For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പൂര്‍ണിമയുടേയും ഇന്ദ്രന്‍റേയും അമൂല്യനിധി! ആ സന്തോഷത്തിന് 11 വയസ്സ്! ആശംസാപ്രവാഹമാണ്!

  |

  പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബങ്ങളിലൊന്നാണ് ഇന്ദ്രജിത്തിന്റേത്. അച്ഛനും അമ്മയ്ക്കും പിന്നാലെയായാണ് ഇന്ദ്രജിത്തും സിനിമയിലേക്ക് എത്തിയത്. സീരിയലിലും സിനിമയിലുമൊക്കെയായി സജീവമായ പൂര്‍ണ്ണിമയെ ആയിരുന്നു താരം ജീവിതസഖിയാക്കിയത്. മല്ലിക സുകുമാരനെ വിളിക്കാനായി ലൊക്കേഷനിലേക്ക് എത്തിയപ്പോഴായിരുന്നു ഇരുവരും ആദ്യമായി കണ്ടത്. സുഹൃത്തുക്കളായി മാറിയ ഇരുവരും പിന്നീട് ആ പ്രണയം ജീവിതത്തിലേക്ക് പകര്‍ത്തുകയായിരുന്നു. തന്റെ രണ്ടാമത്തെ പ്രണയമാണ് വിജയിച്ചതെന്നും പൂര്‍ണിമ ഇടക്ക് പറഞ്ഞിരുന്നു.

  ഇന്ദ്രജിത്തും പൂര്‍ണിമയും മാത്രമല്ല ഇവരുടെ മക്കളും ഇതിനകം തന്നെ സെലിബ്രിറ്റികളായി മാറിക്കഴിഞ്ഞിട്ടുണ്ട്. മൂത്തയാളായ പ്രാര്‍ത്ഥന പാട്ടിന്റെ വഴിയെ പോയപ്പോള്‍ ഇളയവളായ നക്ഷത്ര അഭിനയരംഗത്തേക്ക് എത്തുകയായിരുന്നു. അച്ഛനും കൊച്ചച്ഛനുമൊപ്പമായാണ് നച്ചു എത്തിയത്. ലോക് ഡൗണ്‍ സമയത്ത് ഭക്ഷണമൊരുക്കി ധനസഹായം നടത്തിയിരുന്നു പാത്തുവും നച്ചുവും കൂട്ടുകാരും. 11ാം പിറന്നാളാഘോഷിക്കുകയാണ് നക്ഷത്ര. നച്ചുവിന് ആശംസ അറിയിച്ച് കുടുംബാംഗങ്ങളും ആരാധകരുമെല്ലാം എത്തിയിട്ടുണ്ട്.

  നക്ഷത്രയുടെ പിറന്നാള്‍

  നക്ഷത്രയുടെ പിറന്നാള്‍

  ഇന്ദ്രജിത്തിന്റെ കുടുംബത്തില്‍ വീണ്ടുമൊരു ആഘോഷം വന്നെത്തിയിരിക്കുകയാണ്. 11 കാരിയായ നച്ചുവിന് നിരവധി പേരാണ് ആശംസ നേര്‍ന്നിട്ടുള്ളത്. മക്കള്‍ക്കൊപ്പമുള്ള ചിത്രവുമായാണ് അമ്മ എത്തിയത്. കര്‍ക്കശക്കാരിയായ അമ്മയല്ല താനെന്ന് നേരത്തെ പൂര്‍ണിമ പറഞ്ഞിരുന്നു. 11 വര്‍ഷത്തെ അണ്‍കണ്ടീഷണല്‍ ലവ് എന്നായിരുന്നു ചിത്രത്തിന് നല്‍കിയ ക്യാപ്ഷന്‍. നച്ചുവിന്റെ മനോഹരമായ ചിത്രവും പോസ്റ്റ് ചെയ്തിരുന്നു. വീണ നായരുള്‍പ്പടെ നിരവധി പേരായിരുന്നു ചിത്രത്തിന് കീഴില്‍ ആശംസ നേര്‍ന്നെത്തിയത്.

  Aashiq Abu's reply to BJP cyber attack regarding his new movie with Prithviraj Sukumaran
  ഇന്ദ്രജിത്തിന്റെ ആശംസ

  ഇന്ദ്രജിത്തിന്റെ ആശംസ

  ഡിയറസ്റ്റ് നച്ചുമ്മയ്ക്ക് ആശംസ നേര്‍ന്ന് അച്ഛനും എത്തിയിരുന്നു. നക്ഷത്രങ്ങളേക്കാളും ഇഷ്ടം കൂടുതല്‍ നിന്നോടാണെന്നും അദ്ദേഹം കുറിച്ചിരുന്നു. നച്ചുവിന്റെ മനോഹരമായ ചിത്രവും ഇന്ദ്രജിത്ത് പോസ്റ്റ് ചെയ്തിരുന്നു. സരിത ജയസൂര്യ, രഞ്ജിനി ജോസ്, സരയു മോഹന്‍, നരേന്‍, വിജയ് യേശുദാസ്, ഗായത്രി അശോകന്‍, മുന്ന തുടങ്ങിയവരും നച്ചുവിന് പിറന്നാളാശംസ നേര്‍ന്ന് എത്തിയിരുന്നു. തിരക്കുകള്‍ക്കിടയിലും കുടുംബത്തിന് അരികിലേക്ക് ഓടിയെത്താറുണ്ട് ഇന്ദ്രജിത്ത്.

  പ്രാര്‍ത്ഥന പറഞ്ഞത്

  പ്രാര്‍ത്ഥന പറഞ്ഞത്

  കുഞ്ഞനിയത്തിക്ക് പിറന്നാളാശംസയുമായി പ്രാര്‍ത്ഥനയും എത്തിയിരുന്നു. നീയില്ലാതെ ഞാന്‍ എങ്ങനെയായിരിക്കുമെന്ന അറിയില്ലെന്നായിരുന്നു പാത്തു കുറിച്ചത്. എന്റെ ഭീഷണികളും വിചിത്രവും ക്രൂരവുമായ സ്വഭാവങ്ങളുമൊക്കെ സഹിക്കുന്നതിന് നന്ദി. നീയാണ് എന്റെ ഏറ്റവും പ്രിയപ്പെട്ടവള്‍, വാക്കുകള്‍ക്ക് അതീതമായി ഞാന്‍ നിന്നെ സ്‌നേഹിക്കുന്നുവെന്നും പ്രാര്‍ത്ഥന കുറിച്ചിട്ടുണ്ട്.

  ഗീതുവിന്റെ വക

  ഗീതുവിന്റെ വക

  ഇന്ദ്രജിത്തും കുടുംബവുമായി അടുത്ത ബന്ധമാണ് ഗീതു മോഹന്‍ദാസിനുള്ളത്. കുടുംബത്തിലെ ഒരംഗത്തെപ്പോലെയാണ് ഇവരെന്നായിരുന്നു ഇന്ദ്രനും പൂര്‍ണിമയും പറഞ്ഞത്. ഇവര്‍ മാത്രമല്ല മക്കളും ആ സൗഹൃദം നിലനിര്‍ത്തുന്നുണ്ട്. ആരാധനയ്‌ക്കൊപ്പം നില്‍ക്കുന്ന നച്ചുവിന്റെ ഫോട്ടോയുമായാണ് ഗീതുമോഹന്‍ദാസ് എത്തിയത്. അവള്‍ക്ക് നിന്നെ കിട്ടുന്നത് പോലെ നിനക്ക് അവളേയും കിട്ടുമെന്നായിരുന്നു താരം പറഞ്ഞത്.

  പ്രിയയും നിഹാലും

  പ്രിയയും നിഹാലും

  പൂര്‍ണിമയുടെ സഹോദരിയും അഭിനേത്രിയുമായ പ്രിയ മോഹനും ഭര്‍ത്താവ് നിഹാല്‍ പിള്ളയും നച്ചുവിന് ആശംസ അറിയിച്ച് എത്തിയിട്ടുണ്ട്. വ്‌ളോഗ് ചെയ്യുമ്പോള്‍ നിഹാലിനൊപ്പം കമന്ററി ചെയ്യാനായി നച്ചുവും ഉണ്ടാവാറുണ്ട്. ഇവരുടെ മകനായ വേദുവിന്‍രെ പ്രിയപ്പെട്ട ചേച്ചിമാരാണ് പാത്തുവും നച്ചുവും. എപ്പോഴും ഞങ്ങള്‍ നിനക്കൊപ്പമുണ്ടാവുമെന്നായിരുന്നു നിഹാല്‍ കുറിച്ചത്. നച്ചുവിനൊപ്പമുള്ള ക്യൂട്ട് ചിത്രവും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.

  English summary
  Poornima Indrajith and other family members birthday wishes to her daughter nakshathra
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X