ഷിഫോൺ സാരിയിൽ പുതിയ പരീക്ഷണവുമായി പൂർണിമ, താരത്തിന്റെ ക്യൂട്ട് ചിത്രങ്ങൾ വൈറൽ, കാണൂ

സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് നടി പൂർണ്ണിമ ഇന്ദ്രജിത്ത്. പുതിയ ചിത്രങ്ങളെ കുറിച്ചും, വസ്ത്രങ്ങളിലെ പുത്തൻ ട്രാന്റുകളെ കുറിച്ചും പൂർണ്ണിമ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. ഇതെല്ലാം പ്രേക്ഷകർക്കിടയിൽ നിമിഷ നേരം കൊണ്ടാണ് വൈറലാകുന്നത്. പൂർണ്ണിമയുടെ വസ്ത്രധാരണം പ്രേക്ഷകർക്കിടയിൽ എപ്പോഴും ചർച്ചയാകാറുണ്ട്.

poornima indrajith

പഴയ മോഡൽ വസ്ത്രങ്ങളിൽ താരം നടത്തുന്ന പതിയ പരീക്ഷണങ്ങൾ പ്രേക്ഷകരുടെ ഇടയിൽ ഏറെ ശ്രദ്ധേയമാണ്. പരീക്ഷണ അടിസ്ഥാനത്തിൽ വസ്ത്രം ഡിസൈൻ ചെയ്യുകയും അത് പ്രേക്ഷകർക്ക് മുന്നിൽ ആദ്യം അവതരിപ്പിക്കുന്നതും പൂർണ്ണിമ തന്നെയാണ്. ഇത്തരത്തിൽ പഴയ മേഡൽ വസ്ത്രങ്ങളിൽ പുതിയ പരീക്ഷണങ്ങളുമായി ഇടയ്ക്കിടെ താരം എത്താറുണ്ട്. ഇപ്പോഴിത അങ്ങനെയൊരു പരീക്ഷണവുമായി പൂർണിമ വീണ്ടും എത്തുകയാണ്. ഇൻസ്റ്റഗ്രാം പേജിലൂടെയാണ് പുത്തൻ പരീക്ഷണ പ്രേക്ഷകരിലേയ്ക്ക് എത്തിച്ചിരിക്കുന്നത്.

മഞ്ഞ പൂക്കളുള്ള ഓറഞ്ച് ഷിഫോൺ സാരിയിലായിരുന്നു നടിയുടെ പുതിയ പരീക്ഷണം. ഓറഞ്ചിൽ വെള്ളപ്പൂക്കളുള്ള സ്ലീവ് ലെസ് ബ്ലൗസാണ് സാരിയ്ക്കയി പൂർണിമ തിരഞ്ഞെടുത്തിരിക്കുന്നത്. സാരിയെ പോലെ ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത് ഉപയോഗിച്ചിരിക്കുന്ന ആകസസറീസാണ്. വലിയ കമ്മലുകളും പല നിറത്തിലുളള വളകളും അണിഞ്ഞിട്ടുണ്ട്. മുടി ഇരുവശങ്ങളിലായി മടക്കി കെട്ടി വെച്ചിരിക്കുകയാണ്. ഇത്താരത്തിന്റെ ലുക്ക് തന്നെ മാറ്റിയിട്ടുണ്ട്. സാരിയ്ക്കൊപ്പം വെളള നിറത്തിലുളള ഷൂസാണ് പൂർണിമ ധരിച്ചിരിക്കുന്നത്. വ്യത്യസത ലുക്കിലുളള പൂർണിമയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ ചർച്ചയായിട്ടുണ്ട്.

പൂർണിമ ഇന്ദ്രജിത്ത് ചിത്രം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X