നക്ഷത്രയുടെ ആ ദു:ശീലം മാറ്റിയത് ഇങ്ങനെ! ആരാധികയ്ക്ക് മറുപടിയുമായി പൂര്‍ണിമ ഇന്ദ്രജിത്ത്
പൂര്‍ണിമയുടെ വിശേഷങ്ങളറിയാന്‍ ആരാധകര്‍ക്ക് പ്രത്യേക താല്‍പര്യമാണ്. ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലൂടെയുമായി പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്. ഭര്‍ത്താവിനെക്കുറിച്ചും മാതാപിതാക്കളെക്കുറിച്ചും മക്കളെക്കുറിച്ചും സഹോദരിയെക്കുറിച്ചുമൊക്കെ വാചാലയായി താരമെത്താറുണ്ട്. മക്കളായ പാത്തുവും നച്ചുവും ഇതിനകം തന്നെ കഴിവ് തെളിയിച്ച് കഴിഞ്ഞിട്ടുണ്ട്. പ്രാര്‍ത്ഥന പാട്ടിന്റെ വഴിയെ പോയപ്പോള്‍ അഭിനയമായിരുന്നു നക്ഷത്ര തിരഞ്ഞെടുത്തത്.
കഴിഞ്ഞ ദിവസമായിരുന്നു പൂര്‍ണിമയുടെ സഹോദരിയായ പ്രിയ മോഹന്‍ വിവാഹ വാര്‍ഷികം ആഘോഷിച്ചത്. പ്രിയയ്ക്കും നിഹാലിനും ആശംസ നേര്‍ന്ന് ഇന്ദ്രജിത്തും പൂര്‍ണിമയും എത്തിയിരുന്നു. വിവാഹത്തിനിടയിലെ ചിത്രങ്ങളും പൂര്‍ണിമ പങ്കുവെച്ചിരുന്നു. തമിഴ് സ്റ്റൈലിലായിരുന്നു വിവാഹം നടത്തിയത്. വിവാഹത്തിന്റെ ചിത്രങ്ങളില്‍ നച്ചുവിനെ കാണാത്തതിനെക്കുറിച്ചായിരുന്നു ചിലരുടെ ചോദ്യം. ഇന്ദ്രേട്ടനൊപ്പമായിരുന്നു നച്ചുവെന്നായിരുന്നു നിഹാല്‍ പറഞ്ഞത്. നച്ചുവിന്റെ ചിത്രവുമായെത്തിയിരിക്കുകയാണ് പൂര്‍ണിമ ഇപ്പോള്‍.

പാത്തുവും നച്ചുവും ക്യൂട്ടാണല്ലോയെന്നും ഇരുവരുടേയും ഡ്രസ് കിടുക്കിയെന്നുമായിരുന്നു ആരാധകര്‍ പറഞ്ഞത്. ഹാഫ് സാരിയിലായിരുന്നു പാത്തുവും നച്ചുവും. കുഞ്ഞുമക്കളെ മനോഹരികളാക്കാന്‍ എല്ലാ അമ്മമാര്‍ക്കും ഇഷ്ടമല്ലേയെന്നായിരുന്നു പൂര്‍ണിമ ചോദിച്ചത്. എവിടെ വെച്ചാണ് വിവാഹം നടത്തിയതെന്ന് ചോദിച്ചപ്പോള്‍ കൊച്ചിയെന്ന മറുപടിയായിരുന്നു താരം നല്‍കിയത്. ഇതിനിടയിലായിരുന്നു ഒരാള്‍ നച്ചുവിന്റെ വിരല്‍കുടി ശീലത്തെക്കുറിച്ച് ചോദിച്ചത്. ചിത്രത്തില്‍ വായില്‍ വിരലിട്ടിരിക്കുന്ന നച്ചുവിനെയായിരുന്നു കണ്ടത്.
രണ്ടര വയസ്സുകാരിയായ നച്ചുവിനോട് ഇനി അങ്ങനെ ചെയ്യരുതെന്ന് പറയേണ്ട താമസമേയുണ്ടായിരുന്നുള്ളൂ, മകള്‍ ആ ശീലം നിര്‍ത്തിയെന്നായിരുന്നു പൂര്‍ണിമ പറഞ്ഞത്. ഇതിനകം തന്നെ പൂര്‍ണിമയുടെ കമന്റ് വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. അമ്മ ചെന്നിനായകം വിരലില്‍ തേട്ടപ്പോഴാണ് താന്‍ ഈ ശീലം ഉപേക്ഷിച്ചതെന്നായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്. നക്ഷത്ര ക്യൂട്ടാണല്ലോയെന്ന് ഒരാള്‍ ചോദിച്ചപ്പോള്‍ പൂര്‍ണിമയും അത് ശരിവെക്കുകയായിരുന്നു.
8ാമത്തെ വിവാഹ വാര്‍ഷികമായിരുന്നു പ്രിയ മോഹനും നിഹാല്‍ പിള്ളയും ആഘോഷിച്ചത്. നിഹാലിനൊപ്പം യാത്രകളില്‍ കമന്ററിയുമായി നച്ചുവും എത്താറുണ്ട്. ഫുഡിനെക്കുറിച്ചും മറ്റ് വിശേഷങ്ങളെക്കുറിച്ചുമൊക്കെ നച്ചുവും വാചാലയാവാറുണ്ട്. അടുത്തിടെ കേക്കില്‍ പരീക്ഷണങ്ങള്‍ നടത്തിയും നച്ചു എത്തിയിരുന്നു.


Click it and Unblock the Notifications