എന്ത് ഉത്തരം കേട്ടാലാണ് നിങ്ങൾക്ക് സന്തോഷമാകുക; ഞങ്ങൾക്കോ അമ്മയ്ക്കോ ഇതുകൊണ്ട് പ്രശ്നമില്ല; പൂർണിമ

അഭിനയ രം​ഗത്ത് സജീവമായിക്കൊണ്ടിരിക്കുകയാണ് പൂർണിമ ഇന്ദ്രജിത്ത്. നടൻ ഇന്ദ്രജിത്തിന്റെ ഭാര്യയായ പൂർണിമ വിവാഹ ശേഷമാണ് സിനിമാ രം​ഗത്ത് നിന്നും മാറി നിന്നത്. അഭിനയത്തിൽ നിന്നും മാറി നിന്ന സമയത്ത് ഫാഷൻ ഡിസെെനിം​ഗിലും ആങ്കറിങ്കിലും പൂർണിമ ശ്രദ്ധ കൊടുത്തു. 2002 ലാണ് പൂർണിമയും ഇന്ദ്രജിത്തും വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നു. ഇന്ദ്രജിത്തിന്റെ അമ്മ മല്ലിക സുകുമാരനൊപ്പം ഒരു സീരിയലിൽ പൂർണിമ അഭിനയിച്ചിരുന്നു.

സെറ്റിൽ വെച്ച് ഇന്ദ്രജിത്തുമായി പൂർണിമ അടുത്തു. പ്രണയ കാലലത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചും സംസാരിക്കുകയാണ് പൂർണിമയിപ്പോൾ. മൈൽസ്റ്റോൺ മേക്കേർസുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം. അന്നത്തെ കാലഘട്ട‌ത്തിൽ എനിക്ക് സംസാരിക്കാൻ പറ്റുന്ന, ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ എനിക്ക് വൈബ് ചെയ്യാൻ പറ്റുന്ന സമപ്രായക്കാരൻ അദ്ദേഹമേ ഉണ്ടായിരുന്നുള്ളൂ. ബാക്കി എല്ലാവരും പ്രായം ചെന്നവരാണ്. 19 വയസേ അന്നുള്ളൂ.

Poornima Indrajith

അതേ പ്രായക്കാരൻ സെറ്റിലുണ്ടാകുന്നത് കുറവാണ്. അന്ന് എറണാകുളം വിട്ട് തിരുവനന്തപുരം കുറേ നാൾ നിൽക്കുന്നതിന്റെ ഹോം സിക്ക്നെസ് അന്നുണ്ട്. ഷോട്ട് കഴിഞ്ഞാൽ ബുക്ക് വായിക്കും. ഇന്ദ്രൻ നാ​ഗർകോവിലിലാണ് ആ സമയത്ത് പഠിച്ച് കൊണ്ടിരുന്നത്. ഇന്ദ്രൻ അമ്മയെ ലൊക്കേഷനിൽ കൊണ്ട് വിടാൻ വരും. ലോങ് വീക്കെൻഡ്സിൽ സെറ്റിൽ വരും. ഞങ്ങൾ ഓരോ കാര്യങ്ങൾ സംസാരിച്ചു. ഒരേ ടേസ്റ്റാണ്. പറയുന്ന കാര്യങ്ങൾ റിലേറ്റ് ചെയ്യാൻ പറ്റി. ആ ദിവസം ഇന്ന് വരെ നോക്കിയാൽ 25 വർഷമായി.

'ഇതെല്ലാം അറിഞ്ഞാണ് സുപ്രിയ വിവാഹം ചെയ്തത്; അവർ അങ്ങനെയൊരു ഭാര്യയല്ല'; താരപത്നിയെക്കുറിച്ച് ആരാധകർ

ആ മാജിക്ക് 25 വർഷം നിലനിർത്താൻ പറ്റിയെന്നതാണ് ഞാൻ മനസിലാക്കുന്ന കാര്യം. വ്യക്തികളെന്ന നിലയിൽ നമ്മളും മാറും. ഇരുപതുകളിലെ നമ്മളല്ല മുപ്പതുകളിൽ. അത് കീപ്പ് ചെയ്ത് പോകാൻ പറ്റണം. നമ്മളുടെ മാറ്റങ്ങളോടൊപ്പം തന്നെ നമ്മുടെ ബന്ധങ്ങളും ചുറ്റുമുള്ള ആളുകളെയും മാനേജ് ചെയ്യാൻ പറ്റുന്നതിലാണ് കാര്യമെന്നും പൂർണിമ ഇന്ദ്രജിത്ത് വ്യക്തമാക്കി.

Poornima Indrajith

ഭർതൃമാതാവ് മല്ലിക സുകുമാരനെക്കുറിച്ചും പൂർണിമ സംസാരിച്ചു. അമ്മയുടെ പ്രായത്തിൽ ഇത്രയും റെലവന്റ് ആയി നിൽക്കുകയെന്നത് ബുദ്ധിമുട്ടാണ്. ഇന്നത്തെ ജനതയ്ക്ക് റിലേറ്റ് ചെയ്യാൻ പറ്റുന്ന രീതിയിൽ സംസാരിക്കുകയും അവർക്ക് മനസിലാകുന്ന രീതിയിൽ പ്രകടിപ്പിക്കുകയും ചെയ്യുന്നു. അമ്മ അതിൽ മിടുക്കിയാണ്. അമ്മായിയമ്മയും മരുമക്കളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ചോദ്യം വന്നപ്പോൾ പൂർണിമ തിരിച്ച് ചോദ്യം ചോദിക്കുകയാണുണ്ടായത്.

ഏത് ഉത്തരം കേട്ടാലാണ് നിങ്ങൾക്ക് സന്തോഷമാകുക. എന്താണ് നിങ്ങൾക്ക് വേണ്ട ഉത്തരം എന്നാണ് പൂർണിമ തിരിച്ച് ചോദിച്ചത്. എനിക്കൊരു പേഴ്സണൽ റൂളുണ്ട്. കഥ ഇതുവരെ എന്ന ഷോ ചെയ്തപ്പോഴാണെങ്കിലും അവരെ മുന്നിലിരിക്കുന്നതിന് മുമ്പ് കുറേ അവരെക്കുറിച്ച് പഠിച്ചിട്ടാണ് മുമ്പിലിരിക്കുന്നത്. മുമ്പിലിരിക്കുന്ന വ്യക്തിക്ക് മനസിലോർത്ത് വെക്കാൻ പറ്റുന്ന, അദ്ദേഹത്തിന് സന്തോഷം കൊടുക്കാൻ പറ്റുന്ന കുറച്ച് നിമിഷങ്ങൾ കൊടുക്കണമെന്നേ ആലോചിക്കാറുള്ളൂ.

ഒരിക്കലും മുമ്പിലിരിക്കുന്ന വ്യക്തിയോട് ബഹുമാനമില്ലാതെ, അവർക്ക് അൺ കംഫർട്ടബിളായി ചോദ്യങ്ങൾ ചോദിക്കരുതെന്ന് എന്റെ റൂൾ ബുക്കിലുണ്ട്. അതുകൊണ്ട് തന്നെയാണ് ഞാൻ അധികം ഇന്റർവ്യൂ ചെയ്യാത്തത്. ആരെയും കുറ്റം പറയുകയല്ല. കംഫർട്ട് ലെവൽ പ്രധാനമാണല്ലോ. അതേസമയം ഇപ്പോൾ അഭിമുഖങ്ങളിലുള്ള മാറ്റങ്ങൾ‌ മനസിലാക്കുന്നെന്നും പൂർണിമ ഇന്ദ്രജിത്ത് വ്യക്തമാക്കി. അമ്മയ്ക്കും തനിക്കോ തങ്ങളുടെ വീട്ടിലോ ഇത്തരം ചോദ്യങ്ങൾ കാരണം പ്രശ്നമില്ലെന്നും പൂർണിമ ഇന്ദ്രജിത്ത് പറഞ്ഞു.

Read more about: poornima indrajith
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X