'അമ്മയുടെ അതേ പാറ്റേണിലേക്ക് ഞാനും, മക്കളോടുള്ള പരാതി; തിരിഞ്ഞ് നോക്കുന്നില്ലെന്ന് കരുതുമെന്ന് പറഞ്ഞു'
കുടുംബ വിഷയങ്ങളെക്കുറിച്ച് നടി മല്ലിക സുകുമാരൻ എപ്പോഴും അഭിമുഖങ്ങളിൽ സംസാരിക്കാറുണ്ട്. പൃഥിരാജിന്റെയും ഇന്ദ്രജിത്തിന്റെയും വിശേഷങ്ങൾ പലപ്പോഴും ആരാധകർ അറിയാറ് മല്ലിക സുകുമാരന്റെ അഭിമുഖങ്ങളിലൂടെയാണ്. മക്കൾ ഇന്ന് കരിയറിൽ നേടിയെടുത്ത നേട്ടങ്ങളിൽ ഏറ്റവും കൂടുതൽ അഭിമാനിക്കുന്നത് മല്ലിക സുകുമാരനാണ്. അതേസമയം മക്കളെയും മരുമക്കളെയും പേരക്കുട്ടികളെയും ഇടയ്ക്കിടെ കാണാൻ പറ്റാത്തതിന്റെ വിഷമം മല്ലിക സുകുമാരൻ പങ്കുവെക്കാറുണ്ട്.
മക്കൾക്കും മരുമക്കൾക്കൊപ്പവുമല്ല മല്ലിക സുകുമാരൻ താമസിക്കുന്നത്. സിനിമാ തിരക്കുകൾക്കിടയിൽ അമ്മയെ മറക്കുന്നു എന്ന് പൃഥിരാജിനും ഇന്ദ്രജിത്തിനും നേരെ സോഷ്യൽ മീഡിയയിൽ വിമർശനവും വരാറുണ്ട്. അതേസമയം മക്കളുടെ സിനിമാ തിരക്കുകൾ മനസിലാക്കുന്നെന്ന് മല്ലിക സുകുമാരൻ നിരവധി അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ഭർതൃമാതാവായ മല്ലിക സുകുമാരനെക്കുറിച്ച് സംസാരിക്കുകയാണ് നടി പൂർണിമ ഇന്ദ്രജിത്ത്.

അമ്മ ആഗ്രഹിക്കുന്നത് എപ്പോഴും അടുത്തുണ്ടാകണമെന്നാണ് പൂർണിമ പറയുന്നു. റെഡ് എഫ് എം മലയാളത്തിനോടാണ് പ്രതികരണം. അമ്മയ്ക്ക് ഞങ്ങൾ ഫുൾ ടൈം അമ്മയുടെ കൂടെ ഇരിക്കണം. അതാണ് അമ്മയുടെ ആഗ്രഹം. എല്ലാ അമ്മമാർക്കും സന്തോഷം അത് തന്നെ ആയിരിക്കും. ജനങ്ങൾ കാണുമ്പോൾ വിചാരിക്കുക ഞങ്ങൾ അമ്മയെ തിരിഞ്ഞ് പോലും നോക്കുന്നില്ലെന്നാണെന്ന് ഞാൻ അമ്മയുടെ പറയാറുണ്ട്. പക്ഷെ അമ്മയുടെ ആ വിളിയും പരാതിയും ഇല്ലെങ്കിൽ ഞങ്ങൾ എൻജോയ് ചെയ്യില്ല.
എപ്പോഴും ടച്ചിലുണ്ടാകാൻ ശ്രമിക്കാറുണ്ട്. പന്നെ ജോലിത്തിരക്കുണ്ട്. വ്യക്തിപരമായി എല്ലാവർക്കുമുള്ള ഉത്തരവാദിത്വം കൂടുതലാണ്. അതിന്റേതായിട്ടുള്ള ട്രാപ്പിൽ പെട്ട് പോകുന്നു എന്നേയുള്ളൂ. പക്ഷെ ഒരു ആവശ്യം ഉണ്ടെങ്കിൽ ഏറ്റവും ആദ്യം വിളിക്കുന്നത് കുടുംബാംഗങ്ങളെ ആയിരിക്കും. ഇന്ന ദിവസങ്ങളിൽ നമ്മൾ ഒരുമിച്ച് കൂടാൻ ശ്രമിക്കാറുണ്ട്.

പക്ഷെ അതിനായുള്ള പ്രഷർ വെക്കാറില്ല. ജോലി തിരക്കാണെന്ന് പറഞ്ഞാൽ അമ്മയ്ക്ക് മനസിലാകും. എല്ലാ അമ്മമാരുടെയും പരാതി ഇത് തന്നെയാണ്. എന്റെ അമ്മയോട് ചോദിച്ച് കഴിഞ്ഞാലും ഇത് തന്നെയാണ്. പ്രാർത്ഥനയോട് ചോദിച്ചാലും ഇത് തന്നെയാണ് എന്നെക്കുറിച്ച് പറയാനുണ്ടാകൂ. അതേ പാറ്റേണിലേക്ക് പോകുകയാണല്ലോ എന്ന് ഞാൻ ആലോചിക്കാറുണ്ട്.
എന്റെ കൂടെ സമയം ചെലവഴിക്കാൻ നിങ്ങൾക്ക് ആഗ്രഹമില്ലേ, സമയമില്ലേ, ഫോൺ വിളിച്ചാൽ കുറച്ച് നേരം കൂടെ സംസാരിച്ച് കൂടെ എന്നൊക്കെ ഞാനും മകളോട് ചോദിക്കാറുണ്ട്. അത് അമ്മമാരുടെ സ്വഭാവമെന്നും പൂർണിമ വ്യക്തമാക്കി. മക്കളോട് സൗഹൃദത്തോടെ പെരുമാറാറുണ്ടെങ്കിലും അടിസ്ഥാനപരമായി താൻ അവരുടെ പാരന്റാണെന്നും പൂർണിമ വ്യക്തമാക്കി.


Click it and Unblock the Notifications