ഇന്ദ്രജിത്തിനൊപ്പം പൂര്‍ണ്ണിമയും! വര്‍ഷങ്ങള്‍ക്ക് ശേഷം താരം തിരിച്ചെത്തുന്നു! സിനിമ ഏതെന്നറിയുമോ?

താരദമ്പതികളായ ഇന്ദ്രജിത്തിനോടും പൂര്‍ണ്ണിമയോടും പ്രേക്ഷകര്‍ക്ക് പ്രത്യേക ഇഷ്ടമാണ്. മിനിസ്‌ക്രീന്‍ പരമ്പരകളില്‍ നിറഞ്ഞുനില്‍ക്കുന്നതിനിടയിലായിരുന്നു പൂര്‍ണ്ണിമയും ഇന്ദ്രജിത്തും വിവാഹിതരായത്. വിവാഹത്തിന് ശേഷം താരം അഭിനയത്തില്‍ സജീവമായിരുന്നില്ല. എന്നും പ്രേക്ഷകര്‍ ചോദിച്ചിരുന്ന ചോദ്യത്തിനുള്ള ഉത്തരവുമായാണ് ഇരുവരും എത്തിയിട്ടുള്ളത്. സിനിമയില്‍ സജീവമായിരുന്നില്ലെങ്കിലും മറ്റ് പല മേഖലകളിലും പൂര്‍ണ്ണിമ തന്റെ പേര് അടയാളപ്പെടുത്തിയിരുന്നു. പരസ്യങ്ങളിലും റിയാലിറ്റി ഷോകളിലും ബിസിനസ്സിലുമൊക്കെയായി താരം ആകെ സജീവമാണ്.

കുട്ടിക്കാലം മുതലേ തന്നെ ഫാഷന്‍ താല്‍പര്യം മനസ്സിലുണ്ടായിരുന്നു. വസ്ത്രങ്ങളിലെ കളര്‍ കോപിനേഷനെക്കുറിച്ചൊക്കെ അന്നേ ശ്രദ്ധിക്കുമായിരുന്നുവെന്നും എന്നെങ്കിലും വസ്ത്ര വ്യാപാര രംഗത്തേക്കിറങ്ങമെന്ന് ആഗ്രഹിച്ചിരുന്നതായും പൂര്‍ണ്ണിമ പറഞ്ഞിരുന്നു. ഇന്ദ്രജിത്തിനോട് ഇതേക്കുറിച്ച് പറഞ്ഞപ്പോള്‍ കൂടെ നില്‍ക്കുകയായിരുന്നു അദ്ദേഹം. അങ്ങനെയാണ് പ്രാണ തുടങ്ങിയത്. അന്യോന്യം സഹായിച്ചും പിന്തുണച്ചുമാണ് ഇരുവരും മുന്നേറുന്നത്. ഇവര്‍ക്ക് പിന്നാലെ തന്നെ മക്കളും സിനിമയിലേക്കെത്തിയിരുന്നു. പ്രാര്‍ത്ഥന പാട്ടിലൂടെയും നക്ഷത്ര അഭിനയത്തിലുമായാണ് തുടക്കം കുറിച്ചത്. ഇപ്പോഴിതാ പൂര്‍ണ്ണിമ സിനിമയിലേക്ക് തിരിച്ചെത്തുകയാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. അതേക്കുറിച്ച് കൂടുതലായറിയാന്‍ തുടര്‍ന്നുവായിക്കൂ.

പൂര്‍ണ്ണിമ തിരിച്ചുവരുന്നു

പൂര്‍ണ്ണിമ തിരിച്ചുവരുന്നു

ചുരുക്കം ചില സിനിമകളിലെ അഭിനയിച്ചിരുന്നുള്ളൂവെങ്കിലും ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട് പൂര്‍ണ്ണിമയെന്ന അഭിനേത്രിയെ. വല്യേട്ടന്‍, നാറാണത്ത് തമ്പുരാന്‍, ഉന്നതങ്ങളില്‍, മേഘമല്‍ഹാര്‍, രണ്ടാംഭാവം തുടങ്ങിയ സിനിമകളില്‍ താരം അഭിനയിച്ചിരുന്നു. മിക്ക സിനിമകളിലെ ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. വിവാഹത്തോടെ അഭിനയത്തോട് ബൈ പറഞ്ഞ് പോയവരുടെ കൂട്ടത്തിലേക്കാണ് പൂര്‍ണ്ണിമയും ഇടംപിടിച്ചത്. വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് താരം സിനിമയിലേക്ക് തിരിച്ചെത്തുന്നത്.

ഇന്ദ്രജിത്തിനൊപ്പം വൈറസില്‍

ഇന്ദ്രജിത്തിനൊപ്പം വൈറസില്‍

ഇന്ദ്രജിത്തിനൊപ്പം വൈറസിലൂടെയാണ് താരപത്‌നി തിരിച്ചെത്തുന്നതെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. മലയാള സിനിമയിലെ മിക്ക താരങ്ങളും ഈ ചിത്രത്തിനായി അണിനിരക്കുന്നുണ്ട്. ആഷിഖ് അബു സംവിധാനം ചെയ്യുന്ന സിനിമ വിഷുവിനാണ് തിയേറ്ററുകളിലേക്കെത്തുന്നത്. നിപ്പ പനിയെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുക്കുന്നത്. ടൊവിനോ തോമസ്, പാര്‍വതി, ആസിഫ് അലി, രേവതി, കുഞ്ചാക്കോ ബോബന്‍, സൗബിന്‍ ഷാഹിര്‍, ഇന്ദ്രന്‍സ്, മഡോണ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരക്കുന്നത്.

ഇന്ദ്രജിത്തിന്റെ വേഷം

ഇന്ദ്രജിത്തിന്റെ വേഷം

നിപ്പ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു പ്രധാന ഉദ്യോഗസ്ഥന്റെ റോളിലാണ് ഇന്ദ്രജിത്ത് എത്തുന്നത്. ആരോഗ്യ മന്ത്രിയായെത്തുന്നത് രേവതിയാണ്. നേഴ്‌സ് ലിനിയായി റിമ കല്ലിങ്കലാണ് എത്തുന്നത്. കളക്ടറുടെ വേഷത്തില്‍ ടൊവിനോ തോമസാണ് എത്തുന്നത്. തിരിച്ചുവരവില്‍ ഇന്ദ്രജിത്തിനൊപ്പമാണ് പൂര്‍ണ്ണിമ എത്തുന്നതെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്. സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ് ഈ റിപ്പോര്‍ട്ട്.

പ്രണയിച്ച് വിവാഹിതരായി

പ്രണയിച്ച് വിവാഹിതരായി

പ്രണയിച്ച് വിവാഹിതരായ താരദമ്പതികളാണ് ഇന്ദ്രജിത്തും പൂര്‍ണ്ണിമയും. 3 വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ 2002ലാണ് ഇരുവരും വിവാഹിതരായത്. തുടക്കത്തിലെ സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു. വിവാഹത്തിന് മുന്‍പ് തന്നെ തങ്ങള്‍ക്കിരുവര്‍ക്കും കൃത്യമായി അറിയാമായിരുന്നുവെന്ന് ഇരുവരും വ്യക്തമാക്കിയിരുന്നു. മികച്ച പിന്തുണയും ശക്തമായ സ്വീകാര്യതയുമായാണ് ഇരുവരും മുന്നേറുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഇരുവരും. ചിത്രങ്ങളെല്ലം നിമിഷനേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്.

ലൊക്കേഷനിലെ കൂടിക്കാഴ്ച

ലൊക്കേഷനിലെ കൂടിക്കാഴ്ച

ലൊക്കേഷനില്‍ വെച്ചാണ് താന്‍ ആദ്യമായി ഇന്ദ്രജിത്തിനെ കണ്ടതെന്ന് പൂര്‍ണ്ണിമ പറഞ്ഞിരുന്നു. മല്ലിക സുകുമാരനെ കൊണ്ടുപോവാനായി വന്നതായിരുന്നു ഇന്ദ്രന്‍. ആ കൂടിക്കാഴ്ചയില്‍ത്തന്നെ ഇരുവര്‍ക്കും പ്രത്യേക ആകര്‍ഷണം തോന്നിയിരുന്നു. തുടക്കത്തിലെ സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു. അധികം വൈകാതെ തന്നെ വിവാഹത്തിലേക്കെത്തുകയും ചെയ്തു. ആദ്യമായി പരിചയപ്പെട്ടതും അന്ന് സംസാരിച്ച കാര്യങ്ങളുമൊക്കെ താന്‍ ഇന്നും ഓര്‍ത്തിരിക്കുന്നുണ്ടെന്നും പൂര്‍ണ്ണിമ പറഞ്ഞിരുന്നു.

അവതാരകയായെത്തി

അവതാരകയായെത്തി

സിനിമയില്‍ നിന്നും വിട പറഞ്ഞുവെങ്കിലും അവതരണ രംഗത്ത് സജീവമായിരുന്നു പൂര്‍ണ്ണിമ. ടെലിവിഷന്‍ പരിപാടികളിലും അവാര്‍ഡ് വേദികളിലും റിയാലിറ്റി ഷോകളിലൂടെയുമൊക്കെയായി സജീവമായിരുന്നു താരം. വ്യത്യസ്തമായ അവതരണ ശൈലിയുമായെത്തിയ പൂര്‍ണ്ണിമ ഇന്നും പ്രിയപ്പെട്ട അവതാരകമാരിലൊരാളാണ്. മെയ്ഡ് ഫോര്‍ ഈച്ച് അദര്‍ രണ്ടാം സീസണ്‍ അവതരിപ്പിച്ചത് പൂര്‍ണ്ണിമയായിരുന്നു.

മക്കളും താരങ്ങള്‍

മക്കളും താരങ്ങള്‍

അച്ഛനും പിന്നാലെ മക്കളായ പ്രാര്‍ത്ഥനയും നക്ഷത്രയും സിനിമയില്‍ അരങ്ങേറിയിരുന്നു. മോഹന്‍ലാല്‍ എന്ന സിനിമയുടെ ടൈറ്റില്‍ ഗാനവുമായാണ് പ്രാര്‍ത്ഥന എത്തിയത്. ഇന്ദ്രജിത്തും മഞ്ജു വാര്യരുമായിരുന്നു സിനിമയിലെ നായികാനായകന്‍മാര്‍. പൃഥ്വിരാജും ഇന്ദ്രജിത്തും അഭിനയിച്ച ടിയാനിലൂടെ ബാലതാരമായാണ് നക്ഷത്ര തുടക്കം കുറിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X