പൂര്‍ണിമയെ കൈയില്‍ താങ്ങി ഇന്ദ്രജിത്ത്!താരദമ്പതിമാരുടെ ഓണാഘോഷം,സാരി ഉടുത്ത് സുന്ദരിയായി പ്രാര്‍ഥനയും

ഓണം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് നടന്‍ ഇന്ദ്രജിത്തും കുടുംബവും. കഴിഞ്ഞ ദിവസം ഇളയമകള്‍ നക്ഷത്ര ഇന്ദ്രജിത്തിന്റെ ഡാന്‍സ് പ്രാക്ടീസ് വീഡിയോ ആയിരുന്നു പൂര്‍ണിമ പങ്കുവെച്ചത്. സ്‌കൂളിലെ ഓണമത്സരത്തിന് വേണ്ടി ഓണ്‍ലൈനിലൂടെ നടത്തുന്ന ഡാന്‍സിന് കൂട്ടുകാരികള്‍ക്കൊപ്പമായിരുന്നു താരപുത്രി ഡാന്‍സ് പ്രാക്ടീസ് ചെയ്തിരുന്നത്.

അതിന് പിന്നണിയിലുണ്ടായിരുന്ന രസകരമായ കാര്യങ്ങളും പൂര്‍ണിമ പറഞ്ഞിരുന്നു. മകള്‍ക്ക് സ്റ്റെപ്പുകള്‍ കാണിച്ച് കൊടുത്ത് സഹായിച്ചത് ഇന്ദ്രജിത്താണെന്ന് സൂചിപ്പിച്ച് കൊണ്ട് മറ്റൊരു വീഡിയോ കൂടി പൂര്‍ണിമ പുറത്ത് വിട്ടിരുന്നു. ഇപ്പോഴിതാ കുടുംബസമേതം ഓണം ആഘോഷിച്ച് കൊണ്ടുള്ള ഫോട്ടോസാണ് പങ്കുവെച്ചിരിക്കുന്നത്. ഇന്ദ്രജിത്തും പൂര്‍ണിമയുമെല്ലാം വ്യത്യസ്തമായ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ്.

indrajith-poornima

പൂര്‍ണിമ സെറ്റ് സാരി ഉടുത്ത് നില്‍ക്കുമ്പോള്‍ മക്കളായ നക്ഷത്രയും പ്രാര്‍ഥനയും സമാനമായ കളറിലുള്ള ലെഹങ്കകളിലായിരുന്നു എത്തിയത്. ഇന്ദ്രജിത്തും ഓഫ് വൈറ്റ് നിറമുള്ള കുര്‍ത്ത ധരിച്ചാണ് ചിത്രത്തിലുള്ളത്. ഹാപ്പി ഓണം എന്ന് മാത്രമാണ് ഇന്ദ്രജിത്തിന്റെ ക്യാപ്ഷന്‍. എന്നാല്‍ അതിലും രസകരമായ ഫോട്ടോസായിരുന്നു പൂര്‍ണിമയുടെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പോസ്റ്റ് ചെയ്തിരുന്നത്.

Recommended Video

Meenakshi Raveendran Exclusive Interview | FilmiBeat Malayalam

വീഴാന്‍ പോയ പൂര്‍ണിമയെ ചേര്‍ത്ത് പിടിക്കുന്ന ഇന്ദ്രജിത്താണ് ചിത്രത്തില്‍. ഇരുവരുടെയും എക്‌സ്പ്രഷനാണ് ഏറ്റവും ശ്രദ്ധേയം. 'ഞങ്ങള്‍ ഒന്നാണ്' എന്ന ക്യാപ്ഷന്‍ നല്‍കിയ ചിത്രത്തിന് താഴെ രസകരമായ കമന്റുകളാണ് ആരാധകര്‍ പങ്കുവെക്കുന്നത്. മലയാളത്തില്‍ ഏറ്റവും പ്രിയപ്പെട്ട താരകുടുംബം നിങ്ങളുടേതാണെന്നായിരുന്നു ചിലര്‍ പോസ്റ്റ് ചെയ്തിരുന്നത്.

indrajith-poornima

കുടുംബസമേതം ഉള്ളത് മാത്രമല്ല ഒറ്റക്ക് നില്‍ക്കുന്ന ചില ഉത്രാടം ചിത്രങ്ങളും പൂര്‍ണിമ പങ്കുവെച്ചിരുന്നു. അതിനൊപ്പം പ്രാര്‍ഥന ഇന്ദ്രജിത്തും ഓണചിത്രവുമായി എത്തിയിരുന്നു. 'എനിക്ക് പായസം വേണം' എന്ന ക്യാപ്ഷനില്‍ സാരി ഉടുത്ത് നില്‍ക്കുന്നൊരു ഫോട്ടോ ആയിരുന്നു പ്രാര്‍ഥന പങ്കുവെച്ചത്. മുടി ചുവപ്പിച്ച് പുതിയൊരു ലുക്കിലായിരുന്നു താരപുത്രി എത്തിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X