For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വീട്ടില്‍ എല്ലാവരും സിനിമയിലാണ്! വൈറസ് ഒഴിവാക്കിയിരുന്നെങ്കില്‍ നഷ്ടമായേനെയെന്നും പൂര്‍ണ്ണിമ!

  |

  പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളായ പൂര്‍ണ്ണിമ ഇന്ദ്രജിത്ത് സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. 12 വര്‍ഷത്തിന് ശേഷമുള്ള വരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ആഷിഖ് അബു ചിത്രമായ വൈറസിലൂടെയാണ് പൂര്‍ണ്ണിമയുടെ തിരിച്ചുവരവ്. ഇന്ദ്രജിത്തും ഈ സിനിമയുടെ ഭാഗമാവുന്നുണ്ട്. പ്രധാനപ്പെട്ട കഥാപാത്രത്തെയാണ് അദ്ദേഹവും അഭിനയിക്കുന്നത്. സിനിമയിലും സീരിയലിലുമൊക്കെയായി നിറഞ്ഞുനിന്നിരുന്ന അഭിനേത്രിയായിരുന്ന പൂര്‍ണ്ണിമ ഇന്ദ്രജിത്തുമായുള്ള വിവാഹത്തിന് ശേഷമാണ് സിനിമയില്‍ നിന്നും ഇടവേളയെടുത്തത്. മക്കളുടെ വരവും സ്വന്തമായുള്ള ബോട്ടീക്കുമൊക്കെയായി ആകെ തിരക്കിലായിരുന്നു താരം. വൈറസിലൂടെ സിനിമയിലേക്ക് തിരിച്ചെത്തുന്ന പൂര്‍ണ്ണിമയ്ക്ക് ആശംസ നേര്‍ന്ന് ആരാധകര്‍ മാത്രമല്ല ഇന്ദ്രജിത്തും എത്തിയിരുന്നു.

  അലംകൃതയും കൂടി വന്നാല്‍ എല്ലാവരുമായി! പ്രാര്‍ത്ഥനയ്ക്ക് ആശംസയുമായി പൃഥ്വിരാജെത്തി! കാണൂ!

  നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചുവരവില്‍ പൂര്‍ണ്ണിമയും സന്തോഷത്തിലാണ്. വൈറസിന്റെ ട്രെയിലര്‍ ലോഞ്ചില്‍ പൂര്‍ണ്ണിമയും പങ്കെടുത്തിരുന്നു. റിമ കല്ലിങ്കലാണ് ലിനിയെ അവതരിപ്പിക്കുന്നത്. കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, രമ്യ നമ്പീശന്‍, ഇന്ദ്രജിത്ത്, ശ്രീനാഥ് ഭാസി, സൗബിന്‍ ഷാഹിര്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരന്നിട്ടുള്ളത്. സിനിമയുടെ ട്രെയിലര്‍ സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി മാറിയിരുന്നു. ജൂണ്‍ 7നാണ് സിനിമ റിലീസ് ചെയ്യുന്നത്. വിവാഹ ശേഷമുള്ള ഇടവേള അവസാനിപ്പിക്കുമെന്ന് നേരത്തെ തീരുമാനിച്ചിരുന്നതിനായി പൂര്‍ണ്ണിമ പറയുന്നു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.

  വൈറസിലൂടെ തിരിച്ചെത്തുന്നു

  വൈറസിലൂടെ തിരിച്ചെത്തുന്നു

  17 വര്‍ഷത്തിന് ശേഷമാണ് പൂര്‍ണ്ണിമ വീണ്ടും വെള്ളിത്തിരയിലേക്ക് എത്തുന്നത്. കേരളക്കര ഒന്നടങ്കം കാത്തിരിക്കുനന സിനിമയിലൂടെയാണ് ഈ താരത്തിന്റെ വരവ്. സ്മൃതി എന്ന കഥാപാത്രത്തെയാണ് താന്‍ അവതരിപ്പിക്കുന്നതെന്നും ഡയറക്ടര്‍ ഓഫ് ഹെല്‍ത്ത് സര്‍വീസ് അഥവാ ഡിഎച്ച്എസിന്റെ വേഷത്തിലാണ് താനെത്തുന്നതെന്നും താരം പറയുന്നു. നിപ സമയത്ത് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്ന 4 ഉദ്യോഗസ്ഥരില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് സംവിധായകന്‍ ഈ കഥാപാത്രത്തെ സൃഷ്ടിച്ചത്. പലരേയും നേരിട്ട് കണ്ട് അവരുടെ അനുഭവങ്ങളെക്കുറിച്ച് മനസ്സിലാക്കിയിരുന്നുവെന്നും പൂര്‍ണ്ണിമ പറയുന്നു. നിപ സമയത്ത് അവര്‍ നടത്തിയ പത്രസമ്മേളനമൊക്കെ കണ്ടിരുന്നു. അങ്ങനെയാണ് അവരുടെ ശരീരഭാഷയെക്കുറിച്ചും സംസാരത്തെക്കുറിച്ചുമൊക്കെ മനസ്സിലാക്കിയത്.

   തിരിച്ചുവരവ് പ്ലാന്‍ ചെയ്തിരുന്നു

  തിരിച്ചുവരവ് പ്ലാന്‍ ചെയ്തിരുന്നു

  ഇന്ദ്രജിത്തുമായുള്ള വിവാഹത്തെത്തുടര്‍ന്നാണ് പൂര്‍ണ്ണിമ സിനിമയില്‍ നിന്നും മാറിനിന്നത്. മിനിസ്‌ക്രീനില്‍ നിന്നും ബിഗ് സ്‌ക്രീനിലേക്കെത്തി തിളങ്ങി നില്‍ക്കുന്നതിനിടയിലായിരുന്നു ഇവരുടെ വിവാഹം. അമ്മയെ കൂട്ടിക്കൊണ്ട് പോവാനായി ലൊക്കേഷനിലേക്കെത്തിയപ്പോഴാണ് ഇന്ദ്രജിത്തിനെ ആദ്യമായി കണ്ടതെന്നും ഇരുവരും നേരത്തെ പറഞ്ഞിരുന്നു. വിവാഹത്തിന് ശേഷം കുടുംബത്തിലെ കാര്യങ്ങളുമായി ബന്ധപ്പെട്ട തിരക്കുകളുമായി മുന്നേറുന്നതിനിടയിലും തിരിച്ചെത്തുമെന്ന് ഉറപ്പിച്ചിരുന്നു. നല്ലൊരു കഥാപാത്രത്തെ അവതരിപ്പിച്ച് ഈ ബ്രേക്ക് അവസാനിപ്പിക്കുമെന്ന് അന്നേ തീരുമാനിച്ചിരുന്നു. വൈറസിലൂടെ തേടിയെത്തിയ ഈ അവസരം മിസ്സ് ചെയ്തിരുന്നുവെങ്കില്‍ പിന്നീട് പശ്ചാത്തപിക്കേണ്ടി വന്നേനെയെന്നും താരം പറയുന്നു.

  എല്ലാവരും സിനിമയിലാണ്

  എല്ലാവരും സിനിമയിലാണ്

  ഇന്ദ്രജിത്തുമായുള്ള വിവാഹത്തിന് ശേഷവും അവസരങ്ങള്‍ ലഭിച്ചിരുന്നുവെങ്കിലും സ്വീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. വീട്ടില്‍ എല്ലാവരും സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണ്. സിനിമയാണ് തങ്ങളുടെ ബ്രഡ് ആന്റ് ബട്ടറെന്നും താരം പറയുന്നു. ക്യാമറയ്ക്ക് മുന്നില്‍ വീണ്ടുമെത്തുമ്പോഴാണ് ഇപ്പോഴത്തെ മാറ്റത്തെക്കുറിച്ച് കൃത്യമായ ബോധ്യം വന്നത്. ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ ഈ സമയത്ത് തിരിച്ചെത്താനായതില്‍ സന്തോഷമുണ്ടെന്നും താരം പറയുന്നു.

  എന്തും ആസ്വദിച്ച് ചെയ്യുക

  എന്തും ആസ്വദിച്ച് ചെയ്യുക

  എത്ര വലിയ തിരക്കുകളിലായിരിക്കുമ്പോഴും അതാസ്വദിക്കുകയെന്നതാണ് തന്റെ പോളിസിയെന്ന് പൂര്‍ണ്ണിമ വ്യക്തമാക്കുന്നു. ആസ്വദിച്ച് ചെയ്താല്‍ എന്തും ഭംഗിയാവുമെന്നാണ് താന്‍ വിശ്വസിക്കുന്നത്. ഒരുപാട് തിരക്കുകളുണ്ടെങ്കിലും താന്‍ ഓരോ നിമിഷവും ആസ്വദിക്കാറുണ്ട്. നടി എന്നതിനപ്പുറത്ത് വ്യക്തിയെന്ന നിലയില്‍ ജീവിതത്തില്‍ ഒരുപാട് മാറ്റം വരുത്തിയ സിനിമകളിലൊന്നാണ് വൈറസെന്നും പൂര്‍ണ്ണിമ പറയുന്നു. എല്ലാവരുടേയും ജീവിതത്തില്‍ ഇങ്ങനെയൊരു സന്ദര്‍ഭമുണ്ടാവും. പ്രേക്ഷകര്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന തരത്തിലുള്ള സിനിമയായി മാറിയട്ടെ വൈറസെന്നും താരം പറഞ്ഞിരുന്നു.

  ഇന്ദ്രനൊപ്പമുള്ള കോംപിനേഷന്‍ സീന്‍

  ഇന്ദ്രനൊപ്പമുള്ള കോംപിനേഷന്‍ സീന്‍

  വൈറസിന് പിന്നാലെയായി തുറമുഖത്തിലും പൂര്‍ണ്ണിമ അഭിനയിക്കുന്നുണ്ട്. ഈ സിനിമയിലും ഇന്ദ്രജിത്ത് അഭിനയിക്കുന്നുണ്ട്. ഇരുവരും ഒരുമിച്ചുള്ള കോംപിനേഷന്‍ സീനുകളുണ്ടോയെന്ന് ചോദിച്ചപ്പോള്‍ അതിനുള്ള അവസരം ആഷിഖ് തന്നില്ലെന്നായിരുന്നു ഇന്ദ്രജിത്ത് പറഞ്ഞത്. രാജീവ് രവി ചിത്രമായ തുറമുഖത്തിലും അത്തരത്തിലുള്ള കോംപിനേഷന്‍ സീനുകളൊന്നുമില്ല. തിരിച്ചുവരവിനിടയില്‍ ഇങ്ങനെയൊരു കാര്യത്തെക്കുറിച്ച് ഓര്‍ത്തിരുന്നില്ല. പിന്നീടാണ് എല്ലാവരും അതേക്കുറിച്ച് ചോദിക്കുമല്ലോയെന്നോര്‍ത്തത്.

  തുറമുഖത്തിലെ വേഷം

  തുറമുഖത്തിലെ വേഷം

  വൈറസ് പോലെ തന്നെ ചരിത്രമായേക്കാവുന്ന സിനിമയാണ് തുറമുഖം. രാജീവ് രവിയാണ് ഈ സിനിമയൊരുക്കുന്നത്. നിവിന്‍ പോളി നായകനായെത്തുന്ന സിനിമയില്‍ സുപ്രധാന വേഷത്തിലാണ് പൂര്‍ണ്ണിമ എത്തുന്നത്. ചലഞ്ചിങ്ങായ റോളാണ് ചിത്രത്തിലേത്്. ചെയ്യാന്‍ പറ്റുമോയെന്ന തരത്തിലുള്ള ആശങ്ക തുടക്കത്തില്‍ അലട്ടിയിരുന്നുവെങ്കിലും പിന്നീട് ധൈര്യത്തോടെ മുന്നേറുകയായിരുന്നു.

  Filmibeat Malayalam ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യൂ

  English summary
  Poornima Indrajith about Virus and her comeback
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X