എന്തുകൊണ്ട് എതിർത്തില്ലെന്ന് ഇന്ദ്രന്റെ അമ്മയോട് ചോദിച്ചിട്ടുണ്ട്; സ്വാതന്ത്ര്യം തരുന്നതല്ല, സ്വന്തം ജീവിതമാണ്

കരിയറും കുടുംബ ജീവിതവും ഒരുമിച്ച് മുന്നോട്ട് കൊണ്ട് പോകുകയാണ് നടി പൂർണിമ ഇന്ദ്രജിത്ത്. താരപത്നി എന്നതിനപ്പുറം ഫാഷൻ ഡിസൈനർ, നടി തുടങ്ങിയ നിലകളിലെല്ലാം പൂർണിമ ഇന്ന് സാന്നിധ്യം അറിയിക്കുന്നത്. വിവാഹ ശേഷം അഭിനയ രം​ഗത്ത് നിന്ന് മാറി നിന്ന പൂർണിമ വർഷങ്ങൾക്കിപ്പുറം അഭിനയ രം​ഗത്ത് വീണ്ടും സജീവമാകുന്നതിൽ ആരാധകർക്ക് സന്തോഷമുണ്ട്. ഇപ്പോഴിതാ ഇന്ദ്രജിത്തുമായുള്ള വിവാഹത്തിന്റെ ഓർമകൾ പങ്കുവെക്കുകയാണ് പൂർണിമ ഇന്ദ്രജിത്ത്.

കരിയറിൽ തുടക്കം കുറിച്ച കാലത്താണ് ഇന്ദ്രജിത്തുമായി പൂർണിമ വിവാ​ഹിതയാകുന്നത്. രണ്ട് പേരുടെയും മാതാപിതാക്കളുടെ പിന്തുണയോടെയാണ് വിവാഹം നടന്നതെന്ന് പൂർണിമ ചൂണ്ടിക്കാട്ടി. യെസ് എഡിറ്റോറിയലിനോടാണ് പ്രതികരണം. ഞാൻ ജോലി ചെയ്ത് കൊണ്ടിരിക്കുന്ന സമയമാണ്. ഒരു വർഷമേ ആയുള്ളൂ. ഉടനെ കല്യാണം വേണോ എന്ന ചോദ്യം മാതാപിതാക്കൾക്ക് വേണമെങ്കിൽ ചോദിക്കാമായിരുന്നു.

Poornima Indrajith

പക്ഷെ അവരത് ചെയ്തില്ല. എന്തുകൊണ്ട് നിങ്ങൾ എതിർത്തില്ലെന്ന് ഞാൻ ഇന്ദ്രന്റെ അമ്മയോട് ചോദിക്കാറുണ്ട്. പിന്നെ, എതിർത്താൽ നിങ്ങൾ സമ്മതിച്ച് തരുമായിരുന്നല്ലേ എന്നാണ് അമ്മ നൽകിയ മറുപടി. പ്രണയത്തിലായപ്പോൾ ഞങ്ങൾ കത്തെഴുതുമായിരുന്നു. ഫോൺ കോൾ‌ അന്ന് വളരെ ചെലവേറിയതായിരുന്നെന്നും പൂർണിമ ഓർത്തു.

ഞാൻ ഇന്ദ്രനെത്ര സ്വാതന്ത്ര്യം കൊടുക്കുന്നു, ഇന്ദ്രൻ എനിക്കെത്ര സ്വാതന്ത്ര്യം തരുന്നു എന്നത് ചിന്തയിൽ പോലുമില്ലാത്ത കാര്യമാണ്. അവനവന്റെ ജീവിതമാണ്. ഞങ്ങൾ ആരാണ് പരസ്പരം ഫ്രീഡം നൽകാൻ. കുടുംബം സപ്പോർട്ടീവ് ആണെങ്കിൽ അവിടെ എല്ലാവരും വളരും. അത് ​ഗിവ് ആന്റ് ടേക്ക് ആണ്. അവനവന്റെ ചോയ്സ് എടുക്കാനുള്ള സ്വാതന്ത്ര്യം വേണം. അതാണ് ഏറ്റവും വലിയ കാര്യം.

Poornima Indrajith

അതേസമയം ഞാൻ എന്റെ ജീവിതം ജീവിക്കുകയാണെന്ന് പറഞ്ഞ് ബാക്കിയുള്ള കാര്യം മാറ്റി വെച്ചാൽ ചിലപ്പോൾ എന്നെ ആശ്രയിച്ച് നിൽക്കുന്നവർക്ക് കുറച്ച് ബുദ്ധിമുട്ട് വരും. അത് എല്ലാവരെയും ബാധിക്കുന്ന കാര്യമാണ്. അവിടെയാണ് സപ്പോർട്ട് സിസ്റ്റം ആവശ്യം. വിവാഹം എന്നത് ദീർഘകാലത്തെ അടിസ്ഥാനമാക്കിയുള്ള സങ്കൽപ്പമാണ്. വ്യക്തിപരമായ വളർച്ച അടിസ്ഥാനമാക്കിയുള്ളതല്ലെന്നും പൂർണിമ ഇന്ദ്രജിത്ത് അഭിപ്രായപ്പെട്ടു.

തന്റെ ഭർതൃമാതാവിനെക്കുറിച്ചും പൂർണിമ സംസാരിച്ചു. ഇന്ദ്രന്റെ അമ്മയെ കാണാൻ തുടങ്ങിയ കാലത്താണ് ഞാൻ വർക്ക് ചെയ്തത്. അപ്പോൾ തൊട്ട് അമ്മയ്ക്ക് ജീവിതത്തോടുള്ള അപ്രോച്ച് വ്യത്യസ്തമാണ്. ഇന്ദ്രന്റെ അമ്മയിൽ നിന്നും ഞാൻ പഠിച്ചത് എന്തിനെയും തരണം ചെയ്യാനുള്ള ശക്തിയാണ്. വ്യക്തികളെന്ന നിലയിൽ നമുക്ക് നമ്മുടേതായ ഒരു എനർജിയുണ്ട്. അമ്മയുടെ ശക്തിയാണത്.

പ്രതിസന്ധി ഘട്ടത്തെ അമ്മ എങ്ങനെ അതിജീവിച്ചു എന്ന് ഞാൻ ആലോചിക്കാറുണ്ട്. ജോലി ചെയ്യുന്നത് കൊണ്ട് നമുക്ക് എംപവർമെന്റ് വരുമായിരിക്കും. പക്ഷെ ഇമോഷണൽ എംപവർമെന്റ് വരണമെന്നില്ല. ഇന്ദ്രന്റെ അമ്മയും കല്യാണം കഴിഞ്ഞ ശേഷം അഭിനയിച്ചിരുന്നില്ല. പക്ഷെ അമ്മയ്ക്കുണ്ടായിരുന്ന ഇമോഷണൽ എംപവർമെന്റ് താൻ വളരെയധികം ഉറ്റു നോക്കുന്ന കാര്യമാണെന്നും പൂർണിമ ഇന്ദ്രജിത്ത് വ്യക്തമാക്കി.

Read more about: poornima indrajith
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X