പ്രിയ മോഹന്റെ നിറവയറില്‍ ചുംബിച്ച് നീലു, പൂര്‍ണിമയും ഇന്ദ്രജിത്തുമടക്കം ആശംസകള്‍ അറിയിച്ച് താരങ്ങള്‍
പൂര്‍ണിമ ഇന്ദ്രജിത്തിന്റെയും സഹോദരി പ്രിയ മോഹന്റെയും കുടുംബത്തെ കുറിച്ചുള്ള ഓരോ വിശേഷങ്ങളും വൈറലാവാറുണ്ട്. ഓണത്തിന് ശേഷം മക്കളുടെ ഡാന്‍സ് വീഡിയോസും ഇന്ദ്രജിത്തിന്റെ പാട്ട് വീഡിയോസുമായിരുന്നു പൂര്‍ണിമ പങ്കുവെച്ചിരുന്നത്. ഇപ്പോഴിതാ നീലുവിന് ആശംസകള്‍ അറിയിച്ച് എത്തിയിരിക്കുകയാണ് പൂര്‍ണിമയും കുടുംബവും.
ഇന്‍സ്റ്റാഗ്രാം പേജിലൂടെ പിറന്നാള്‍ സന്ദേശം അറിയിച്ച് എത്തിയതായിരുന്നു താരസഹോദരിമാര്‍. പ്രിയ മോഹന്റെ അടുത്ത സുഹൃത്തായ നിലു ഷെരീഫിന്റെ പിറന്നാളായിരുന്നു സെപ്റ്റംബര് 22 ന്. നീലുവിന് ആശംസ നേര്‍ന്ന് പൂര്‍ണിമയും ഇന്ദ്രജിത്തുമെല്ലാം എത്തിയിരുന്നു. പ്രിയയുടെ പോസ്റ്റും അതില്‍ നല്‍കിയ ഫോട്ടോയുമായിരുന്നു ഏറ്റവുമധികം വൈറലായിരിക്കുന്നത്.

'ഹാപ്പി ബര്‍ത്ത്ഡേ സുന്ദരീ, നിന്നോളം മധുരവും ക്രേസിയും തമാശയുമൊക്കെയുള്ള സുഹൃത്ത് വേറെയില്ല. എന്നും നീ സന്തോഷത്തോടെ ഇരിക്കട്ടെയെന്നായിരുന്നു പ്രിയ മോഹന്‍ പറയുന്നത്. മകന്‍ വേദുവിനെ ഗര്‍ഭിണിയായിരുന്ന സമയത്ത് നീലുവിനൊപ്പമുള്ള ചിത്രങ്ങളായിരുന്നു പ്രിയ മോഹന്‍ പോസ്റ്റ് ചെയ്തിരുന്നത്. പ്രിയയുടെ നിറവയറില്‍ ചുംബിക്കുകയാണ് നീലു.
ഈ ഫോട്ടോയ്ക്ക് കീഴില്‍ നിരവധി പേരാണ് കമന്റുകളുമായെത്തിയിട്ടുള്ളത്. ലവ് യൂ ഡോള്‍ഫീയെന്നാണ് പ്രിയയ്ക്കുള്ള നീലുവിന്റെ മറുപടി. മ കല്ലിങ്കല്‍, ശൃന്ദ, തുടങ്ങിയവരും ചിത്രത്തിന് കീഴില്‍ കമന്റുകളുമായെത്തിയിരുന്നു. തനിക്കേറെ പ്രിയപ്പെട്ട നിലുമ്മയ്ക്ക് പിറന്നാളാശംസയെന്ന് പറഞ്ഞായിരുന്നു പൂര്‍ണിമ എത്തിയത്. എനിക്ക് നിന്നോടുള്ള സ്നേഹം പറഞ്ഞറിയിക്കാന്‍ വാക്കുകളില്ലെന്നായിരുന്നു നീലു പൂര്‍ണിമയോട് പറഞ്ഞത്. ഇന്ദ്രജിത്തും നീലുവിന് ആശസകളുമായി എത്തിയിട്ടുണ്ട്.
Recommended Video
പൂര്‍ണിമയുടേത് പോലെ തന്നെ സഹോദരി പ്രിയ മോഹന്റെയും കുടുംബത്തെ കുറിച്ചുള്ള വിശേഷങ്ങള്‍ അതിവേഗം തരംഗമാവാറുണ്ട്. ടെവിവിഷന്‍ സീരിയലുകളില്‍ വില്ലത്തി വേഷത്തിലെത്തിയാണ് പ്രിയ ജനപ്രീതി നേടിയെടുത്തത്. നടനും ബിസിനസുകാരനുമായ നിഹാല്‍ പിള്ളയെയാണ് പ്രിയയുടെ ഭര്‍ത്താവ്. രുടെ മകനായ വേദു എന്ന് വിളിക്കുന്ന വര്‍ധാനും ആരാധകരേറെയാണ്.


Click it and Unblock the Notifications