പോളണ്ടില്‍ അവധിയാഘോഷിച്ച് പൂര്‍ണിമയും കുടുംബവും! ചിത്രങ്ങള്‍ വൈറലാവുന്നു!

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബങ്ങളിലൊന്നാണ് പൂര്‍ണിമയുടേത്. നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയ താരത്തിന് ശക്തമായ പിന്തുണയാണ് ആരാധകര്‍ നല്‍കിയത്. വൈറസിലൂടെയായിരുന്നു താരമെത്തിയത്. രാജീവ് രവി ചിത്രമായ തുറമുഖമാണ് ഇനി പൂര്‍ണിമയുടേതായി തിയേറ്ററുകളിലേക്കെത്തുന്ന സിനിമ. ആഹായുള്‍പ്പടെ വൈവിധ്യമാര്‍ന്ന നിരവധി സിനിമകളിലാണ് ഇന്ദ്രജിത്ത് അഭിനയിക്കുന്നത്. അഭിനയത്തില്‍ നിന്നും ബ്രേക്കെടുത്ത് കുടുംബസമേതം വിദേശത്തേക്ക് പോയിരിക്കുകയാണ് ഇവര്‍. പോളണ്ടിലേക്കായിരുന്നു ഇത്തവണത്തെ യാത്ര. പൂര്‍ണിമയുടെ മാതാപിതാക്കളും സഹോദരിയും കുടുംബവും യാത്രയില്‍ ഒപ്പമുണ്ട്. കുഞ്ഞതിഥിയായ വേദുവിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് പ്രിയ മോഹനും നിഹാലും ഇടയ്ക്ക് എത്താറുണ്ട്. യാത്രയ്ക്കിടയിലെ രസകരമായ നിമിഷങ്ങള്‍ പങ്കുവെച്ചാണ് ഇപ്പോള്‍ ഇവരെത്തുന്നത്.

തനിക്കേറെ പ്രിയപ്പെട്ട മാസമാണ് ഡിസംബറെന്നും പിറന്നാളും വെഡ്ഡിങ് ആനിവേഴ്‌സറിയും പ്രാണയുടെ തുടക്കവുമുള്‍പ്പടെയുള്ള കാര്യങ്ങളെല്ലാം ഡിസംബറിലാണ്. ഒന്നിന് പിന്നാലെ ഒന്നൊന്നായി ആഘോഷനിമിഷങ്ങള്‍ എത്തിയപ്പോള്‍ കുടുംബസമേതമായി വിദേശത്തേക്ക് പോവുകയായിരുന്നു ഇവര്‍. മഞ്ഞുവീഴുന്ന ക്രിസ്മസ് രാവില്‍ റസ്‌റ്റോറന്റ് തേടിയലയുന്നതും റൂമില്‍ ബ്രേക്ക്ഫാസ്റ്റൊരുക്കിയുമൊക്കെ ഞെട്ടിച്ചതിനെക്കുറിച്ചുള്ള വിശേഷങ്ങള്‍ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. പോളണ്ടില്‍ നിന്നുള്ള വിശേഷം പങ്കുവെച്ചാണ് പൂര്‍ണിമ ഇപ്പോള്‍ എത്തിയിട്ടുള്ളത്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത സെല്‍ഫി ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

indrajith

നിഹാല്‍ പിള്ള, നക്ഷത്ര, പ്രാര്‍ത്ഥന, പ്രിയ മോഹന്‍, പൂര്‍ണിമയുടെ അമ്മ തുടങ്ങിയവരെല്ലാം താരത്തിന്റെ സെല്‍ഫിയിലുണ്ട്. അതീവ സന്തോഷത്തോടെയാണ് എല്ലാവരും ഫോട്ടോയ്ക്ക് പോസ് ചെയ്തിട്ടുള്ളത്. പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുതെന്ന കമന്റുകളുമായാണ് ആരാധകര്‍ എത്തിയിട്ടുള്ളത്. കുടുംബത്തിലെ വ്‌ളോഗറായ നിഹാലും പ്രിയയും ചേര്‍ന്ന് അടുത്തിടെ യൂട്യൂബ് ചാനല്‍ തുടങ്ങിയിരുന്നു. ഈ ചാനലിലൂടെയാണ് യാത്രവിശേഷങ്ങളും മറ്റ് കാര്യങ്ങളുമൊക്കെ പുറത്തുവിടുന്നത്. വേദുവിന്റെ പിറന്നാളാഘോഷവും ബാങ്കോക്ക് യാത്രയ്ക്കിടയിലെ വിശേഷങ്ങളും ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിരുന്നു. അധികം വൈകാതെ പോളണ്ട് വിശേഷങ്ങളുമായി ഇവരെത്തുമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X