For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പൂര്‍ണ്ണിമയും അഭിനന്ദിച്ചു! ഒരുപാട് സന്തോഷം ഒപ്പം അഭിമാനവും! പോസ്റ്റ് വൈറലാവുന്നു! കാണൂ!

  |

  ഫാസിലായിരുന്നു പൃഥ്വിരാജിനായി ആദ്യം സ്‌ക്രീനിംഗ് നടത്തിയത്. രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനത്തിലൂടെയായിരുന്നു ഈ താരപുത്രന്‍ വെള്ളിത്തിരയില്‍ അരങ്ങേറിയത്. ആദ്യ ചിത്രത്തിലൂടെ മികച്ച സ്വീകാര്യതയായിരുന്നു അദ്ദേഹത്തിനും ലഭിച്ചത്. പ്രമേയത്തിലും അവതരണത്തിലും വ്യത്യസ്തമായ നിരവധി സിനിമകളുമായാണ് പൃഥ്വിയെത്തിയത്. തുടക്കം നടനായാണെങ്കിലും പന്നീട് ഗായകനായും നിര്‍മ്മാതാവായുമൊക്കെ എത്തുകയായിരുന്നു അദ്ദേഹം. ഭാവിയില്‍ സംവിധായകനായി എത്താന്‍ സാധ്യതയുണ്ടെന്ന കാര്യത്തെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചിരുന്നു. പരിഹാസവും വിമര്‍ശനവുമൊക്കെയായിരുന്നു താരത്തിന് നേരിടേണ്ടി വന്നത്. മനസ്സിലെ മോഹം ശക്തമാണെങ്കില്‍ പ്രപഞ്ചം വരെ ആ ലക്ഷ്യത്തിനായി കൂടെ നില്‍ക്കുമെന്ന ചൊല്ല് പ്രാവര്‍ത്തികമാക്കുകയായിരുന്നു പൃഥ്വിരാജ്.

  ദൃശ്യം പോലെ ലൂസിഫറും ഏട്ടന് കൊടുക്കുവാ അല്ലേ? അനീഷ് ജി മേനോനോട് അജു വര്‍ഗീസ്! കാണൂ!

  ആദ്യ സിനിമയുമായെത്തിയ പൃഥ്വിരാജിനെ അഭിനന്ദിച്ച് ആരാധകരും സിനിമാപ്രവര്‍ത്തകരുമൊക്കെ എത്തിയിരുന്നു. ജേഷ്ഠ്യനായ ഇന്ദ്രജിത്തും ഭാര്യ പൂര്‍ണ്ണിമയും മക്കളായ പ്രാര്‍ത്ഥനയും നക്ഷത്രയുമൊക്കെ ലൂസിഫര്‍ കാണാനായി എത്തിയിരുന്നുയ അതിരാവിലെ തന്നെ സിനിമ കണ്ടതിനെക്കുറിച്ചും സ്‌ക്രീനില്‍ പൃഥ്വിരാജ് സുകുമാരന്‍ എന്ന് കണ്ടപ്പോഴുള്ള സന്തോഷവും പങ്കുവെച്ച് പ്രാര്‍ത്ഥന എത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ താരപുത്രിയുടെ പോസ്റ്റ് വൈറലായിരുന്നു. ഇപ്പോഴിതാ പൂര്‍ണ്ണിമയും പൃഥ്വിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ്.

  സുപ്രിയയുടെ സര്‍പ്രൈസില്‍ പൃഥ്വിയും മോഹന്‍ലാലും ഫ്‌ളാറ്റായി! ലൂസിഫര്‍ വിജയാഘോഷം കിടുക്കി! കാണൂ!

  സഹോദരനെ ചേര്‍ത്തുനിര്‍ത്തി

  സഹോദരനെ ചേര്‍ത്തുനിര്‍ത്തി

  സഹോദരന്റെ നേട്ടത്തില്‍ സന്തോഷിക്കുന്നുവെന്ന് വ്യക്തമാക്കിയുള്ള പോസ്റ്റുമായാണ് ഇന്ദ്രജിത്ത് എത്തിയത്. തന്റെ ആദ്യ സിനിമയില്‍ ചേട്ടനായി ശക്തമായ കഥാപാത്രത്തെയായിരുന്നു പൃഥ്വി നല്‍കിയത്. സഹോദരന്‍ എന്നതിനും അപ്പുറത്ത് തന്നിലെ സംവിധായകനാണ് ആ തീരുമാനമെടുത്തതെന്നും ആ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ അദ്ദേഹത്തോളം പോന്ന മറ്റാരും ഇല്ലെന്നുമായിരുന്നു പൃഥ്വി പറഞ്ഞത്. സിനിമ കണ്ടവരും ഇക്കാര്യം ശരിവെച്ചിരുന്നു. സിനിമയ്ക്കായും ഒരുമിക്കുന്ന ചേട്ടനും അനിയനും ശക്തമായ പിന്തുണയാണ് ആരാധകരില്‍ നിന്നും ലഭിക്കുന്നത്.

  അഭിമാനവും സന്തോഷവും

  അഭിമാനവും സന്തോഷവും

  പൃഥ്വിരാജിന്റെ ഈ നേട്ടത്തില്‍ താനും അഭിമാനിക്കുന്നുവെന്ന് വ്യക്തമാക്കിയാണ് പൂര്‍ണ്ണിമ ഇന്ദ്രജിത്ത് എത്തിയിട്ടുള്ളത്. കുടുംബത്തിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് രാജു. നിങ്ങളുടെ ഭര്‍ത്താവും സഹോദരനും പൊളിയാണെന്നായിരുന്നു ആരാധകരുടെ കമന്റ്. സംവിധായകനെന്ന നിലയില്‍ ഓരോ താരത്തിന്റേയും കഴിവ് പൃഥ്വി കൃത്യമായി വിനിയോഗിച്ചിട്ടുണ്ടെന്നും പ്രേക്ഷകര്‍ സാക്ഷ്യപ്പെടുത്തിയിരുന്നു.

  സിനിമ കണ്ടു

  സിനിമ കണ്ടു

  വൈകിട്ട് ലുലുമാളില്‍ നിന്നും സിനിമ കണ്ടതിന്റെ സന്തോഷത്തിലാണ് പ്രാര്‍ത്ഥന. അച്ഛന്റേയും ചെറിയച്ഛന്റേയും നേട്ടത്തില്‍ താനും സന്തോഷിക്കുന്നുവെന്ന സ്റ്റാറ്റസുമായാണ് താരപുത്രി എത്തിയത്. ലൂസിഫറിലെ മോഹന്‍ലാലിന്റെ എന്‍ട്രി വീഡിയോയും പ്രാര്‍ത്ഥന പങ്കുവെച്ചിട്ടുണ്ട്. മോഹന്‍ലാല്‍ എന്ന സിനിമയിലെ ടൈറ്റില്‍ ഗാനവുമായാണ് പാത്തൂട്ടി എന്ന പ്രാര്‍ത്ഥന എത്തിയത്. ഇന്ദ്രജിത്തും മഞ്ജു വാര്യരുമായിരുന്നു മോഹന്‍ലാലിനായി അണിനിരന്നത്.

  സിനിമാകുടുംബം

  സിനിമാകുടുംബം

  സുകുമാരനും മല്ലികയും മാത്രമല്ല ഈ കുടുംബത്തിലെ എല്ലാവരും താരങ്ങളാണ്. അവതാരകയായും അഭിനേത്രിയായുമൊക്കെ നിറഞ്ഞുനില്‍ക്കുന്നതിനിടയിലായിരുന്നു പൂര്‍ണ്ണിമ ഇന്ദ്രജിത്തിനെ വിവാഹം ചെയ്തത്. വിവാഹത്തോടെ സിനിമയില്‍ നിന്നും ബൈ പറഞ്ഞ താരം പ്രാണയെന്ന ബ്യൂട്ടീകുമായി എത്തുകയായിരുന്നു. താരങ്ങളെല്ലാം പൂര്‍ണ്ണിമയുടെ കരവിരുതിലും ഡിസൈനിംഗിലുമൊക്കെ ആകൃഷ്ടരായിരുന്നു. ഇവരുടെ മക്കളായ പ്രാര്‍ത്ഥനയും നച്ചുവും ഇതിനകം തന്നെ സിനിമയില്‍ അരങ്ങേറിയിട്ടുണ്ട്. ടിയാനില്‍ ഇന്ദ്രജിത്തിന്റെ മകളായി അഭിനയിച്ചത് നക്ഷത്രയായിരുന്നു.

  അലംകൃതയുടെ വരവ്

  അലംകൃതയുടെ വരവ്

  ജനനം മുതലേ സെലിബ്രിറ്റിയായി മാറിയ താരപുത്രിയാണ് അലംകൃത. ഭാവിയില്‍ അല്ലിയും സിനിമയിലേക്കെത്തുമെന്ന തരത്തിലുള്ള പ്രചാരണങ്ങളും ഇതിനിടയില്‍ നടന്നിരുന്നു. ക്യാമറയ്ക്ക് പിന്നില്‍ പ്രകടമല്ലെങ്കിലും പൃഥ്വിയുടെ സിനിമാജീവിതത്തിന് ശക്തമായ പിന്തുണയാണ് സുപ്രിയ നല്‍കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം നിര്‍വഹിച്ചിരുന്നത് താരപത്‌നിയായിരുന്നു.

  പൂര്‍ണ്ണിമയുടെ പോസ്റ്റ് കാണാം

  പൂര്‍ണ്ണിമ ഇന്ദ്രജിത്തിന്‍രെ പോസ്റ്റ് കാണാം.

  English summary
  Poornima Indrajith about Lucifer
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X