എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാന നിമിഷം അങ്ങനെയൊരു സംഭവമുണ്ടാവും! ഓര്‍മകളുമായി പൂര്‍ണിമ ഇന്ദ്രജിത്ത്

അഭിനയ പ്രധാന്യമുള്ള ഒത്തിരി വേഷങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന നടിയാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. നടന്‍ ഇന്ദ്രജിത്തുമായിട്ടുള്ള വിവാഹം കഴിഞ്ഞതോടെ അഭിനയ ജീവിതത്തില്‍ നിന്നും പൂര്‍ണിമ മാറി നിന്നിരുന്നു. ശേഷം വലിയൊരു ഫാഷന്‍ ഡിസൈനിങ് ഷോപ് ആരംഭിക്കുകയും അത് വലിയ വിജയമാവുകയും ചെയ്തു.

പ്രാണ എന്ന് പേരിട്ടിരിക്കുന്ന വസ്ത്ര ഡിസൈനിങ് അതിവേഗമാണ് വിജയമായി മാറിയത്. പല പരിപാടികള്‍ക്കും പൂര്‍ണിമ ധരിക്കാറുള്ള വസ്ത്രങ്ങളും ആഭരണങ്ങളും വലിയ ടെന്‍ഡ്രായി മാറിയിരുന്നു. ഇപ്പോഴിതാ സോഷ്യല്‍ മീഡിയ പേജിലൂടെ പൂര്‍ണിമ പങ്കുവെച്ച പോസ്റ്റാണ് വലിയ തരംഗമായിരിക്കുന്നത്.

poornima-indrajith

അഞ്ച് വര്‍ഷം മുന്‍പ് ആമസോണ്‍ ഫാഷന്‍ വീക്കില്‍ പങ്കെടുത്ത സമയത്തെ ഓര്‍മ്മകളും അന്ന് ഒരുക്കിയ വസ്ത്രത്തെ കുറിച്ചുമായിരുന്നു പൂര്‍ണിമ പറഞ്ഞത്. അവിടേക്ക് പോകുമ്പോള്‍ മനസില്‍ തോന്നിയ കാര്യങ്ങളും ആശങ്കകളുമെല്ലാം നടി പങ്കുവെച്ചിരിക്കുകയാണ്. പൂര്‍ണിമയോടൊപ്പം ഇന്ദ്രജിത്തും അന്നുണ്ടായിരുന്നു. ഇതിന്റെ ചിത്രങ്ങളും താരം പങ്കുച്ചിട്ടുണ്ട്.

ഇത് കഴിഞ്ഞിട്ട് അഞ്ച് വര്‍ഷമായി. എല്ലാ കാലത്തെയും എന്റെ പ്രിയപ്പെട്ട ചില നിമിഷങ്ങളാണിത്. ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ട എന്തെങ്കിലും നടന്നാല്‍ അപ്പോളൊരു പൂമ്പാറ്റ എന്റെ വയറ്റിലൂടെ പറന്ന് പോകുന്നത് പോലെ തോന്നും. (നിങ്ങളില്‍ മിക്കവരെയും പോലെ അങ്ങനെയാണ് ഞാനും കരുതുന്നത്). അന്ന് എന്ത് ധരിക്കും എന്നായിരുന്നു ഞാന്‍ കൂടുതലും ചിന്തിച്ചിരുന്നത്.

poornima-indrajith

അവസാനമായി 2015 ല്‍ ആമസോണ്‍ ഫാഷന്‍ വീക്കില്‍ പങ്കെടുത്തപ്പോഴാണ് ഇതുപോലെ എനിക്ക് തോന്നിയത്. അന്നത്തെ തന്റെ വസ്ത്രം വളരെ മനോഹരമായി എനിക്ക് തോന്നിയിരുന്നു. ഡെനീം ബ്ലൗസും ബെന്‍സാരി സാരിയുമായിരുന്നു അന്ന് ധരിച്ചിരുന്നത്. എന്നാല്‍ അതിന് ശേഷം അത്രയും പ്രശസ്തമായൊരു ഫാഷന്‍ വീക്കിലേക്ക് പോവുമ്പോള്‍ അല്ലെങ്കില്‍ പിന്നെ എപ്പോഴാണെന്ന് ഞാന്‍ ചിന്തിച്ചു.

പക്ഷേ ഇന്ന് പിറകോട്ട് നോക്കുമ്പോള്‍ അന്ന് ഞാന്‍ ചെയ്തത് എനിക്ക് ഇന്നും ഒത്തിരി ഇഷ്ടപ്പെട്ടതായിരുന്നു. അന്ന് അത് ഇഷ്ടമായതിനാല്‍ ആത്മവിശ്വാസത്തോടെ ഒരു പരീക്ഷണത്തിന് ഞാന്‍ തയ്യാറായിരുന്നു. എനിക്ക് ഇതിനോടുള്ള അഭിനിവേശത്തെ കുറിച്ചായിരുന്നു അന്ന് ഞാന്‍ സംസാരിച്ചത്. അതിനെക്കാള്‍ ഉപരി തന്റെ ഫാഷന്‍ ഗുരുവായ സബ്യസാച്ചി മുഖര്‍ജി അഭിനന്ദിച്ചപ്പോഴാണ് തന്റെ ഉള്ളിലെ പൂമ്പാറ്റ പുറത്തേക്ക് ചാടിയതെന്ന് കൂടി പൂര്‍ണിമ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X