twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഞാനും ഇന്ദ്രനും വളരെ നേരത്തേ വിവാഹം കഴിച്ചവരാണ്; പാരന്റിങ്ങിനെ കുറിച്ച് പൂര്‍ണിമ

    |

    വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം അഭിനയത്തിലേക്ക് തിരിച്ച് വന്നിരിക്കുകയാണ്. നിവിന്‍ പോളിയ്‌ക്കൊപ്പം തുറമുഖം എന്ന സിനിമയിലാണ് പൂര്‍ണിമ അഭിനയിക്കുന്നത്. തന്നെക്കാളും ഇരട്ടിപ്രായമുള്ള വേഷമാണ് നടി അവതരിപ്പിക്കുന്നതും. സിനിമയുടെ വിശേഷങ്ങളുമായി പൂര്‍ണിമ അടുത്തിടെ നല്‍കിയ അഭിമുഖങ്ങളൊക്കെ വൈറലായിരുന്നു. ഇപ്പോഴിതാ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ പാരന്റിങ്ങിനെ കുറിച്ചും വിവാഹശേഷമുള്ള അഭിനയത്തെ കുറിച്ചുമൊക്കെ നടി സംസാരിച്ചിരിക്കുകയാണ്.

    റോബിന്‍ പോയതില്‍ ഏറെ വേദനിക്കുന്ന ഒരാളായി റിയാസ്; ആ ചിന്ത റിയാസിനെ വല്ലാതെ പിടിച്ചുലച്ചെന്ന് ആരാധകര്‍റോബിന്‍ പോയതില്‍ ഏറെ വേദനിക്കുന്ന ഒരാളായി റിയാസ്; ആ ചിന്ത റിയാസിനെ വല്ലാതെ പിടിച്ചുലച്ചെന്ന് ആരാധകര്‍

    വിവാഹം കഴിഞ്ഞതോടെയാണ് പൂര്‍ണിമ അഭിനയത്തില്‍ നിന്നും ഇടവേള എടുത്തത്. മക്കളെ നോക്കിയും ബിസിനസുമൊക്കെയായി സജീവമായിരുന്നു. വീണ്ടും അഭിനയത്തിലേക്ക് വരാന്‍ ഇത്രയും താമസിച്ചത് എന്തായിരുന്നു എന്ന ചോദ്യത്തിന് പൂര്‍ണിമയുടെ മറുപടിയിങ്ങനെ..

     poornima-family

    'ഒരു കാര്യം മാത്രം ചെയ്യുന്ന വ്യക്തിയല്ലല്ലോ ഞാന്‍. എപ്പോഴും എന്തെങ്കിലുമൊക്കെ കാര്യങ്ങളുമായി ബന്ധപ്പെട്ടു തിരക്കിലാണ്. എന്റെ സിനിമാ സുഹൃത്തുക്കള്‍ക്കും അക്കാര്യം അറിയാം. അഭിനേത്രി മാത്രമല്ല ഫാഷന്‍ ഡിസൈനറും വനിതാ സംരംഭകയും കൂടിയാണ് ഞാന്‍. ഒരുപാട് ഐഡന്റിറ്റികള്‍ ഇപ്പോള്‍ എനിക്കുണ്ടെന്ന്' നടി വ്യക്തമാക്കുന്നു.

    സിനിമയില്‍നിന്നു ഞാന്‍ മാറി നിന്നിട്ടില്ലെന്ന് ഞാനുമായി വളരെ അടുപ്പം പുലര്‍ത്തുന്നവര്‍ക്കു മാത്രമേ അറിയൂ. പക്ഷേ പ്രേക്ഷകരുടെ മനസ്സില്‍ ഇപ്പോഴും വിവാഹശേഷം ഞാന്‍ സിനിമയില്‍നിന്നു മാറി നിന്നു എന്ന ധാരണ തന്നെയാണെന്നും പൂര്‍ണിമ പറയുന്നു.

    കുഞ്ഞിന് വേണ്ടി താനും ഭര്‍ത്താവും കാത്തിരുന്നത് 12 വര്‍ഷം; ആറാം മാസത്തില്‍ ജനിച്ച മകളെ കുറിച്ച് ലക്ഷ്മിപ്രിയകുഞ്ഞിന് വേണ്ടി താനും ഭര്‍ത്താവും കാത്തിരുന്നത് 12 വര്‍ഷം; ആറാം മാസത്തില്‍ ജനിച്ച മകളെ കുറിച്ച് ലക്ഷ്മിപ്രിയ

     poornima-family

    മക്കളെ വളര്‍ത്തുന്നതിനെ പറ്റി പൂര്‍ണിമയുടെ അഭിപ്രായം ഇങ്ങനെയാണ്..

    'ഒരു പാരന്റ് എപ്പോഴും പാരന്റ് തന്നെയാണ്. കുട്ടികളുമായുള്ള ബന്ധത്തില്‍ സൗഹൃദം കണ്ടെത്താം എന്നത് ശരിയാണ്. മക്കള്‍ മാതാപിതാക്കളെ സുഹൃത്തുക്കളായി കാണാറുണ്ടെങ്കിലും മാതാപിതാക്കള്‍ക്ക് മക്കള്‍ എപ്പോഴും കുഞ്ഞുങ്ങള്‍ തന്നെയാണ്. ഇന്നത്തെ കാലത്തെ കുട്ടികള്‍ വളരെ വ്യത്യസ്തമായി ചിന്തിക്കുന്നവരും സ്വന്തമായി പല കാര്യങ്ങളിലും തീരുമാനം എടുക്കുന്നവരുമാണ്'.

    റിയല്‍ ഇമോഷന്‍ പച്ചത്തെറി വിളിക്കുന്നതാണ്; എന്ത് കാണിച്ചും വിജയിക്കണമെന്നില്ല, പുറത്തിറങ്ങിയ ശേഷം ജാസ്മിന്‍റിയല്‍ ഇമോഷന്‍ പച്ചത്തെറി വിളിക്കുന്നതാണ്; എന്ത് കാണിച്ചും വിജയിക്കണമെന്നില്ല, പുറത്തിറങ്ങിയ ശേഷം ജാസ്മിന്‍

    ഞാനും ഇന്ദ്രനും വളരെ നേരത്തേ വിവാഹം കഴിച്ചവരാണ്. മാതാപിതാക്കള്‍ ആയ സമയത്ത് മക്കള്‍ക്കും ഞങ്ങള്‍ക്കുമിടയില്‍ ഒരു മിഡില്‍ ഗ്രൗണ്ട് ഉണ്ടാക്കിയെടുക്കാനാണ് ഞങ്ങള്‍ എപ്പോഴും ശ്രമിച്ചിട്ടുള്ളത്. എങ്കില്‍ മാത്രമേ അവിടെ കൃത്യമായ ആശയവിനിമയം സാധ്യമാകൂ. എവിടെ പോയാലും വീട്ടിലേക്ക് തിരിച്ചു വരണമെന്നും മാതാപിതാക്കളോട് സംസാരിക്കണമെന്നുമുള്ള ഒരു ചിന്ത മക്കളില്‍ ഉണ്ടാക്കിയെടുക്കാന്‍ സാധിച്ചാല്‍ അതുതന്നെയാണ് ഏറ്റവും വലിയ കാര്യമെന്നു ഞാന്‍ വിശ്വസിക്കുന്നതായി പൂര്‍ണിമ പറയുന്നു.

    Read more about: poornima
    English summary
    Poornima Indrajith Opens Up About Her Parenting
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X