പാത്തുവിനെക്കുറിച്ച് പറഞ്ഞ് പൂര്‍ണിമയും ഇന്ദ്രനും, അച്ഛനും അമ്മയ്ക്കും എന്നും അഭിമാനം,
ഇന്ദ്രജിത്തിന്‍റേയും പൂര്‍ണ്ണിമയുടേയും മൂത്ത മകളായ പ്രാര്‍ത്ഥനയുടെ പിറന്നാളാണ് വ്യാഴാഴ്ച. താരപുത്രിക്ക് പിറന്നാളാശംസ നേര്‍ന്നെത്തിയിരിക്കുകയാണ് പ്രിയപ്പെട്ടവര്‍. അച്ഛനും അമ്മയും മാത്രമല്ല മറ്റ് കുടുംബാംഗങ്ങളും പാത്തുവിനെക്കുറിച്ച് പറഞ്ഞെത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റുകളെല്ലാം വൈറലായിക്കൊണ്ടിരിക്കുകയാണ്.
ഇന്ദ്രനും പൃഥ്വിക്കും പിന്നാലെയായാണ് അടുത്ത തലമുറയും സിനിമയില്‍ തുടക്കം കുറിച്ചത്. പാട്ടിലൂടെ പ്രാര്‍ത്ഥനയും അഭിനയത്തിലൂടെ നക്ഷത്രയും സിനിമയില്‍ തുടക്കം കുറിച്ചിരുന്നു. പൃഥ്വിരാജിനും ഇന്ദ്രജിത്തിനുമൊപ്പമായിരുന്നു നക്ഷത്ര അഭിനയിച്ചത്. മോഹന്‍ലാല്‍ എന്ന സിനിമയുടെ ടൈറ്റില്‍ ഗാനം ആലപിച്ചത് പ്രാര്‍ത്ഥന എന്ന പാത്തൂട്ടിയായിരുന്നു. പാത്തുവിന് പിറന്നാളാശംസ നേര്‍ന്നെത്തിയിരിക്കുകയാണ് പ്രിയപ്പെട്ടവര്‍.

ആശംസാപ്രവാഹമാണ്
മകള്‍ക്ക് ആശംസ നേര്‍ന്ന് ഇന്ദ്രജിത്തും പൂര്‍ണ്ണിമയും മാത്രമല്ല. പൂര്‍ണ്ണിമയുടെ സഹോദരിയായ പ്രിയ മോഹനും ഭര്‍ത്താവ് നിഹാല്‍ പിള്ളയും എത്തിയിട്ടുണ്ട്. പൃഥ്വിരാജ്, സാനിയ ഇയ്യപ്പന്‍, ഗീതു മോഹന്‍ദാസ് തുടങ്ങിയവരെല്ലാം പാത്തുവിന് ആശംസ അറിയിച്ചെത്തിയിട്ടുണ്ട്. നിമിഷനേരം കൊണ്ടാണ് ഇവരുടെയെല്ലാം പോസ്റ്റുകള്‍ വൈറലായി മാറിയത്.

ഇന്ദ്രജിത്തിന്റെ പോസ്റ്റ്
മകളുടെ മനോഹരമായ ഫോട്ടോയ്‌ക്കൊപ്പമായാണ് ഇന്ദ്രജിത്ത് ആശംസ പോസ്റ്റ് ചെയ്തത്. മെലിഞ്ഞ് കൊലുന്നനെയുള്ള കുഞ്ഞില്‍ നിന്നും മനോഹരമായ വ്യക്തിത്വത്തിനുടമയായി മാറിയിരിക്കുകയാണ് മകള്‍ ഇപ്പോള്‍. നിന്നില്‍ നിന്നും ഞാനൊരുപാട് പഠിച്ചിട്ടുണ്ടെന്ന് ഇന്ദ്രജിത്ത് പറയുന്നു. അക്കാര്യത്തില്‍ നിന്നോട് നന്ദി പറയുന്നു. അച്ഛനും അമ്മയും എന്നും നിന്നെ ഓര്‍ത്ത് അഭിമാനം കൊള്ളാറുണ്ട്. 16 ലേക്ക് കാലെടുത്ത് വെച്ച മകള്‍ക്ക് ഇന്ദ്രജിത്ത് നല്‍കിയ ആശംസ ഇങ്ങനെയായിരുന്നു.

പൂര്‍ണിമയുടെ പോസ്റ്റ്
ഞങ്ങളുടെ ജീവിതത്തിലെ 16 മനോഹരമായ വര്‍ഷങ്ങള്‍. ഹാപ്പി ബര്‍ത്ത് ഡേ ബ്യൂട്ടിഫുള്‍ ഡോട്ടറെന്നായിരുന്നു പൂര്‍ണിമ കുറിച്ചത്. അമ്മയും മകളും ഒരുമിച്ചുള്ള ചിത്രവും പൂര്‍ണിമ പോസ്റ്റ് ചെയ്തിരുന്നു. സുഹൃത്തുക്കളെപ്പോലെയാണ് തങ്ങള്‍ മക്കളുമായി ഇടപഴകാറുള്ളതെന്ന് പൂര്‍ണിമയും ഇന്ദ്രജിത്തും പറഞ്ഞിരുന്നു.

പ്രിയയും നിഹാലും
പാത്തൂട്ടന് പിറന്നാളാശംസ അറിയിച്ച് പൂര്‍ണിമയുടെ സഹോദരിയായ പ്രിയ മോഹനും എത്തിയിട്ടുണ്ട്. എനിക്ക് നീ എത്രത്തോളം പ്രിയപ്പെട്ടതാണെന്ന് നിനക്ക് തന്നെ അറിയാവുന്നതാണ്. ലവ് യൂ സോ മച്ച് ബേബീയെന്ന് പറഞ്ഞായിരുന്നു പ്രിയ മോഹനെത്തിയത്. കുട്ടിക്കാലം മുതലുള്ള പ്രാര്‍ത്ഥനയുടെ ചിത്രങ്ങളും പ്രിയ മോഹന്‍ പോസ്റ്റ് ചെയ്തിരുന്നു. പ്രിയയുടെ ഭര്‍ത്താവായ നിഹാലും പാത്തുവിന് ആശംസ അറിയിച്ച് എത്തിയിരുന്നു.
Recommended Video

നന്ദി പറഞ്ഞ് പ്രാര്‍ത്ഥന
ആശംസ അറിയിച്ചെത്തിയവര്‍ക്കെല്ലാം നന്ദി പറഞ്ഞായിരുന്നു പ്രാര്‍ത്ഥന എത്തിയത്. കുടുംബാംഗങ്ങളുടെ പോസ്റ്റിന് കീഴിലെല്ലാം കമന്റുകളുമായി പ്രാര്‍ത്ഥന എത്തിയിരുന്നു. നിമിഷ സജയന്‍, ആര്‍ജെ മിഥുന്‍, ശൃന്ദ, ആഷിഖ് അബു, ശിവദ, മണികണ്ഠന്‍ രാജന്‍, മുന്ന, നിലു ഷെരീഫ്, സരിത ജയസൂര്യ, അഭയ ഹിരണ്‍മയി, ജ്യോത്സന തുടങ്ങി നിരവധി പേരാണ് പ്രാര്‍ത്ഥനയ്ക്ക് ആശംസ അറിയിച്ചെത്തിയിട്ടുള്ളത്.


Click it and Unblock the Notifications