For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പൂര്‍ണിമയും ഇന്ദ്രജിത്തും വിവാഹിതരായിട്ട് 18 വര്‍ഷം; ഒരേ ദിവസം രണ്ട് സന്തോഷങ്ങൾ ആഘോഷിച്ച് താരങ്ങൾ

  |

  മലയാള സിനിമയിലെ ഏറ്റവും വലിയ താരകുടുംബങ്ങളിലൊന്നാണ് ഇന്ദ്രജിത്ത് സുകുമാരന്റേത്. അച്ഛനും അമ്മയും അനിയനും ഭാര്യയും മക്കളുമെല്ലാം സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്നു. സിനിമാ കുടുംബം എന്നതിലുപരി നല്ല മനുഷ്യസ്‌നേഹികള്‍ കൂടിയാണെന്ന് ഇന്ദ്രജിത്തും പൂര്‍ണിമയും തെളിയിച്ചിരുന്നു. അങ്ങനെ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട താരദമ്പതിമാരായി ഇന്ദ്രജിത്തും പൂര്‍ണിമ ഇന്ദ്രജിത്തും മാറി.

  ഇരുവരുടെയും ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ദിവസമാണിന്ന്. ഇന്ദ്രനും പൂര്‍ണിമയും അവരുടെ വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയ പേജുകളിലൂടെ ആദ്യ വിവാഹ വാര്‍ഷികത്തിനെടുത്ത അപൂര്‍വ്വ ചിത്രങ്ങള്‍ ഇരുവരും പുറത്ത് വിട്ടിരുന്നു. ഇപ്പോഴിതാ പരസ്പരം ആശംസകള്‍ അറിയിക്കുകയാണ് ഇരുവരും.

  ഇന്ദ്രജിത്തിന്റെയും പൂര്‍ണിമയുടെയും പതിനെട്ടാം വിവാഹ വാര്‍ഷികമാണിന്ന്. മൂന്ന് വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവില്‍ 2002 ഡിസംബര്‍ പതിമൂന്നിനാണ് ഇരുവരും വിവാഹിതരാവുന്നത്. സോഷ്യല്‍ മീഡിയ പേജുകളിലൂടെ പരസ്പരം ആശംസകള്‍ അറിയിച്ച് എത്തിയിരിക്കുയാണ് താരങ്ങള്‍. 'ഞങ്ങളുടെ വിവാഹത്തിന് പതിനെട്ട് തികഞ്ഞു. ഇപ്പോള്‍ തികച്ചും നിയമപരമാണ്' എന്ന് പൂര്‍ണിമ എഴുതുന്നു. അതേ സമയം പൂര്‍ണിമയുടെ ജന്മദിനത്തിന്റെ അന്ന് തന്നെയാണ് വിവാഹ വാര്‍ഷികവും. അതും കൂടി സൂചിപ്പിച്ചാണ് ഇന്ദ്രജിത്ത് എത്തിയത്.

  'ഇത് ദുഷ്‌കരമായൊരു വര്‍ഷമാണ്. പക്ഷേ ഞങ്ങളുടെ സ്‌നേഹം കൂടുതലായിരുന്നു. ഒന്നിച്ചുള്ള ഒരുപാട് നല്ല നിമിഷങ്ങള്‍, തമാശകള്‍ നിറഞ്ഞതും വിനോദവുമൊക്കെയായിരുന്നു. വരാനിരിക്കുന്ന വര്‍ഷവും ഇതുപോലെ തിളങ്ങി നില്‍ക്കട്ടേ. എന്റെ ശക്തിയുടെ നെടുംതൂണായി നില്‍ക്കുന്നതിന് നന്ദി. നിനക്ക് എന്റെ ജന്മദിനാശംസകളും വിവാഹ വാര്‍ഷിക മംഗളങ്ങളും നേരുകയാണെന്നുമാണ് ഇന്ദ്രജിത്ത് ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്. പൂര്‍ണിമയുടെ 42-ാം ജന്മദിനമാണിന്ന്.

  'സുന്ദരിയായൊരു സത്രീയുടെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങളുടെ ഒരു പരമ്പര. ജന്മദിനാശംസകള്‍ അമ്മാ... എന്നെ നിങ്ങള്‍ തരുന്ന പ്രചോദനം ഒരിക്കലും അവസാനിക്കില്ല' എന്നാണ് ഇന്ദ്രജിത്തിന്റെയും പൂര്‍ണിമയുടെയും മൂത്തമകള്‍ പ്രാര്‍ഥന പറയുന്നത്. ഹാപ്പി ആനിവേഴ്‌സറി എന്ന് സൂചിപ്പിച്ച് കൊണ്ട് ചേച്ചിയ്ക്കും ചേട്ടനും ആശംസകളുമായി പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോനും എത്തിയിരുന്നു. ഇവരെ കൂടാതെ മഞ്ജു വാര്യര്‍, ഗീതു മോഹന്‍ദാസ് തുടങ്ങിയ നടിമാരും എത്തിയിരിക്കുകയാണ്.

  സിനിമ തിരക്ക് മാറ്റി വച്ച് പ്രളയ ദുരിതാശ്വാസ ക്യാമ്പിൽ താരങ്ങൾ | #AnboduKochi | FilmiBeat Malayalam

  ഇന്ദ്രജിത്ത് സിനിമയില്‍ അഭിനയിച്ച് തുടങ്ങുന്നതിന് മുന്‍പേ പൂര്‍ണിമയുമായി പ്രണയത്തിലായിരുന്നു. ഷൂട്ടിങ്ങ് ലൊക്കേഷനിലുള്ള അമ്മ മല്ലിക സുകുമാരനെ വിളിക്കാനെത്തിയപ്പോള്‍ ആണ് ഇരുവരും ആദ്യമായി നേരില്‍ കാണുന്നത്. ആദ്യ കാഴ്ചയില്‍ കാര്യമായി സംസാരിച്ചില്ലെങ്കിലും പിന്നീട് അടുത്ത സുഹൃത്തുക്കളായി, വെകാതെ പ്രണയത്തിലുമായി. നിയമപരമായി വിവാഹം കഴിക്കാനുള്ള പ്രായം ആയതിന് തൊട്ട് പിന്നാലെ ഇരുവരും വിവാഹിതരായി. കാണുന്നവര്‍ക്ക് ഇന്ദ്രന്‍ സീരിയസായി തോന്നുമെങ്കിലും തങ്ങളില്‍ റൊമാന്റിക് അദ്ദേഹമാണെന്ന് നേരത്തെ പൂര്‍ണിമ പറഞ്ഞിട്ടുണ്ട്.

  New Year 2021

  English summary
  Poornima Indrajith And Indrajith Celebrated 18th Wedding Anniversary, Actress New Instagram Caption Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X