For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിന്‍റെ വിജയം ഞാന്‍ ആഘോഷിക്കുന്നു ഗീതു! മൂത്തോന്‍ സന്തോഷം പങ്കുവെച്ച് പൂര്‍ണ്ണിമ! പോസ്റ്റ് വൈറല്‍

  |

  കാത്തിരിപ്പിനൊടുവില്‍ മൂത്തോന്‍ തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. നിവിന്‍ പോളിയുടെ കരിയര്‍ ബ്രേക്കായി ഈ സിനിമ മാറുമെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. റിലീസിന് മുന്‍പ് മികച്ച നിരൂപക ശ്രദ്ധ നേടിയ സിനിമയെ ഏറ്റെടുത്തിരിക്കുകയാണ് പ്രേക്ഷകര്‍. സിനിമാലോകത്തുള്ളവരും ചിത്രത്തെ സ്വീകരിച്ചിരുന്നു. ഗീതുമോഹന്‍ദാസിന്റെ അടുത്ത സുഹൃത്തുക്കളായ പൂര്‍ണിമയും മഞ്ജു വാര്യരുമൊക്കെ സിനിമയേയും ഗീതുവിന്റെ പ്രയത്‌നത്തേയും അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.

  ഗീതുമോഹന്‍ദാസും വീണ്ടും വിസ്മയിപ്പിച്ചുവെങ്കില്‍ അതില്‍ അത്ഭുതപ്പെടാനൊന്നുമില്ലെന്നും ഇത് തന്നെയായിരുന്നു പ്രതീക്ഷിച്ചതെന്നുമായിരുന്നു എല്ലാവരും പറഞ്ഞത്. ഗീതുവിനെ അടുത്തറിയാവുന്ന സുഹൃത്തുക്കളിലൊരാളായ പൂര്‍ണ്ണിമയും ഈ സന്തോഷം പങ്കുവെച്ച് എത്തിയിട്ടുണ്ട്. ഗീതുവിന്റെ കുട്ടിക്കാല ചിത്രത്തിനൊപ്പമായാണ് കുറിപ്പ് പോസ്റ്റ് ചെയ്തത്. സോഷ്യല്‍ മീഡിയയിലൂടെ ഇതിനകം തന്നെ പോസ്റ്റ് വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

  3 മാസം കൂടുമ്പോള്‍ അങ്ങനെ ചെയ്യും! ഫാഷന്‍ രഹസ്യം വെളിപ്പെടുത്തി പൂര്‍ണിമ ഇന്ദ്രജിത്ത്!

  വലിയ കണ്ണുകളുള്ള, വലിയ സ്വപ്‌നങ്ങളുള്ള ഒരു കൊച്ചുപെണ്‍കുട്ടിയെ താനൊരിക്കല്‍ പരിചയപ്പെട്ടുവെന്നും വര്‍ഷങ്ങള്‍ക്ക് ശേഷം അവളെ വീണ്ടും കണ്ടുമുട്ടിയപ്പോള്‍ അവള്‍ ഒരു സുന്ദരിയായ യുവതിയായി വളര്‍ന്നിരുന്നു. അവളുടെ കണ്ണുകള്‍ക്ക് പറയാന്‍ ആ വലിയ കഥകളുണ്ടായിരുന്നു. എന്നായിരുന്നു പൂര്‍ണ്ണിമ കുറിച്ചത്. ഒന്നുമുതല്‍ പൂജ്യം വരെ എന്ന ചിത്രത്തിലെ ബാലതാരത്തിലൂടെയായിരുന്നു ഗീതു മോഹന്‍ദാസ് പ്രേക്ഷക ഹൃദയത്തില്‍ ഇടംപിടിച്ചത്.

  ഇന്നിപ്പോള്‍ ഏറെ അഭിമാനത്തോടെ, ആ കൊച്ചുപെണ്‍കുട്ടിയുടെ റ്റേവും മികച്ച വേര്‍ഷന് താന്‍ സാക്ഷ്യം വഹിക്കുകയാണ്. അഭിനന്ദനീയമായ അഭിനിവേശത്തിന്റേയും ആത്മവിശ്വാസത്തിന്റേയും സ്ഥിരോത്സാഹത്തിന്റേയും ഒരു സംഗ്രഹമാണത്. ഇന്ന് ആ വലിയ കണ്ണുകള്‍ ഒരു യഥാര്‍ത്ഥ വിജയിയുടേതാണ്. ഞാന്‍ നിന്റെ വിജയം ആഘോഷിക്കുന്നു ഗീതു എന്നും പൂര്‍ണ്ണിമയുടെ കുറിപ്പില്‍ പറയുന്നുണ്ട്.

  അല്ലിക്കും തനിക്കും ഡാന്‍സ് ഇഷ്ടമെന്ന് സുപ്രിയ! പൃഥ്വി അത്ര പോര! പഠിക്കാനുള്ള ശ്രമമാണെന്ന് താരവും!

  ഗീതുമോഹന്‍ദാസിനെക്കുറിച്ച് വാചാലായായെത്തിയ പൂര്‍ണ്ണിമയുടെ പോസ്റ്റിന് കീഴില്‍ നിരവധി പേരാണ് കമന്റുകള്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്. വാട്ട എ ജേണിയെന്നായിരുന്നു റിമ കല്ലിങ്കലിന്റെ പ്രതികരണം. സംയുക്ത മേനോന്‍, നിമിഷ സജയന്‍ തുടങ്ങിയവരും താരത്തിന്റെ പോസ്റ്റിന് കീഴില്‍ കമന്റുകളുമായെത്തിയിട്ടുണ്ട്.

  നിറകണ്ണുകളോടെ പുണ്യയെ ചേര്‍ത്തുപിടിച്ച് ഭാവന! ഇടറുന്ന ശബ്ദത്തില്‍ ആ അനുഭവം പറഞ്ഞു! പ്രമോ വൈറല്‍!

  Geethu Mohandas on Moothon - മൂത്തോനെക്കുറിച്ച് ഗീതു മോഹന്‍ദാസ് | FilmiBeat Malayalam

  സിനിമയ്ക്കപ്പുറത്തുള്ള സൗഹൃദമാണ് ഗീതുവും മഞ്ജുവും പൂര്‍ണ്ണിമയുമൊക്കെ നിലനിര്‍ത്തുന്നത്. ഇടയ്ക്കിടയ്ക്ക് ഒത്തുകൂടിയും വിശേഷങ്ങള്‍ പങ്കുവെച്ചുമൊക്കെ ഇവരെത്താറുണ്ട്. മൂത്തോന്‍ പ്രദര്‍സനത്തിനായി ഗീതു മോഹന്‍ദാസ് മുംബൈയിലേക്ക് പോയപ്പോള്‍ പ്രിയകൂട്ടുകാരിക്ക് അണിയാനുള്ള വസ്ത്രമൊരുക്കിയത് പൂര്‍ണ്ണിമയായിരുന്നു.

  View this post on Instagram

  I once knew a little girl with big eyes that dreamed bigger..! Years later, when I met her again, she had bloomed into a beautiful young girl, and those eyes of hers had big stories to tell..! Today, I proudly behold the best version of that once little girl: an epitome of commendable passion,confidence and perseverance. And this time, those big eyes belong to a true winner!! I celebrate you G♥️ Wishing my best friend @geetu_mohandas and her man #Rajeevravi , my besties @nivinpaulyactor , @roshan.matthew the ever gorgeous @melissa.rajuthomas @sobhitad and @sanjana.dipu along with @shashank.arora and the full cast and crew the very best for MOOTHON, releasing today. Ps: Yes and that’s my MOM and DAD with the little girl @geetu_mohandas Swipe to see more ✨ @moothonmovie #indiancinema#releasingtoday #malayalamcinema#womendirectors#celebratewomen#bestfriendforever

  A post shared by Ƥσσяиιмα Ɩи∂яαʝιтн (@poornimaindrajithofficial) on

  English summary
  Poornima Indrajith Appreciates Geetu Mohandas, Instagram post viral.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X