22-മത്തെ വയസില്‍ ജനപ്രിയ നടിയെ വളച്ചെടുത്ത് കെട്ടിയ ഇന്ദ്രേട്ടന്‍! അധികം ചര്‍ച്ച ചെയ്യാതെ പോയ താരജോഡികളാണ്
നടന്‍ സുകുമാരന്റെ മകന്‍ എന്നതിലുപരി മലയാള സിനിമയില്‍ തന്റേതായ സ്ഥാനം കണ്ടെത്താന്‍ സാധിച്ച താരമാണ് ഇന്ദ്രജിത്ത് സുകുമാരന്‍. മാതാപിതാക്കളും സഹോദരന്‍ പൃഥ്വിരാജുമൊക്കെ നായകന്മാരായി സിനിമയില്‍ തുടക്കം കുറിച്ചപ്പോള്‍ ചെറിയ വേഷങ്ങളിലൂടെയാണ് ഇന്ദ്രജിത്തിന്റെ കരിയര്‍ ഉയര്‍ന്നത്.
ഇന്ന് വലിയ ഉയരങ്ങള്‍ കീഴടക്കി കൊണ്ടിരിക്കുന്ന നടന്റെ പിന്നില്‍ ഭാര്യയും നടിയുമായ പൂര്‍ണിമ ഇന്ദ്രജിത്തിന്റെ വലിയ പിന്തുണയുണ്ട്. ചെറിയ പ്രായത്തില്‍ വിവാഹിതരായ ഇരുവരും ഒരുമിച്ചാണ് വളര്‍ന്നതെന്ന് പറയാം. ഇന്നിതാ തങ്ങളുടെ വിവാഹ വാര്‍ഷികത്തിന്റെ സന്തോഷം പങ്കുവെച്ചാണ് താരങ്ങള്‍ എത്തിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ പരസ്പരം ആശംസകള്‍ നേര്‍ന്നു കൊണ്ടാണ് താരങ്ങള്‍ വന്നത്.

വിവാഹ വാര്‍ഷികത്തിന്റെ അന്ന് തന്നെയാണ് പൂര്‍ണിമയുടെ ജന്മദിനവും. അതിനാല്‍ പ്രിയപ്പെട്ട ഭാര്യക്ക് പിറന്നാള്‍ ആശംസകള്‍ക്ക് ഒപ്പമാണ് വിവാഹ വാര്‍ഷികത്തിന്റെ ആശംസയും ഇന്ദ്രജിത്ത് നേര്‍ന്നത്. പിന്നാലെ ആനിവേഴ്‌സറി ആശംസയുമായി പൂര്‍ണിമയും എത്തി.
പൂര്‍ണിമ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്ന സീരിയല്‍ ലൊക്കേഷനില്‍ വച്ചാണ് ഇരുവരും കണ്ടുമുട്ടുന്നത്. ഇതേ സീരിയലില്‍ ഇന്ദ്രജിത്തിന്റെ അമ്മയും നടിയുമായ മല്ലിക സുകുമാരനും പ്രധാന വേഷത്തില്‍ അഭിനയിച്ചിരുന്നു. അമ്മയെ കൊണ്ടുവിടാനും കൂട്ടിക്കൊണ്ട് വരാനുമായി വരുമ്പോഴാണ് ഇന്ദ്രജിത്ത് നായികയായ പൂര്‍ണിമയെ പരിചയപ്പെടുന്നത്.
പിന്നീട് നടിയെ കാണുന്നതിനുവേണ്ടി മാത്രം ലൊക്കേഷനിലേക്ക് വരാന്‍ തുടങ്ങി. ഈ അടുപ്പം വളരെ പെട്ടെന്ന് പ്രണയമായി മാറിയതോടെ ഇരുവരും പരസ്പരം വിവാഹം കഴിക്കാമെന്ന് തീരുമാനത്തിലേക്ക് എത്തി. അങ്ങനെ 2002 ഡിസംബര്‍ 13നാണ് പൂര്‍ണിമ-ഇന്ദ്രജിത്ത് താരവിവാഹം നടക്കുന്നത്. ഇന്ന് ഇരുവരും 22-ാം വിവാഹവാര്‍ഷികമാണ് ആഘോഷിക്കുകയാണ്.

അതേ സമയം താരങ്ങളുടെ പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടതോടെ കമന്റുകളുമായി ആരാധകരുമെത്തി. 'മോളിവുഡില്‍ വളരെ കുറച്ച് സംസാര വിഷയമായ താരജോഡി ഇവരാണ്. അക്കാലത്ത് ജനപ്രിയ നടിയെ പ്രേമിച്ച് 22-ാമത്തെ വയസില്‍ കെട്ടിയ ഇന്ദ്രേട്ടന്‍ മാസ് ആണ്. നിങ്ങള്‍ ഇരുവര്‍ക്കും ഹാപ്പി അനിവേഴ്‌സറി.
നിങ്ങളുടെ മുഖത്തെ പുഞ്ചിരിയാണ് നിങ്ങളുടെ വിജയഗാഥ കാണിക്കുന്നത്. ഒരു പവര്‍ ദമ്പതികള്‍ എന്നതിന്റെ ഉദ്ദാഹരണം ഇതാണ്. ദമ്പതികളുടെ ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഇരുവര്‍ക്കും സാധിച്ചു. 22 വര്‍ഷമെന്ന് പറയുന്നത് നിസാരമല്ല. ഈ കാലയളവില്‍ പരസ്പരം പിന്തുണ നല്‍കാനും സ്വപ്‌നങ്ങള്‍ സഫലമാക്കാനും താരങ്ങള്‍ക്ക് കഴിഞ്ഞു.
ഇന്ദ്രജിത്തുമായിട്ടുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും മാറി നിന്ന പൂര്‍ണിമ പിന്നീട് രണ്ട് പെണ്‍മക്കള്‍ക്ക് ജന്മം കൊടുത്തതോടെ പൂര്‍ണമായിട്ടും കുടുംബിനിയായി. എന്നാല്‍ തന്റെ സ്വപ്‌നമായ ഫാഷന്‍ ഡിസൈനിലേക്ക് ചുവടുറപ്പിച്ച പൂര്‍ണിമ പ്രാണ എന്ന പേരില്‍ ഒരു ഡിസൈനര്‍ ബ്യൂട്ടിക്കും നടത്തി വരികയാണ്. വിവാഹത്തിന് ശേഷമാണ് ഇന്ദ്രജിത്തും സിനിമയെ സീരിയസായി കണ്ടത്.
ഇന്ന് നായകനായും വില്ലനായിട്ടും കോമേഡിയനായും മലയാളത്തിലെ പ്രമുഖ താരമായി വളര്‍ന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം പൂര്‍ണിമയും സിനിമയില്‍ സജീവമാവുകയാണിപ്പോള്‍.


Click it and Unblock the Notifications