പ്രിയയും പൂർണിമയും ഒരുമിച്ച് പോയാൽ അടിയായേ തിരിച്ച് വരൂ, അവർ വ്യത്യസ്ത പേഴ്സണാലിറ്റികൾ: നിഹാൽ

സിനിമാ, ഫാഷൻ മേഖലയിൽ തന്റേതായ സ്ഥാനം നേടാൻ പൂർണിമ ഇന്ദ്രജിത്തിന് കഴിഞ്ഞിട്ടുണ്ട്. അഭിനയ രം​ഗത്ത് നിന്ന് മാറി നിന്ന കാലത്ത് ഫാഷൻ ഡിസൈനിം​ഗിൽ പൂർണിമ കഴിവ് തെളിയിച്ചു. കരിയറിനൊപ്പം കുടുംബ ജീവിതത്തിനും പൂർണിമ പ്രാധാന്യം നൽകുന്നു. ഭർത്താവ് ഇന്ദ്രജിത്തിനും മക്കൾക്കുമൊപ്പമുള്ള ഫോട്ടോകൾ പൂർണിമ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. തന്റെ ജീവിതത്തിൽ അമ്മയ്ക്കുള്ള സ്വാധീനത്തെക്കുറിച്ചും പൂർണിമ സംസാരിക്കാറുണ്ട്.

പൂർണിമയുടെ സഹോദരിയാണ് നടി പ്രിയ മോഹൻ. സിനിമകളിലും സീരിയലുകളിലും പ്രിയ മോഹൻ അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ അഭിനയ രം​ഗത്ത് സജീവമല്ല. നടൻ നിഹാൽ പിള്ളയെയാണ് പ്രിയ വിവാഹം ചെയ്തത്. സോഷ്യൽ മീഡിയയിൽ സജീവമാണ് ഇരുവരും. യൂട്യൂബ് ചാനലിലൂടെ തങ്ങളുടെ ജീവിതത്തിലെ വിശേഷങ്ങൾ ഇവർ പങ്കുവെക്കാറുണ്ട്. യാത്രകൾ ഇഷ്‌ടപ്പെടുന്നയാളാണ് നിഹാൽ. ഇപ്പോഴിതാ ഭാര്യയെ യാത്ര ചെയ്യാൻ നിർബന്ധിച്ചതിനെക്കുറിച്ച് സംസാരിക്കുകയാണിദ്ദേഹം.

Poornima Indrajith  Priya Mohan

ദൈവം സഹായിച്ച് എനിക്ക് നല്ല സുഹൃത്തുക്കളുണ്ട്. ഞങ്ങൾ ഒരുമിച്ച് യാത്ര പോകുമ്പോഴുള്ള സന്തോഷം അവളും അറിയണം. പ്രിയയോടും അങ്ങനെ യാത്ര പോകാൻ പറയാറുണ്ട്. പക്ഷെ പ്രിയ പോകില്ല. ഒറ്റയ്ക്ക് അവൾക്കെന്തായാലും പോകാൻ പറ്റില്ല. ഞാൻ ഒറ്റയ്ക്ക് ജപ്പാനിൽ പോയി. ഭയങ്കരമായി എൻജോയ് ചെയ്തു. സോളോ ട്രിപ്പല്ലെങ്കിലും ഒരു ഫ്രണ്ടിനൊപ്പം യാത്ര പോകാൻ പ്രിയയോട് ഞാൻ എത്രയോ കാലമായി പറയുന്നു.

വേറൊന്നിനുമല്ല, ആ ട്രിപ്പ് പോയിക്കഴിയുമ്പോൾ ഞങ്ങളുടെ റിലേഷൻഷിപ്പും മെച്ചപ്പെടും. ട്രിപ്പല്ലെങ്കിൽ കസിൻസിന്റെ വീട്ടിൽ പോകുകയോ മറ്റോ ചെയ്യാം. സ്ഥിരമായുള്ള അന്തരീക്ഷത്തിൽ നിന്ന് മാറി നിൽക്കുന്നത് ബന്ധങ്ങൾക്ക് ​ഗുണം ചെയ്യുമെന്നും നിഹാൽ പിള്ള അഭിപ്രായപ്പെട്ടു. താനെന്തായാലും ഒരു യാത്ര പോകുമെന്ന് പ്രിയ മോ​ഹനും പറഞ്ഞു.

Poornima Indrajith  Priya Mohan

ഞാനും അനുവും (പൂർണിമ) മമ്മിയും കൂടി പോകുമെന്ന് പ്രിയ കൂട്ടിച്ചേർത്തു. ഇത് കേട്ട് നിഹാൽ പിള്ള ചിരിച്ചു. നിങ്ങൾ മൂന്ന് പേരും പോയാൽ തിരിച്ച് വരുമ്പോൾ അതിലും വലിയ സ്ട്രസ് ആയിരിക്കും. പൂർണിമയും പ്രിയയും അമ്മയും വ്യത്യസ്ത പേഴ്സണാലിറ്റികളാണ്. അടിയായിട്ട് അതിലും വലിയ പ്രഷർ ആയിരിക്കും തിരിച്ച് വരുമ്പോഴെന്നും നിഹാൽ പറഞ്ഞു. ഇത് കേട്ട പ്രിയ മോഹൻ പൊട്ടിച്ചിരിച്ചു. യൂട്യൂബ് ചാനലിലൂടെ വിവാഹ ബന്ധങ്ങളിലെ പ്രശ്നങ്ങളെക്കുറിച്ചും മറ്റും സംസാരിക്കുകയായിരുന്നു ഇരുവരും.

ഒരിക്കൽ പിരിയാൻ തീരുമാനിച്ചതിനെക്കുറിച്ച് ഇരുവരും സംസാരിക്കുന്നുണ്ട്. പ്രത്യേകിച്ച് പ്രശ്നങ്ങളൊന്നുമില്ലായിരുന്നു. പ്രിയ വീട്ടിലേക്ക് മാത്രം ഒതുങ്ങിയപ്പോഴുള്ള ഫ്രസ്ട്രേഷൻ. വിവാഹ മോചനത്തിന് വക്കീലിനെ വരെ കണ്ടു. എന്നാൽ അത് എടുത്ത് ചാട്ടമാണെന്ന് പിന്നീട് മനസിലായി. പ്രിയക്ക് തന്റേതായ തിരക്കുകൾ വന്നതോടെ വഴക്കുകൾ കുറയാൻ തുടങ്ങിയെന്നും നിഹാൽ പിള്ള വ്യക്തമാക്കി. ഈ​ഗോ പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകണം. ചെറിയ പ്രശ്നങ്ങൾ വലുതാക്കരുത്. ഇന്ന് പെൺകുട്ടികളുടെ വീട്ടുകാർ ചെറിയ പ്രശ്നങ്ങൾ വലുതാക്കിയെടുത്ത് ബന്ധങ്ങൾ ഇല്ലാതാക്കുന്ന പ്രവണതയുണ്ടെന്ന് നിഹാൽ പിള്ള പിള്ള അഭിപ്രായപ്പെട്ടു.

More from Filmibeat

Read more about: poornima indrajith
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X