സോഷ്യൽ മീഡിയയിൽ കാണുന്നത് സത്യമാകണമെന്നില്ല, ഞങ്ങളും മനുഷ്യരാണ്; പൂർണിമ ഇന്ദ്രജിത്ത് പറയുന്നു
സോഷ്യൽ മീഡിയയിൽ എപ്പോഴും ജനശ്രദ്ധ ലഭിക്കുന്നവരാണ് പൂർണിമ ഇന്ദ്രജിത്തിന്റെ കുടുംബം. വിശേഷ ദിവസങ്ങളിൽ ഇവർ പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം ശ്രദ്ധ നേടാറുണ്ട്. പൂർണിമയുടെ ഭർതൃമാതാവ് മല്ലിക സുകുമാരൻ അഭിമുഖങ്ങളിലെല്ലാം കുടുംബത്തെക്കുറിച്ച് സംസാരിക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ തനിക്കും കുടുംബത്തിനും ലഭിക്കുന്ന ജനശ്രദ്ധയെക്കുറിച്ച് സംസാരിക്കുകയാണ് മല്ലിക സുകുമാരനിപ്പോൾ.
ഉത്തരവാദിത്വത്തോടെ അതിനെ കെെകാര്യം ചെയ്യുകയെന്നേ പറയാനുള്ളൂ. കാരണം അറിഞ്ഞോ അറിയാതെയോ നമുക്കാ സ്ഥാനം ഇന്നുണ്ട്. നമുക്ക് ഏത് രീതിയിൽ വേണമെങ്കിലും മുന്നോട്ട് കൊണ്ട് പോകാം. പക്ഷെ ഉത്തരവാദിത്വത്തോടെ ചെയ്താൽ എപ്പോഴും ഉള്ളിലാ തിരിച്ചറിവുണ്ടാകും. ഒരു നാണയത്തിന് രണ്ട് വശങ്ങളുണ്ട്. സോഷ്യൽ മീഡിയയിൽ നമ്മൾ കാണുന്നത് ഒരു വശമാണ്. അത് തന്നെ സത്യമാകണമെന്നില്ല. അതിന്റെ മറുവശം ആരും കാണിക്കണമെന്നില്ല. കാരണം കാണിച്ചാൽ നിങ്ങൾക്ക് ചിലപ്പോൾ താൽപര്യം തോന്നില്ല. അതിനകത്ത് മസാലയുണ്ടാകില്ല.

എന്താണോ കൂടുതൽ എൻഗേജ്മെന്റ് കിട്ടുന്നത് അത് മാത്രമേ കാണുന്നുള്ളൂ. പക്ഷെ അത് സത്യമാകണമെന്നില്ല. നമ്മളത് മനസിലാക്കിയാൽ മതി. എല്ലാവരും മനുഷ്യരാണ്. അവരുടേതായ തെറ്റുകളും ശരികളുമുണ്ട്. സെലിബ്രിറ്റിയായത് കൊണ്ട് എല്ലാം കറക്ടായിരിക്കണമെന്ന് പറയാൻ പറ്റില്ല. നമ്മൾ മനുഷ്യരാണ്. ഉത്തരവാദിത്വമുള്ള ജേർണലിസവും പിആർ ആക്ടിവിറ്റിയുമാണ് ചുറ്റും നടക്കുന്നതെങ്കിൽ കുറച്ച് കൂടെ എളുപ്പമാണ്. ആ ഉത്തരവാദിത്വം ബഹുമാനത്തിന്റെ പുറത്ത് വരേണ്ടതാണ്. ഒരു മനുഷ്യൻ വേറൊരു മനുഷ്യനോട് കാണിക്കേണ്ട ബഹുമാനമുണ്ട്.
പത്ത് പേര് നമ്മളെ അറിയുക എന്നത്, നമ്മളെക്കുറിച്ച് സംസാരിക്കുക എന്നത് പലരും ആഗ്രഹിക്കുന്ന കാര്യമാണ്. വാലിഡേഷൻ മനുഷ്യന് വേണമെന്നും പൂർണിമ ഇന്ദ്രജിത്ത് വ്യക്തമാക്കി. തന്റെ നാൽപതുകളെക്കുറിച്ചും പൂർണിമ ഇന്ദ്രജിത്ത് സംസാരിച്ചു. നാൽപതുകൾ വളരെ രസമുള്ള സ്ഥലമാണ്. നാൽപതുകൾ പുതിയ ഇരുപതുകളാണെന്ന് പറയും. അതിൽ കാരണം വേറൊന്നുമല്ല. ജീവിതത്തെ പുതിയൊരു രീതിയിലാണ് പിന്നെ നമ്മൾ കണ്ട് തുടങ്ങുന്നത് എന്ന് തോന്നുന്നു.

അതെങ്ങനെ എന്ന് ചോദിച്ചാൽ വിശദീകരിക്കാൻ ബുദ്ധിമുട്ടാണ്. ജീവിതത്തിൽ ഒരു ഘട്ടത്തിലൂടെ നമ്മൾ കടന്ന് പോകുന്നു. കല്യാണം കഴിഞ്ഞ് കുട്ടികളൊക്കെ ഏകദേശം മുതിർന്നവരായി. അച്ഛനും അമ്മയ്ക്കും പ്രായമായി. മുപ്പത് തൊട്ട് നാൽപത് വരെ പെട്ടെന്ന് കടന്ന് പോകും. എവിടെയാണ് നമ്മുടെ പ്രശ്നമെന്നാെക്കെ സെൽഫ് എക്സ്പ്ലൊറേഷൻ തുടങ്ങുന്നത് നാൽപതുകളിലായിരിക്കുമെന്നും പൂർണിമ ഇന്ദ്രജിത്ത് പറഞ്ഞു.
അടുത്തിടെ ഇന്ദ്രജിത്തിനെക്കുറിച്ചും പൂർണിമ ഇന്ദ്രജിത്തിനെക്കുറിച്ചും മല്ലിക സുകുമാരൻ സംസാരിച്ചിരുന്നു. ഇന്ദ്രൻ പൃഥ്വിരാജിനേക്കാൾ കുറേക്കൂടി ശാന്തനാണ്. അതുകൊണ്ട് തന്നെ പൂർണിമയ്ക്ക് കുറേക്കൂടി സമയം കിട്ടുന്നുണ്ട്. ബ്യൂട്ടീക്കും കാര്യങ്ങളുമൊക്കെയായി. അതിനിടയിൽ കൂടെ അഭിനയമുണ്ട്. വെബ് സീരീസിൽ അഭിനയിക്കുന്നു. ബോംബെയിലും ഹെെദരാബാദിലും പോകുന്നു. ഗൾഫിലൊക്കെ പൂർണിമയ്ക്ക് ഒത്തിരി നല്ല സുഹൃത്തുക്കളുണ്ട്. വലിയ ആൾക്കാരുടെ മക്കളാണ്. അവർ വഴി ഓർഡറുകൾ വരുന്നുണ്ട്. ഇതെല്ലാം നോക്കുന്നതിനാൽ ഇന്ദ്രന്റെ കാര്യങ്ങൾ നോക്കാൻ ഒരുപാട് സമയം കിട്ടാറില്ലെന്നും മല്ലിക സുകുമാരൻ പറഞ്ഞു. അഭിനയ രംഗത്ത് സജീവമാണ് പൂർണിമ ഇന്ദ്രജിത്ത്. ബാൽട്ടിയാണ് പൂർണിമയുടെ പുതിയ സിനിമ. ഷെയിൻ നിഗമാണ് ചിത്രത്തിൽ നായകനായെത്തിയത്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്.


Click it and Unblock the Notifications











