For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മഞ്ജുവുമായുള്ള സൗഹൃദം സംഭവിച്ചു പോയതാണ്, ആത്മബന്ധത്തെ കുറിച്ച് പൂർണിമ, മഞ്ജുവിന്റെ മറുപടി ഇങ്ങനെ

  |

  യൂത്തും കുടുംബപ്രേക്ഷകരും ഒരുപോലെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന താരമാണ് മഞ്ജു വാര്യർ. 'സല്ലാപം' എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ മഞ്ജുവിനെ ഇരു കൈകളും നീട്ടിയാണ് മലയാളി പ്രേക്ഷകർ സ്വീകരിച്ചത്. മോഹൻലും മമ്മൂട്ടിയും അരങ്ങു വാണിരുന്ന കാലത്തായിരുന്നു മഞ്ജു സിനിമയിൽ എത്തിയത്. എന്നാൽ സൂപ്പർ താരങ്ങളോടൊപ്പം തന്നെ മലയാളം സിനിമയിൽ മഞ്ജുവിനും തിളങ്ങനായി. രണ്ടാം വരവിലും ആദ്യത്തേത് പോലെ മികച്ച സ്വീകാര്യതയായിരുന്നു നടിയ്ക്ക് ലഭിച്ചത്.

  പോലീസിന്റെ കൈയ്യിൽ കുടുങ്ങി വേദിക, സ്റ്റേഷനിൽ എത്തി ആ കാഴ്ച കണ്ട് സുമിത്ര, കുടുംബവിളക്ക് പുതിയ എപ്പിസോഡ്

  ആരാധകരോടും സഹപ്രവർത്തകരോടും വളരെ അടുത്ത ബന്ധമാണ് മഞ്ജുവിനുള്ളത്. സുഹൃത്തുക്കളോട് ചോദിച്ചാൽ നടിയുമായുള്ള സൗഹൃദത്തെ കുറിച്ച് സംസാരിക്കാൻ നൂറ് നാവാണ്. ജീവിതത്തിൽ സൗഹൃദത്തിന് അത്രയധികം പ്രധാന്യം മഞ്ജു നൽകുന്നുണ്ട്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് മഞ്ജുവിനെ കുറിച്ച് പൂർണിമ ഇന്ദ്രജിത്ത് പറഞ്ഞ വാക്കുകളാണ്. 'മഞ്ജു ഭാവങ്ങള്‍' പരിപാടിയിൽ അതിഥിയായി എത്തിയപ്പോഴാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. പൂർണ്ണിമയുള്ള സൗഹൃദത്തെ കുറിച്ച് മഞ്ജുവും വാചാലയാവുന്നുണ്ട്.

  ഇത് ഞങ്ങളുടെ ഏഴാം വർഷമാണ്, രോഹിത്തിനോട് ആദ്യം നോ പറഞ്ഞു, പിന്നീട് ഇഷ്ടം തോന്നിയതിനെ കുറിച്ച് എലീന

  നല്ലൊരു സുഹൃത്ത് നമുക്കുണ്ടാവുകയെന്ന് പറയുന്നത് വലിയ ഭാഗ്യമാണെന്നാണ് മ‍ഞ്ജുവുമായുള്ള സൗഹൃദത്തെ കുറിച്ച് പൂർണിമ പറയുന്നത്. ''ഇന്നലെകളില്ലാതെ എന്ന ചിത്രത്തില്‍ ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. . കൂട്ടുകാര്‍ തമ്മില്‍ കാണുമ്പോള്‍ എവിടെയായാലും സ്ഥലകാല ബോധം ഉണ്ടാവില്ലെന്ന് പറയില്ലേ, സന്തോഷം വരുമ്പോള്‍ മനസ്സ് തുറന്ന് ചിരിച്ച് പോവും. ഒരു സുഹൃത്തെന്ന രീതിയിലാണ് മഞ്ജവുമായിട്ടാണ് കൂടുതൽ അടുപ്പമെന്നും'' പൂർണിമ പറയുന്നു.

  കൂടാതെ മഞ്ജുഭാവങ്ങളിൽ പങ്കെടുക്കാൻ പറ്റിയതിന്റെ സന്തോഷവും പൂർണിമ പങ്കുവെയ്ക്കുന്നുണ്ട്.'' നമ്മളൊരുപാട് ഇഷ്ടപ്പെടുന്ന സുഹൃത്തിന് ജീവിതത്തിലുണ്ടാവുന്ന ഉയര്‍ച്ചയില്‍ അത് ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ക്ക് അവരുടെ വിജയമായാണ് ഫീല്‍ ചെയ്യുക. അങ്ങനെയൊരു റിലേഷന്‍ഷിപ്പ് എനിക്ക് ഷെയര്‍ ചെയ്യാന്‍ പറ്റുന്നതില്‍ സന്തോഷമുണ്ട്. നല്ലൊരു സുഹൃത്ത് നമുക്കുണ്ടാവുകയെന്ന് പറയുന്നത് വലിയ ഭാഗ്യമാണ്'' മഞ്ജു ഭാവങ്ങളിൽ പങ്കെടുക്കാൻ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവെച്ച് കൊണ്ട് പൂർണിമ പറയുന്നു.

  പൂർണിമയുമായുള്ള സൗഹൃദത്തെ കുറിച്ച് മഞ്ജുവും പരിപാടിയിൽ വാചാലയായിരുന്നു. ''ഇങ്ങനെ ഫോര്‍മലായിട്ടൊക്കെ സംസാരിക്കുന്ന സാഹചര്യം വളരെ കുറവാണെന്നാണ് മഞ്ജു പറയുന്നത്. എന്താണ് പറയുന്നതെന്ന് അറിയാനുള്ള ആകാംക്ഷയുണ്ടായിരുന്നു. എനിക്കൊരു ആവശ്യം വന്നാല്‍ ആരൊക്കെ കൂടെയുണ്ടാവുമെന്ന് കണ്ണുംപൂട്ടി പറയാവുന്ന 5 പേരിലൊരാളാണ് പൂര്‍ണിമയെന്നും'' മഞ്ജു സൗഹൃദത്തിന്റെ ആഴം വ്യക്തമാക്കി കൊണ്ട് പറഞ്ഞു. എന്നാൽ തനിക്കും അതുപോലെ തന്നെയാണെന്നാണ് പൂർണിമയും പറയുന്നത്.. ഈ സൗഹൃദം നാച്ചുലറായി ഉണ്ടായതാണ്. എങ്ങനെയുണ്ടായതെന്ന് നിര്‍വചിക്കാനാവില്ലെന്നും അതേക്കുറിച്ചൊന്നും ആലോചിട്ടില്ലെന്നും ഇരുവരും പറയുന്നു.

  Manju Warrier biography | മഞ്ജു വാര്യരുടെ ജീവചരിത്രം | FilmiBeat Malayalam

  ഒരു ഇടവേളയ്ക്ക് ശേഷം പൂർണിമ അഭിനയത്തിലേയ്ക്ക് മടങ്ങി എത്തിയിട്ടുണ്ട് വിവാഹ ശേഷം സിനിമ വിട്ട നടി മിനിസ്ക്രീനിൽ സജീവമായിരുന്നു. നിരവധി ടോക്ക് ഷോകളുടെ അവതാരകയായി എത്തിയിരുന്നു. ഫാഷൻ ഡിസൈൻ രംഗത്തും തന്റേതാ വ്യക്തിമുദ്ര പൂർണിമ പതിപ്പിച്ചിട്ടുണ്ട് . ഇന്ന് അറിയപ്പെടുന്ന ഫാഷൻ ഡിസൈനറാണ് പൂർണിമ. ആഷിഖ് അബു സംവിധാന ചെയ്ത വൈറസ് എന്ന ചിത്രത്തിലൂടെയാണ് പൂർണിമ സിനിമയിലേയ്ക്ക് മടങ്ങി വരുന്നത്. 'നിപ്പ'യുടെ പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രമാണ് വൈറസ്. ഒരു മികച്ച സ്ക്രീൻ സ്പൈസുള്ള കഥാപാത്രമായിരുന്നു പൂർണിമ അവതരിപ്പിച്ചത്. രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖമാണ് പൂർണിമ അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രം.ലോക്ക് ഡൗണിന് ശേഷം മഞ്ജുവും സിനിമയിൽ സജീവമായിട്ടുണ്ട്. ഒരുപിടിചിത്രങ്ങളാണ് മഞ്ജുവിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. കയറ്റം,മരക്കാര്‍ അറബിക്കടലിന്റെ സിംഹം,ജാക്ക് ആന്റ് ജില്‍,മേരി ആവാസ് സുനോ,
  വെള്ളരിക്കാ പട്ടണം, 9എംഎം, പടവെട്ട്,
  കാപ്പ, ലളിതം സുന്ദരം തുടങ്ങിയവയാണ്.

  English summary
  Poornima Indrajith Opens Up About Friendship With Manju Warrier
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X