൊരു ലൈഫ് ചെയ്ഞ്ചിങ് മൊമന്റായിരുന്നു.

Poonam Pandey

നെ​ഗറ്റീവും പോസറ്റീവുമായ കാര്യങ്ങൾ ആ പ്രഖ്യാപനം മൂലം ജീവിതത്തിൽ ഉണ്ടായിയെന്ന് പഴയ സംഭവം വീണ്ടും ഓർത്തെടുത്ത് നടി പറയുന്നു. കുടുംബത്തിൽ നിന്ന് പോലും ശക്തമായ എതിർപ്പും പ്രതികരണവും ഉണ്ടായിയെന്നും പൂനം പാണ്ഡെ പറയുന്നു. വൈറലാകാനുള്ള നടിയുടെ ശ്രമമാണ് വിവാദമായി മാറിയത്.

അങ്ങൊരു ബോൾഡ് പ്രഖ്യാപനം നടത്തിയതിന് പിന്നിൽ ശ്രദ്ധിക്കപ്പെടുന്ന തരത്തിൽ എന്തെങ്കിലും ചെയ്യണമെന്ന ആ​ഗ്രഹം മാത്രമായിരുന്നുവെന്ന് നടി പറയുന്നു. ഗ്ലാഡ്രാഗ്‌സ്, കിംഗ്ഫിഷർ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ പങ്കെടുത്തിട്ടും ഞാൻ ആഗ്രഹിക്കുന്ന തരത്തിലുള്ള അംഗീകാരമോ അവസരങ്ങളോ എനിക്ക് ലഭിക്കുന്നില്ലെന്ന് തോന്നി. സിനിമാ മേഖല എങ്ങനെയാണ് പ്രവർത്തിക്കുന്നുവെന്നത് എന്നതിൽ എനിക്ക് അന്ന് വ്യക്തമായ ധാരണയുണ്ടായിരുന്നില്ല.

ഇൻഡസ്ട്രിയിൽ എങ്ങനെ മുന്നേറണമെന്നത് അന്ന് അറിയില്ലായിരുന്നു. പല കാര്യങ്ങളും ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ്. പിറന്നാൾ ദിവസം സുഹൃത്തുക്കളോടൊപ്പം ഇരിക്കുമ്പോഴാണ് ഈ ആശയം മനസിൽ വന്നതെന്നും അതിനെക്കുറിച്ച് അധികം ആലോചിക്കാതെയാണ് പ്രസ്താവന നടത്തിയതെന്നും പൂനം വ്യക്തമാക്കി. ഒരു ബാലിശമായ ചിന്തയായിരുന്നു അത് എന്നും അവർ പറഞ്ഞു. എന്നാൽ പിന്നീട് സംഭവിച്ച കാര്യങ്ങൾ പ്രതീക്ഷിച്ചതിലും വലുതായിരുന്നു.

പ്രസ്താവന വൈറലായതോടെ ശക്തമായ വിമർശനവും നിയമ പ്രശ്നങ്ങളും നേരിടേണ്ടി വന്നു. കേസുകൾ ഉൾപ്പെടെ നിരവധി എഫ്ഐആറുകൾ തന്റെ പേരിൽ രജിസ്റ്റർ ചെയ്യപ്പെട്ടതായും പൊലീസ് നടപടിയെ കുറിച്ച് ഭയപ്പെട്ടതായും അവർ പറഞ്ഞു. വാഗ്ദാനം പാലിക്കാൻ പോലും ബുദ്ധിമുട്ടുണ്ടായിരുന്നുവെന്നും അതിനായി ബിസിസിക്ക് കത്ത് നൽകിയെങ്കിലും അനുമതി ലഭിച്ചില്ലെന്നും അവർ വ്യക്തമാക്കി.

Poonam Pandey

പൊതുസമൂഹത്തിലെ പ്രതികരണത്തേക്കാൾ കടുത്തതായിരുന്നു വീട്ടിലെ അവസ്ഥ. ഈ പ്രസ്താവനയെ കുറിച്ച് കുടുംബത്തോട് പറഞ്ഞിരുന്നില്ലെന്നും പത്രത്തിൽ വാർത്ത കണ്ട ശേഷമാണ് പിതാവ് അറിയുന്നതെന്നും പൂനം പറഞ്ഞു. തുടർന്ന് വീട്ടിൽ വന്ന് പിതാവ് തന്നെ അടിച്ചതായും കുടുംബത്തിന് അപമാനം വരുത്തിയെന്നാരോപിച്ച് കടുത്ത വാക്കുകൾ പറഞ്ഞതായും പൂനം പറയുന്നു.

ബ്രാഹ്മണ കുടുംബത്തിലെ പെൺകുട്ടിയല്ലേ ഇങ്ങനെ പറയാനാകുമോ എന്ന രീതിയിലുള്ള വിമർശനങ്ങളും ഇത്തരം കാര്യങ്ങൾ ഉണ്ടായതിനാൽ എനിക്ക് ഇനി വിവാഹ ആലോചനകൾ വരുമോയെന്ന ആശങ്കകളും കുടുംബത്തിന് ഉണ്ടായിരുന്നതായും നടി കൂട്ടിച്ചേർത്തു. എന്നിരുന്നാലും ഈ സംഭവമാണ് തന്റെ ജീവിതത്തിൽ വലിയ വഴിത്തിരിവായതെന്ന് പൂനം പാണ്ഡെ സമ്മതിച്ചു. ആ​ഗ്രഹിച്ചത് പോലെ വൈറലായിയെങ്കിലും അതിന് വലിയ വില നൽകേണ്ടി വന്നുവെന്നും പിന്നീട് മാത്രമാണ് അതിന്റെ ഫലങ്ങൾ മനസിലാക്കിയതെന്നും അവർ പറഞ്ഞു.

പതിനാറാം വയസ്സില്‍ മോഡലിങിലൂടെയാണ് പൂനം പാണ്ഡെ ശ്രദ്ധ നേടിയത്. അതും തന്റെ അര്‍ധ നഗ്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചാണ് വൈറലായത്. ബോളിവുഡ് സിനിമാ ലോകമായിരുന്നു പൂനത്തിന്റെ ലക്ഷ്യം. ഗ്ലാഡ്രാഗ്‌സ് മാന്‍ഹണ്ടിന്റെയും മെഗാമോഡല്‍ മത്സരത്തിലും മികച്ച ഒമ്പത് മത്സരാര്‍ത്ഥികളിലൊരാളായ പൂനം കവര്‍ പേജില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Read more about: poonam pandey
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X