ഇളയമകളുടെ പ്രസവശേഷമുള്ള ചിത്രവുമായി പൂര്‍ണിമ; പെണ്‍മക്കളുണ്ടായതില്‍ അഭിമാനത്തോടെ സിനിമാ താരങ്ങള്‍
പെണ്‍മക്കളുടെ പേരില്‍ അഭിമാനം കൊള്ളുന്ന നിരവധി നടിമാരുണ്ട്. നടി പൂര്‍ണിമ ഇന്ദ്രജിത്ത്, സുപ്രിയ മേനോന്‍ തുടങ്ങിയവരെല്ലാം പെണ്‍മക്കളുടെ വിശേഷങ്ങള്‍ ഓരോ ദിവസവും ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ഡോട്ടേഴ്‌സ് ഡേ ആയതിനാല്‍ പെണ്‍മക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് താരങ്ങളെല്ലാവരും.
മൂത്ത മകള്‍ മീനാക്ഷിയ്ക്കും ഇളയമകള്‍ ഐശ്വര്യയ്ക്കമൊപ്പമുള്ള ചിത്രവുമായിട്ടായിരുന്നു നടി ദിവ്യ ഉണ്ണി എത്തിയത്. തന്റെ കൈയിലുള്ള മക്കളാണ് ഏറ്റവും വലിയ കാര്യമെന്ന് കൂടി നടി സൂചിപ്പിച്ചിരുന്നു. അതുപോലെ രണ്ട് പെണ്‍മക്കളുടെ അമ്മയായ പൂര്‍ണിമ ഇന്ദ്രജിത്ത് ഇളയമകള്‍ നക്ഷത്രയെ പ്രസവിച്ചതിന് തൊട്ട് പിന്നാലെ കുടുംബസമേതം നില്‍ക്കുന്ന അപൂര്‍വ്വ ചിത്രമായിരുന്നു പുറത്ത് വിട്ടത്.

മൈ ലിറ്റില്‍ പ്രിന്‍സസ് എന്ന ഹാഷ് ടാഗോടെ മകള്‍ ഇസയ്‌ക്കൊപ്പമുള്ള വീഡിയോ ആയിരുന്നു നടന്‍ ടൊവിനോ തോമസ് പങ്കുവെച്ചത്. ഡുണ്ടും ഡുണ്ടും മാലാഖ എന്ന് തുടങ്ങുന്ന പാട്ട് പാടി ഇരുവരും കളിക്കുകയായിരുന്നു. അവസാനം പൊട്ടിച്ചിരിച്ച് വാവയെ എഴുന്നേല്‍പ്പിച്ചതിന് ചീത്തയും കേട്ടെന്ന് അടിക്കുറിപ്പായി ടൊവിനോ കൊടുത്തിരിക്കുകയാണ്.
മകള്‍ക്കൊപ്പമുള്ള ചിത്രമായിരുന്നു നടി നാദിയ മൊയ്തുവും പങ്കുവെച്ചത്. 'ആത്മവിശ്വാസമുള്ള, സ്വയം പര്യാപ്തരായ, പക്വതമതികളായ രണ്ട് മക്കളുടെ അമ്മയായതില്‍ ഞാന്‍ അഭിമാനിക്കുന്നു എന്നായിരുന്നു ചിത്രത്തിന് നാദിയ നല്‍കിയ ക്യാപ്ഷന്‍. നടന്‍ ഷറഫുദീന്‍, നടി മീന, ബോളിവുഡില്‍ നിന്നും ശില്‍പ ഷെട്ടി തുടങ്ങിയവരെല്ലാം ഡോട്ടേഴ്‌സ് ഡേ ആശംസകളുമായി എത്തിയിരുന്നു.

ചെറിയ കുട്ടികളാണെങ്കിലും പല താരപുത്രിമാരും ഇതിനകം സിനിമയിലേക്ക് എത്തി എന്നുള്ളതാണ് ശ്രദ്ധേയമായ കാര്യം. പൂര്‍ണിമ ഇന്ദ്രജിത്തിന്റെ രണ്ട് മക്കളും സിനിമയില്‍ അഭിനയിക്കുകയും പാട്ട് പാടുകയുമൊക്കെ ചെയ്തിരുന്നു. അതുപോലെ നടി മീനയുടെ മകള്‍ നൈനിക കേന്ദ്രകഥാപാത്രമായി അഭിനയിച്ച സിനിമ വലിയ ഹിറ്റായി മാറിയിരുന്നു. ഇനി സിനിമാ ഇന്‍ഡസ്ട്രിയില്‍ തിളങ്ങാന്‍ പോവുന്ന ഭാവിയിലെ താരസുന്ദരിമാര്‍ക്ക് ആശംസകളുമായി ആരാധകരും എത്തുകയാണ്.


Click it and Unblock the Notifications