ഇളയവളുടെ ഭാഷ മൂത്ത മകൾക്ക് പറ്റുന്നില്ല, അഞ്ച് വയസിന്റെ വ്യത്യാസമേയുള്ളൂ; പൂർണിമ ഇന്ദ്രജിത്ത്

കരിയറിൽ ശ്രദ്ധിക്കപ്പെടുന്ന കാലത്താണ് നടി പൂർണിമ വിവാഹിതയാകുന്നത്. ഇന്ദ്രജിത്തിനൊപ്പം വിവാഹജീവിതത്തിലേക്ക് കടന്ന പൂർണിമ അഭിനയത്തിൽ നിന്നും മാറി നിന്നു. പിന്നീട് ഫാഷൻ ഡിസൈനിം​ഗിലും ആങ്കറിം​ഗിലേക്കും ശ്രദ്ധ നൽകി. വർഷങ്ങൾക്കിപ്പുറം വീണ്ടും അഭിനയ രം​ഗത്ത് സജീവമാവുകയാണ് പൂർണിമ ഇന്ദ്രജിത്ത്. പ്രാർത്ഥന നക്ഷത്ര എന്നിവരാണ് പൂർണിമയുടെയും ഇന്ദ്രജിത്തിന്റെയും മക്കൾ.

ഇപ്പോഴിതാ മക്കളെക്കുറിച്ച് സംസാരിക്കുകയാണ് പൂർണിമ. പാരന്റിം​ഗിന് അതിന്റേതായ വെല്ലുവിളികളുണ്ടെന്ന് പൂർണിമ പറയുന്നു. യെസ് എഡിറ്റോറിയലിനോടാണ് പ്രതികരണം. ബുദ്ധിമുട്ടാണോ എന്നറിയില്ല. പക്ഷെ ചലഞ്ചിം​ഗ് ആണ്. നമ്മളും ആദ്യമായല്ലേ ഇതെല്ലാം ചെയ്യുന്നത്, നമുക്ക് റൂൾ ബുക്ക് ഒന്നും ഇല്ലല്ലോ. ഓരോ കുട്ടിയും വ്യത്യസ്തരാണ്. അത്കൊണ്ട് അവരുടെ അപ്രോച്ചും വ്യത്യസ്തമാണ്.

Poornima Indrajith

എന്റെ അച്ഛനമ്മമാരെ വെച്ച് നോക്കുമ്പോൾ എന്റെ പാരന്റിം​ഗിൽ വളരെ വ്യത്യാസമുണ്ട്. ആ അപ്ഡേഷൻ നിർബന്ധമായും ചെയ്ത് പോകേണ്ടതാണ്. അത് ഓർ​ഗാനിക്കലി സംഭവിക്കുന്ന കാര്യമാണ്. കാലത്തിന് അനുയോജ്യമായ അപ്ഡേഷൻ എല്ലാത്തിലും വേണം. ടെക്നോളജി മാത്രമല്ല.

ഇപ്പോൾ തന്നെ മൂത്ത മകൾ എന്നോട് പറയുന്നത് രണ്ടാമത്തെ മകളുടെ ഭാഷ അവൾക്ക് പറ്റുന്നില്ലെന്നാണ്. രണ്ട് പേരും തമ്മിൽ അഞ്ച് വർഷത്തെ വ്യത്യാസമേയുള്ളൂ. എന്നാൽ എനിക്ക് പറ്റില്ല അമ്മ, ടൂ മച്ച് എന്ന് അവൾ പറയും. അത്രയും വേ​ഗത്തിലാണ് നമ്മൾ പോകുന്നത്. എപ്പോഴുമുള്ള അപ്ഡേഷനും ആ അപ്ഡേഷൻ സ്വീകരിക്കാൻ തയ്യാറാവുക എന്നത് പ്രധാനമാണെന്നും പൂർ‌ണിമ ഇന്ദ്രജിത്ത് പറയുന്നു.

Poornima Indrajith

ഇന്ദ്രജിത്ത് തനിക്ക് നൽകുന്ന പിന്തുണയെക്കുറിച്ചും പൂർണിമ സംസാരിച്ചു. മികച്ച സംരഭയ്ക്കുള്ള അവാർഡ് എനിക്ക് കിട്ടിയപ്പോൾ ആദ്യം വിളിച്ച് പറയുന്നത് ഇന്ദ്രനാണ്. ഞാൻ ആ ബ്രാൻഡ് തുടങ്ങണം എന്ന് ആദ്യം പറയുന്നതും ഇന്ദ്രൻ തന്നെയാണ്. നിന്റെ പേരായിരിക്കണം ബോർഡിൽ ഉണ്ടാവേണ്ടത് എന്നൊക്കെ പറഞ്ഞപ്പോൾ ഇന്ദ്രനെ നോക്കി സത്യമായും എന്നെ ഇഷ്ടമുള്ളത് കൊണ്ടാണോ പറയുന്നത്, അതോ വെറുതെ പറയുകയാണോ എന്ന് ഞാൻ ചോദിച്ചു.

എനിക്ക് ഫാഷൻ പഠിക്കണം എന്ന് ഭയങ്കര ആ​ഗ്രഹമായിരുന്നു. എന്നാൽ അന്നതിന് സാഹചര്യം ഉണ്ടായിരുന്നില്ല. അന്നത്തെ കാലത്ത് പുറത്ത് പോയി പഠിക്കണം. എന്റെ വീട്ടിൽ എന്തൊക്കെ സ്വാതന്ത്ര്യം ഉണ്ടെങ്കിലും വിട്ട് നിൽക്കാനുള്ള സ്വാതന്ത്ര്യം ഇല്ലായിരുന്നു. അമ്മ വളരെ ക്ലോസ് ആണ്. വിവാഹ ശേഷം ഇന്ദ്രൻ നൽകിയ പിന്തുണ കൊണ്ടാണ് താൻ ഫാഷൻ ഡിസൈനിം​ഗിലേക്ക് തിരിയുന്നതെന്നും പൂർണിമ ഇന്ദ്രജിത്ത് വ്യക്തമാക്കി.

അടുത്തിടെ ഒരുപിടി ശ്രദ്ധേയ സിനിമകളിൽ പൂർണിമ അഭിനയിച്ചു. ഒരു കട്ടിൽ ഒരു മുറി ആണ് പൂർണിമയുടെ ഏറ്റവും പുതിയ സിനിമ. ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്ത ചിത്രം ഒക്ടോബർ നാലിനാണ് റിലീസ് ചെയ്തത്. നേരത്തെ കാലാപാനി എന്ന ഹിന്ദി വെബ് സീരീസിൽ പൂർണിമ ചെയ്ത വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു.

Read more about: poornima indrajith
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X