പൂര്‍ണിമയുടെ പാട്ടില്‍ വേദുവിന് കള്ളച്ചിരി! പ്രിയ മോഹന്റെ മകന്റെ പിറന്നാളാഘോഷം ഗംഭീരം! ചിത്രങ്ങള്‍

സീരിയലിലും സിനിമയിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് സുപരിചിതയായ മാറിയ അഭിനേത്രിയാണ് പൂര്‍ണ്ണിമ . ഇന്ദ്രജിത്തുമായുള്ള വിവാഹത്തിന് ശേഷമായിരുന്നു അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തത്. സിനിമയില്‍ സജീവമല്ലെങ്കിലും പ്രാണയും ടെലിവിഷന്‍ അവതാരകയുടെ റോളിലുമൊക്കെയായി താരം സജീവമായിരുന്നു. കാത്തിരിപ്പിനൊടുവിലായാണ് വൈറസിലൂടെ ഈ താരം തിരിച്ചുവരവ് നടത്തിയത്.. കുട്ടിക്കാലം മുതലേ തന്നെ മോഡലിംഗിനോടും ഡിസൈനിങ്ങിനോടുമൊക്കെ പ്രത്യേക താല്‍പര്യമുണ്ടായിരുന്നുവെന്നും അതാണ് പ്രാണയിലേക്ക് നയിച്ചതെന്നും താരം തുറന്നുപറഞ്ഞിരുന്നു.

ചേച്ചിക്ക് പിന്നാലെയായി അഭിനയത്തിലേക്കെത്തിയതാണ് പ്രിയ മോഹന്‍. ടെലിവിഷന്‍ സീരിയലുകളിലൂടെയായിരുന്നു പ്രിയയുടെ തുടക്കം. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ മനസ്സില്‍ പ്രിയയെക്കുറിച്ചോര്‍ക്കുമ്പോള്‍ ആദ്യം ഓടിയെത്തുന്ത് വില്ലത്തി കഥാപാത്രങ്ങളാണ്. അധികമാരും ഏറ്റെടുക്കാന്‍ മടിക്കുന്ന തരത്തിലുള്ള കഥാപാത്രങ്ങളെയായിരുന്നു ഈ അഭിനേത്രി അവതരിപ്പിച്ചത്. മികച്ച സ്വീകാര്യയായിരുന്നു താരത്തിന് ലഭിച്ചത്. ഇടയ്ക്ക് ചേച്ചിക്കൊപ്പം മോഡലിംഗില്‍ പ്രിയയും സജീവമായിരുന്നു. നിഹാല്‍ പിള്ളയുമായുള്ള വിവാഹത്തിന് ശേഷം പ്രിയയെ പിന്നീട് അധികം കണ്ടിരുന്നില്ല. പ്രിയയുടേയും നിഹാലിന്‍റെയും എല്ലാമെല്ലാമായ വര്‍ധാന്‍റെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. ആഘോഷത്തിനിടയിലെ ചിത്രങ്ങള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. ചിത്രങ്ങള്‍ക്ക് കടപ്പാട്: 'ദി ബ്രൂയിങ് കമ്പനി' ഫെയ്സ്ബുക്ക് പേജ്.

വര്‍ധാന്‍റെ പിറന്നാള്‍

വര്‍ധാന്‍റെ പിറന്നാള്‍

പ്രിയ മോഹനും നിഹാല്‍ പിള്ളയ്ക്കും ആണ്‍കുഞ്ഞ് ജനിച്ചുവെന്നുള്ള സന്തോഷവുമായെത്തിയത് പൂര്‍ണ്ണിമയും ഇന്ദ്രജിത്തുമായിരുന്നു. പ്രാണയുടെ പുതിയ പരിപാടിയിലേക്ക് എത്തിയപ്പോഴായിരുന്നു ഇതേക്കുറിച്ച് വ്യക്തമാക്കിയത്. പിന്നാലെയായി പോസ്റ്റുകളുമായി പ്രിയയും നിഹാലും എത്തുകയായിരുന്നു. പ്രാര്‍ത്ഥനയ്ക്കും നക്ഷത്രയ്ക്കും പിന്നാലെയാണ് ഇവരുടെ കുടുംബത്തിലേക്ക് ഒരു കുഞ്ഞതിഥി കൂടിയെത്തിയത്.

ബേബി ഷവര്‍ ആഘോഷം

ബേബി ഷവര്‍ ആഘോഷം

സഹോദരി കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിലാണെന്ന് നേരത്തെ പൂര്‍ണ്ണിമ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ദീപാവലി ആഘോഷത്തിനിടയിലായിരുന്നു വളക്കാപ്പ് ചടങ്ങും നടത്തിയത്. ആഘോഷത്തിനിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. അതിന് പിന്നാലെയായാണ് കുഞ്ഞതിഥിയുടെ വരവിനെക്കുറിച്ചും ഇവര്‍ പറഞ്ഞത്.

കുഞ്ഞതിഥിയുടെ ഫോട്ടോ

കുഞ്ഞതിഥിയുടെ ഫോട്ടോ

പ്രാര്‍ത്ഥനയ്ക്കും നച്ചുവിനുമൊപ്പം ചിരിച്ചുല്ലസിക്കുന്ന വേദുവിന്‍രെ ചിത്രങ്ങള്‍ നേരത്തെ വൈറലായിരുന്നു. മകന്‍റെ വിശേഷങ്ങള്‍ പങ്കുവെച്ച് പ്രിയയും നിഹാലും കൃത്യമായി എത്താറുണ്ട്. ഒന്നാം പിറന്നാളാഘോഷത്തിന്‍രെ ലൈവ് വീഡിയോയുമായും നിഹാല്‍ എത്തിയിരുന്നു. അതീവ സന്തോഷത്തോടെയായിരുന്നു താരകുടുംബം വേദുവിന്‍റെ പിറന്നാള്‍ ആഘോഷിച്ചത്. വേദുവിന്‍റെ വരവിന് ശേഷം ജീവിതത്തില്‍ സംഭവിച്ച മാറ്റങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞും ഇവരെത്തിയിരുന്നു.

പൂര്‍ണ്ണിമയുടെ പാട്ട്

പൂര്‍ണ്ണിമയുടെ പാട്ട്

അഭിനയം മാത്രമല്ല ആലാപനത്തിലും താന്‍ പുലിയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പൂര്‍ണിമ. വര്‍ധാന്‍രെ പിറന്നാളാഘോഷത്തിനിടയിലായിരുന്നു താരം പാട്ട് പാടിയത്. നക്ഷത്ര അഭിനയം തിരഞ്ഞെടുത്തപ്പോള്‍ പാട്ടിലായിരുന്നു പ്രാര്‍ത്ഥന താല്‍പര്യം പ്രകടിപ്പിച്ചത്. ഇതിനകം തന്നെ നിരവധി സിനിമകളില്‍ താരപുത്രി ഗാനം ആലപിച്ചിട്ടുമുണ്ട്. അമ്മയുടെ പാട്ട് സ്റ്റാറ്റസാക്കി ആദ്യമെത്തിയതും മകളായിരുന്നു.

മല്ലിക സുകുമാരനും

മല്ലിക സുകുമാരനും

ഇന്ദ്രജിത്തിന്‍റെ അമ്മയായ മല്ലിക സുകുമാരനും ആഘോഷത്തില്‍ പങ്കെടുത്തിരുന്നു. നേരത്തെ ബേബി ഷവര്‍ ആഘോഷത്തിനിടയിലും അവര്‍ പങ്കെടുത്തിരുന്നു. തിരക്കുകള്‍ക്കിടയില്‍ ഇടയ്ക്ക് കൊച്ചിയിലേക്ക് എത്താറുണ്ട് മല്ലിക. മക്കളുടെ തിരക്ക് കാരണം കൊച്ചുമക്കളെ കാണാനായി താന്‍ അങ്ങോട്ട് പോവാറുണ്ടെന്ന് താരം പറഞ്ഞിരുന്നു. നച്ചുവും പാത്തുവും മാത്രമല്ല പൃഥ്വിരാജിന്‍റെ മകളായ അല്ലിയെക്കുറിച്ചും അവര്‍ വാചാലയായിരുന്നു.

ചിത്രങ്ങള്‍ വൈറല്‍

ചിത്രങ്ങള്‍ വൈറല്‍

പൂര്‍ണിമയോടും കുടുംബത്തിനോടും പ്രേക്ഷകര്‍ക്ക് പ്രത്യേക താല്‍പര്യമാണ്. ഇവര്‍ പോസ്റ്റ് ചെയ്യുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. ശക്തമായ ആരാധകപിന്തുണയാണ് ഇവര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇടവേള അവസാനിപ്പിച്ച് സിനിമയിലെത്തിയ താരത്തോട് ഇന്ദ്രജിത്തിനൊപ്പമുള്ള വരവിനെക്കുറിച്ചായിരുന്നു ആരാധകര്‍ ചോദിച്ചത്. രണ്ട് സിനിമകളിലും ഇന്ദ്രനുണ്ടായിരുന്നുവെങ്കിലും കോംപിനേഷന്‍ സീനുകളില്ലായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X