മഞ്ജു വാര്യരെ സുന്ദരിയാക്കിയതിന് പിന്നില്‍ പൂര്‍ണ്ണിമയുടെ കരവിരുത്! ചിത്രങ്ങള്‍ വൈറല്‍! കാണൂ!
പങ്കെടുക്കുന്ന ചടങ്ങുകളിലെല്ലാം ശ്രദ്ധിക്കപ്പെടണമെന്ന് ആഗ്രഹിക്കാത്ത താരങ്ങള്‍ വിരളമാണ്. ലുക്കിലും ഗെറ്റപ്പിലും വ്യത്യസ്തതയുമായാണ് ഓരോ താരവും എത്താറുള്ളത്. ഇത്തവണത്തെ വനിതാ അവാര്‍ഡില്‍ മഞ്ജു വാര്യര്‍ തിളങ്ങിയിരുന്നു. മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചത് ലേഡി സൂപ്പര്‍ സ്റ്റാറിനായിരുന്നു. ആമിയിലെ പ്രകടനത്തിലൂടെയായിരുന്നു താരത്തിന് പുരസ്‌കാരം ലഭിച്ചത്. കറുത്ത നിറത്തിലുള്ള വസ്ത്രമണിഞ്ഞ് അതീവ സുന്ദരിയായാണ് താരം ചടങ്ങിനെത്തിയത്. പരിപാടിക്കിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. പൂര്‍ണ്ണിമ ഇന്ദ്രജിത്തിന്‍രെ കരവിരുതായിരുന്നു വസ്ത്രത്തിന് പിന്നില്‍. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് താരം ഇതേക്കുറിച്ച് വിശദീകരിച്ചത്.
സീരിയലില്‍ നിന്നും സിനിമയിലേക്കെത്തി താരമായി മാറിയ പൂര്‍ണ്ണിമ വിവാഹത്തോടെ സിനിമയില്‍ നിന്നും അകലുകയായിരുന്നു. ഫാഷന്‍ ഡിസൈനിംഗിനോടുള്ള ഇഷ്ടത്തെക്കുറിച്ച് താരം നിരവധി തവണ വാചാലയായിരുന്നു. ഇന്ദ്രജിത്തിന്‍രെ പിന്തുണയോടെയാണ് പ്രാണയെന്ന ബോട്ടീക് തുടങ്ങിയത്. താരങ്ങളും സാധാരണക്കാരുമൊക്കെ പൂര്‍ണ്ണിമയുടെ കരവിരുതിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം വിശേഷങ്ങളെല്ലാം കൃത്യമായി പങ്കുവെക്കാറുണ്ട്.

മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രിയാണ് മഞ്ജു വാര്യര്‍. യുവജനോത്സവ വേദിയില്‍ നിന്നും സിനിമയിലേക്കെത്തി താരമായി മാറിയ താരത്തിന് തുടക്കം മുതല്‍ത്തന്നെ മികച്ച സ്വീകാര്യതയും പിന്തുണയുമായിരുന്നു ലഭിച്ചത്. മുന്‍നിര താരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിക്കാനുള്ള അവസരങ്ങള്‍ ലഭിച്ചിരുന്നുവെങ്കിലും മമ്മൂട്ടിക്കൊപ്പം അഭിനയിക്കാനുള്ള അവസരത്തിനായാണ് താന്‍ ഇനി കാത്തിരിക്കുന്നതെന്ന് താരം പറഞ്ഞിരുന്നു. മാധവിക്കുട്ടിയുടെ ജീവിതകഥയുമായെത്തിയ ആമിയിലൂടെയാണ് താരത്തിന് പുരസ്‌കാരം ലഭിച്ചത്.


Click it and Unblock the Notifications