വിവാഹം കഴിപ്പിക്കാനായി മാത്രം പെണ്‍കുട്ടിയെ വളര്‍ത്തുന്നതിനോട് യോജിപ്പില്ല; സാമ്പത്തിക സ്വാതന്ത്ര്യം അനിവാര്യം

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. ബാലതാരമായി മലയാള സിനിമയില്‍ എത്തിയ നടി മലയാളത്തില്‍ പ്രധാനപ്പെട്ട റോളില്‍ അഭിനയിക്കുന്നത് വല്യേട്ടന്‍ എന്ന സിനിമയിലാണ്. തുടര്‍ന്ന് ഒരുപിടി നല്ല കഥാപാത്രങ്ങളെ സമ്മാനിച്ച നടി 2002ല്‍ ഇന്ദ്രജിത്തുമായുള്ള വിവാഹ ശേഷം സിനിമയില്‍ നിന്ന് മാറി നിന്നിരുന്നു.

സിനിമയില്‍ നിന്ന് മാറി നിന്നിരുന്ന സമയത്തും സോഷ്യല്‍ മീഡിയയിലും ടെലിവിഷന്‍ പ്രോഗ്രാമുകളിലും സജീവമായിരുന്നു നടി. കുടുംബത്തോടൊപ്പമുള്ള നടിയുടെ ചിത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. ഇന്ദ്രജിത്ത് സുകുമാരനും രണ്ട് മക്കളുമടങ്ങുന്ന കുടുംബമാണ് നടിയുടേത്. മക്കള്‍ പ്രാര്‍ത്ഥനയും നക്ഷത്രയും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

poornima

പ്രാര്‍ത്ഥന തന്റെ പാട്ടുകളും സുഹൃത്തുക്കള്‍ക്കൊപ്പമുള്ള നിമിഷങ്ങളും എല്ലാം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. പൂര്‍ണിമയും പ്രാര്‍ത്ഥനയും ധരിക്കുന്ന വസ്ത്രങ്ങളുടെ പേരില്‍ ഒരുകാലത്ത് വലിയ സൈബര്‍ അറ്റാക്ക് നേരിട്ടിരുന്നു. പ്രാര്‍ത്ഥന ഇപ്പോള്‍ പുറം രാജ്യത്ത് പഠനത്തിനായി പോയിരിക്കുകയാണ്.

ഇപ്പോഴിതാ പെണ്‍കുട്ടികളെ സംബന്ധിച്ച ഒരു ചോദ്യവും അതിന് പൂര്‍ണിമ നല്‍കിയ മറുപടിയുമാണ് ശ്രദ്ധിക്കപ്പെടുന്നത്. പുതിയ ജനറേഷനിലെ കുട്ടികള്‍ വിവാഹം കഴിക്കില്ല, അല്ലെങ്കില്‍ പഠനം കഴിഞ്ഞ് ജോലി കിട്ടി സെറ്റില്‍ ആയ ശേഷം വിവാഹം കഴിക്കുക എന്ന രീതി വരുന്നുണ്ട്. വിവാഹം പെണ്‍കുട്ടികളുടെ സ്വപ്‌നങ്ങള്‍ക്കുള്ള തടസമാണോ ? അതിനോടുള്ള മനോഭാവം എന്താണ് എന്ന ചോദ്യത്തിന് മറുപടി പറയുകായിരുന്നു പൂര്‍ണിമ. സ്‌കൈലാര്‍ക്ക് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പൂര്‍ണിമ ഇക്കാര്യം പറയുന്നത്.

അങ്ങനെ തോന്നിയിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ഞാന്‍ ഒറ്റയ്ക്ക് ഉത്തരം പറയേണ്ട സംഭവമല്ല. ഒരു സമൂഹം ഉത്തരം നല്‍കേണ്ടതാണ്. എന്റെ വ്യക്തിപരമായ അഭിപ്രായമല്ലേ വരികയുള്ളു. തീര്‍ച്ചയായും പെണ്‍കുട്ടികള്‍ക്ക് അങ്ങനെ ഒരു ചിന്ത ഉള്ളതുകൊണ്ട് തന്നെയാകാം ഇങ്ങനെ ഇത് സംസാരിക്കേണ്ടി വരുന്നത്. ഇന്നത്തെയും അന്നത്തെയും കാലഘട്ടം പ്രസക്തമാണ്.

ഓരോ കാലത്തിലൂടെ സഞ്ചരിക്കുമ്പോഴും അതിന്റേതായ ഒരു കണ്ടീഷനിംഗ് വരുന്നുണ്ട്. എന്റെ അമ്മ പറഞ്ഞ് കേട്ടിട്ടുണ്ട്, വിവാഹത്തിന് മുമ്പ് പരസ്പരം സംസാരിച്ചിട്ട് പോലുമില്ലെന്ന്. അമ്മയുടെ സാഹചര്യം പോല അല്ല എന്റേത്. അതുപോലെ ആവില്ല എന്റെ മക്കളുടേത്. കല്യാണത്തിലും കാഴ്ച്ചപ്പാടുകളിലും മാത്രമല്ല, പൊതുവേ എല്ലാ കാര്യങ്ങളിലും മാറ്റം വരുന്നുണ്ട്.

poornima

പക്ഷെ വിവാഹം ഒരു നേട്ടമായി മുന്നില്‍ കണ്ട് അതിന് വേണ്ടി വളര്‍ത്തിക്കൊണ്ട് പോകുന്നതിനോട് യോജിപ്പില്ല. നമുക്ക് നമ്മളെ തന്നെ ആദ്യം തിരിച്ചറിയാന്‍ പറ്റണം എന്നതാണ്. അവനവനുമായി തന്നെ ഒരു ബന്ധം ഉണ്ടെങ്കില്‍ മാത്രമാണ് എന്തൊക്കെയാണ് എനിക്ക് നല്ലത്, എന്തൊക്കെയാണ് എനിക്ക് ഇഷ്ടമില്ലാത്തത്, എന്തൊക്കെയാണ് ഞാന്‍ ചെയ്താല്‍ നന്നാവുക എന്നൊക്കെയുള്ള കാര്യങ്ങള്‍ മനസിലാക്കാന്‍ കുറച്ച് സമയം വേണമല്ലോ.

കുട്ടികള്‍ കുറെ കാലം രക്ഷിതാക്കള്‍ക്കൊപ്പമാണ്. അത് കഴിഞ്ഞ് കോളേജില്‍ ഒക്കെ എത്തുമ്പോഴാണ് സുഹൃത്തുക്കളുണ്ടാവുക, നമ്മള്‍ നമ്മളെ തന്നെ തിരിച്ചറിയുക. പിന്നെ പെണ്‍കുട്ടികള്‍ക്ക് പിന്നീട് കുറച്ച് സമയം മാത്രമേ ഉള്ളു. അതിനുള്ളില്‍ ഭാര്യയോ അമ്മയോ ഒക്കെ ആയി മാറുകയാണ്. അതുകൊണ്ട് തന്നെ അവരവരുടേതായ ചിന്തകള്‍ക്കും മറ്റുമുള്ള സ്‌പേസ് കുറവാണ് എന്ന് തോന്നിയിട്ടുണ്ട്. സ്ത്രീകള്‍ക്ക് സാമ്പത്തികമായ ഭദ്രത എന്ന് പറയുന്നത് വളരെ പ്രധാനപ്പെട്ട ഒരുകാര്യമാണെന്നും നടി പറയുന്നു.

More from Filmibeat

Read more about: poornima
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X