For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പൂര്‍ണിമയുടെയും ഇന്ദ്രന്റെയും ആദ്യ കണ്മണി! സുഹൃത്തിനൊപ്പം ഡാന്‍സുമായി താരപുത്രി പ്രാര്‍ഥന, വീഡിയോ

  |

  താരദമ്പതിമാരായ ഇന്ദ്രജിത്തും പൂര്‍ണിമയും മാതൃകാപരമായി കുടുംബ ജീവിതം നയിക്കുന്നവരാണ്. കുടുംബം ഒന്നിച്ചുള്ള ഓരോ നിമിഷവും ആഘോഷത്തിന്റെതാണെന്ന് ഇരുവരും തെളിയിച്ച് കഴിഞ്ഞു. കഴിഞ്ഞ ആഴ്ച ഓണത്തിന്റെ ആഘോഷങ്ങളെ കുറിച്ചുള്ള വിശേഷങ്ങളായിരുന്നു താരകുടുംബത്തിലുണ്ടായിരുന്നത്. മക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം ചേര്‍ന്ന് വീടിനുള്ളില്‍ നിന്നായിരുന്നു ഓണം.

  സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കാറുള്ള പൂര്‍ണിമയും ഇന്ദ്രജിത്തും തങ്ങളുടെ വിശേഷങ്ങള്‍ ഓരോന്നായി പങ്കുവെക്കാറുണ്ടായിരുന്നു. ഓണത്തിന്റെ തലേദിവസം ഇളയമകള്‍ നക്ഷത്രയുടെയും കൂട്ടുകാരികളുടെയും ഡാന്‍സ് പ്രാക്ടീസിന്റെ വീഡിയോ ആയിരുന്നു പൂര്‍ണിമ പുറത്ത് വിട്ടത്. മകളെ ഡാന്‍സ് പഠിപ്പിക്കാന്‍ മുന്നില്‍ നില്‍ക്കുന്നത് ഇന്ദ്രജിത്ത് ആണെന്നും വീഡിയോയില്‍ വ്യക്തമായിരുന്നു.

  മാതാപിതാക്കളെ പോലെ തന്നെ ഇന്ദ്രജിത്തിന്റെയും പൂര്‍ണിമയുടെയും മക്കളും സോഷ്യല്‍ മീഡിയ താരങ്ങളാണ്. മൂത്തമകള്‍ പാത്തു എന്ന് വിളിക്കുന്ന പ്രാര്‍ഥന ഇന്ദ്രജിത്ത് പാട്ടുകളോടാണ് താല്‍പര്യം കൂടുതല്‍ കാണിച്ചിരുന്നത്. സിനിമയിലടക്കം പാടി പാത്തു പ്രേക്ഷക പ്രീതി സ്വന്തമാക്കിയിരുന്നു. എന്നാല്‍ പാട്ട് പാടാന്‍ മാത്രമല്ല അതിലും മികച്ചതായി ഡാന്‍സ് കളിക്കാനും തനിക്കറിയാമെന്ന് തെളിയിച്ചിരിക്കുകയാണ് താരപുത്രിയിപ്പോള്‍. ഇപ്പോഴിതാ ഇന്‍സ്റ്റാഗ്രാമിലൂടെ പ്രാര്‍ഥന പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറലാവുന്നത്.

  സുഹൃത്തിനൊപ്പമുള്ള കിടിലന്‍ ഡാന്‍സ് വീഡിയോ ആയിരുന്നു പ്രാര്‍ഥന പോസ്റ്റ് ചെയ്തിരിക്കുന്നത്. ടെറസില്‍ നിന്നും സുഹൃത്ത് ശരണിനൊപ്പം ചേര്‍ന്നായിരുന്നു താരപുത്രിയുടെ ഡാന്‍സ് പെര്‍ഫോമന്‍സ്. പ്രാര്‍ഥനയുടെ കിടിലന്‍ സ്റ്റെപ്പുകള്‍ക്കൊപ്പം മത്സരിക്കുകയാണ് സുഹൃത്ത്. 'തീര്‍ച്ചയായും ഇത് വളരെ മികച്ചതാക്കുന്നു' എന്നാണ് വീഡിയോയ്ക്ക് പ്രാര്‍ഥന ക്യാപ്ഷനിട്ടിരിക്കുന്നത്. രസകരമായ കമന്റുകളാണ് ഇതിന് താഴെ വന്ന് കൊണ്ടിരിക്കുന്നത്. കൂട്ടത്തില്‍ നടി അമല പോളുമുണ്ട്. നിങ്ങള്‍ സന്തുഷ്ടമായൊരു ആത്മാവാണ് പ്രാര്‍ഥസ്, ഒരിക്കലും അതില്‍ നിന്നും മാറരുത് എന്നായിരുന്നു അമല പോളിന്റെ കമന്റ്.

  ദിവസങ്ങള്‍ക്ക് മുന്‍പ് പ്രാര്‍ഥനയുടെ കിടിലന്‍ ഫോട്ടോസുമായി പൂര്‍ണിമയും എത്തിയിരുന്നു. മഞ്ചാടിക്കുരു ആധാരമാക്കി പൂര്‍ണിമ ഒരുക്കിയ പുത്തന്‍ വേഷം അണിഞ്ഞ് നില്‍ക്കുന്ന പാത്തു ആയിരുന്നു ചിത്രങ്ങളിലുണ്ടായിരുന്നത്. അതിന് ശേഷം മുണ്ടും ഷര്‍ട്ടും കൂളിംഗ് ഗ്ലാസുമൊക്കെ ധരിച്ച് ആടുതോമ സ്‌റ്റൈലിലെത്തിയ ചിത്രവും പങ്കുവെച്ചിരുന്നു. ആണ്‍കുട്ടിയുടെ ഗെറ്റപ്പില്‍ പ്രാര്‍ഥന എത്തിയപ്പോള്‍ സാരിയൊക്കെ ഉടുത്ത് സുന്ദരിയായി ഇളയമകള്‍ നക്ഷത്രയും പൂര്‍ണിമയുടെ സഹോദരി പ്രിയ മോഹന്റെ മകന്‍ വേധുവും ചിത്രത്തിലുണ്ടായിരുന്നു.

  പൂര്‍ണ്ണിമയുടെ ആ രഹസ്യം പുറത്തായി | filmibeat Malayalam

  കേരളത്തിലെ ഏറ്റവും പ്രിയപ്പെട്ട താരകുടുംബമാണ് ഇന്ദ്രജിത്തിന്റെയും പൂര്‍ണിമയുടെയും. വിവാഹശേഷം സിനിമയില്‍ നിന്നും മാറി നിന്ന പൂര്‍ണിമ ഫാഷന്‍ ഡിസൈനിംഗിലേക്ക് തിരിഞ്ഞു. പ്രാണ എന്ന പേരില്‍ ഒരു ഷോപ്പും തുടങ്ങിയിരുന്നു. പതിനാറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരികെ വരികയും ചെയ്തിരുന്നു. അതുപോലെ തന്നെ മക്കളും അഭിനയ രംഗത്തേക്ക് എത്തിയിരുന്നു. മഞ്ജു വാര്യര്‍ നായികയായിട്ടെത്തിയ ഹിറ്റ് സിനിമയായ 'മോഹന്‍ലാല്‍' എന്ന ചിത്രത്തിലെ പാട്ടിലൂടെ പ്രാര്‍ത്ഥന പിന്നണി ഗായികയായി മാറിയിരുന്നു. ആദ്യ പാട്ടിലൂടെ തന്നെ ഏഷ്യാവിഷന്‍ അവാര്‍ഡ്സില്‍ നിന്നും അംഗീകാരം ലഭിച്ചിരുന്നു

  വീഡിയോ കാണാം

  English summary
  Poornima And Indrajith's Daughter Prarthana Indrajith's Dance Video With Friend
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X