അവർ എന്നെ വളരെയധികം സന്തോഷിപ്പിച്ചു, മക്കൾ നൽകിയ വലിയ സമ്മാനത്തെ കുറിച്ച് പൂർണിമ
പ്രേക്ഷകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് നടൻ ഇന്ദ്രജിത്തിന്റേത്. ഇവരുടെ കുടുംബ വിശേഷം അറിയാൻ പ്രേക്ഷകർക്ക് പ്രത്യേക താൽപര്യമാണ്. ഇന്ദ്രജിത്തും പൂർണിമയും മകൾ പ്രാർഥനയും സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇവർ തങ്ങളുടെ ചെറിയ സന്തോഷങ്ങളും വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിത ലോക്ക് ഡൗണിൽ മക്കളിലുണ്ടായ മാറ്റത്തെ കുറിച്ച് പൂർണിമ ഇന്ദ്രജിത്ത്. മാതൃഭൂമി ഡോട്കോമിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത് .

ലോക്ക് ഡൗൺ കാലത്ത് വലിയ മാറ്റമാണ് കുട്ടികൾ കണാൻ സാധിച്ചതെന്ന് പൂർണിമ. കാരംസ് കളിയിൽ 'ലോകോത്തര താര'മായി ഇന്ദ്രജിത്ത്..., ബർത്ത് ഡേ കേക്ക് അടക്കം വിഭവങ്ങളുണ്ടാക്കി പാചകറാണിമാരായി പ്രാർത്ഥനയും നക്ഷത്രയും... ഈ കാലത്തുവന്ന വലിയ മാറ്റമാണെന്ന് താരം പഞ്ഞു. പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്നവരായിരുന്നു ഞങ്ങൾ. എന്നാൽ മക്കൾ പാചകത്തിലേയ്ക്ക് വന്നത വളരെ സന്തോഷത്തോടെയാണ് കാണുന്നതെന്ന് നടി പറഞ്ഞു.മോളുടെ പിറന്നാളിന് അവൾ തന്നെ കേക്കുണ്ടാക്കി. അതുപോലെ ഫ്ളാറ്റിലെ കുട്ടികളെല്ലാം ചേർന്ന് വിവിധ വിഭവങ്ങൾ ഉണ്ടാക്കി വിറ്റ് ആ തുകകൊണ്ട് പാവപ്പെട്ട കുട്ടികൾക്ക് പഠനത്തിനായി ടിവി വാങ്ങി കൊടുത്തു.
ഇരുവർക്കും സ്കൂളിൽ പോകാത്തതിന്റെ സങ്കടമുണ്ട്. രണ്ട് മാസത്ത അവധിയ്ക്ക് ശേഷം സ്കൂളിൽ പേകാനായി കാത്തിരിക്കുകയായിരുന്നു ഇരുവരും. എന്നാൽ വെക്കേൻ കഴിഞ്ഞ് രണ്ട് മാസമായി. ഇനി എന്നാകും സ്കൂൾ തുറക്കുകയെന്നതും കാത്തിരിക്കുകയാണവർ.
അവധിക്കാലത്ത് ലണ്ടനിൽ പോകാൻ പ്ലാൻ ചെയ്തിരുന്നു. ഇന്ദ്രന് ലണ്ടനി സിനിമ ചിത്രീകരണം ഉണ്ടായിരുന്നു. അവിടെ പോകാമെന്ന് മക്കളോട് പറഞ്ഞിരുന്നു. അവിടെ പോകാൻ കഴിയാത്തതിന്റെ സങ്കടം ഇവർക്കുണ്ട്. എങ്കിലും പ്രതിസന്ധികളെ തരണം ചെയ്യാനുള്ള മനസ്സും ആത്മവിശ്വാസവും അവർക്ക് ലോക്ക്ഡൗണിൽ കിട്ടി. അതാണ് ലോക്ക്ഡൗൺ കാലത്തിന്റെ ഏറ്റവും വലിയ സമ്മാനം" -പൂർണിമ പറയുന്നു.


Click it and Unblock the Notifications