നിറവയര്‍ ചിത്രവുമായി പൂര്‍ണിമ, ക്യൂട്ട് ചിത്രങ്ങളുമായി ഇന്ദ്രജിത്തും പൃഥ്വിരാജും!എങ്ങും ആശംസപ്രവാഹം

അന്തരിച്ച നടന്‍ സുകുമാരന്റെ കുടുംബം വലിയൊരു സിനിമ കൂടുംബമാണ്. ഭാര്യയും മക്കളും കൊച്ചുമക്കളുമെല്ലാം സിനിമയില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. ഇന്ദ്രജിത്ത് സുകുമാരന്റെയും പൂര്‍ണിമയുടെയും രണ്ട് പെണ്‍മക്കളും വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം നടത്തിയിരുന്നു. ഇന്ന് മൂത്ത മകള്‍ പ്രാര്‍ഥന ഇന്ദ്രജിത്തിന്റെ പിറന്നാള്‍ ആഘോഷത്തിലാണ് താരകുടുംബം.

സോഷ്യല്‍ മീഡിയ നിറയെ പാത്തു എന്ന് വിളിക്കുന്ന പ്രാര്‍ഥനയ്ക്കുള്ള ആശാസ പ്രവാഹമാണ്. അക്കൂട്ടത്തില്‍ അച്ഛനും അമ്മയും ചെറിയച്ഛനുമെല്ലാമുണ്ട്. അതില്‍ ശ്രദ്ധേയം പൂര്‍ണിമയും പൃഥ്വിരാജും പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളോട് കൂടിയുള്ള പിറന്നാള്‍ സന്ദേശമായിരുന്നു. ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നതും ഇതൊക്കെ തന്നെയാണ്.

പാത്തുവിന് പിറന്നാള്‍ ആശംസ

നിറവയറുമായി നില്‍ക്കുന്ന ചിത്രമായിരുന്നു പൂര്‍ണിമ പങ്കുവെച്ചത്. പ്രാര്‍ഥന തന്റെ ഉദരത്തില്‍ വളരുന്ന കാലത്തെ ചിത്രത്തിനൊപ്പം 'നീയെന്നെ സുന്ദരിയാക്കി, ആദ്യത്തെ കണ്‍മണിയ്ക്ക് പിറന്നാള്‍ ആശംസകള്‍' എന്നുമായിരുന്നു പൂര്‍ണിമ കുറിച്ചത്. ഗര്‍ഭകാലത്തെ അവശതകള്‍ മുഖത്ത് നിഴലിക്കുന്ന ചിത്രമാണെങ്കിലും അതീവ സന്തോഷത്തോടെ നില്‍ക്കുന്ന പൂര്‍ണിമയെ ആണ് ചിത്രത്തിലുള്ളതെന്ന് ആരാധകര്‍ പറയുന്നു. ആദ്യമായി അമ്മയാവുന്നതിന്റെ സന്തോഷം അത് മനോഹരമാണെന്ന് മറ്റ് ചിലര്‍ പറയുന്നു.

പൂര്‍ണിമ പങ്കുവെച്ച ചിത്രത്തോളം തന്നെ ആരാധകര്‍ ഏറ്റെടുത്ത മറ്റൊരു ചിത്രം പൃഥ്വിരാജ് പങ്കുവെച്ചതായിരുന്നു. ഇന്ദ്രജിത്തിന്റെ സഹോദരനും പ്രാര്‍ഥനയുടെ കൊച്ചച്ചനുമായ പൃഥ്വിയും പാത്തുവിന് ആശംസകളുമായി എത്തിയിരിക്കുകയാണ്. പാത്തു ജനിച്ച ഉടനെയുള്ള ചിത്രങ്ങളായിരുന്നു താരം പങ്കുവെച്ചത്. കുഞ്ഞിന്റെ ഒപ്പം ചിരിച്ച് കൊണ്ട് കിടക്കുന്ന ചിത്രത്തിനൊപ്പം 'ഇതൊക്കെ കാണുമ്പോള്‍ ലേബര്‍ റൂമില്‍ നിന്നും നിന്നെ പുറത്ത് കൊണ്ട് വന്നപ്പോള്‍ കണ്ടത് ഇന്നലെ കഴിഞ്ഞത് പോലെ തോന്നുകയാണെന്നും' പൃഥ്വിരാജ് കുറിച്ചു.

പൃഥ്വിയുടെ പോസ്റ്റിന് താഴെ 'താങ്ക്യൂ കൊച്ചച്ച' എന്ന് പറഞ്ഞ് നന്ദി അറിയിച്ച് കൊണ്ട് പ്രാര്‍ഥനയും എത്തി. ഇത് വളരെ ക്യൂട്ട് ആണ്. പാത്തുവിന് പിറന്നാള്‍ ആശംസകള്‍ എന്നാണ ്‌സുപ്രിയ മേനോന്‍ കമന്റിട്ടിരിക്കുന്നത്. ഗീതു മോഹന്‍ദാസ് അടക്കമുള്ള നടിമാരും പ്രാര്‍ഥനയ്ക്ക് ആശംസകള്‍ കമന്റിട്ട് അറിയിച്ചിരിക്കുകയാണ്. മകള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ട് തന്നെയാണ് ഇന്ദ്രജിത്തും ആശംസ അറിയിച്ചത്. എന്റെ പ്രിയപ്പട്ടെ പാത്തുവിന് പിറന്നാള്‍ ആശംസകള്‍. നിന്നെ ഞാന്‍ ഒരുപാട് സ്‌നേഹിക്കുന്നു എന്നും പറഞ്ഞ് മകളെ ചേര്‍ത്ത് നില്‍ക്കുന്ന ചിത്രമായിരുന്നു ഇന്ദ്രജിത്ത് പങ്കുവെച്ചത്.

 പാത്തുവിന് പിറന്നാള്‍ ആശംസ

കേരളത്തിലെ ഏറ്റവും ശ്രദ്ധേയരായ താരപുത്രിമാരില്‍ ഒരാളാണ് പ്രാര്‍ഥന ഇന്ദ്രജിത്ത്. സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുള്ള പാത്തു നല്ലൊരു ഗായിക കൂടിയാണെന്ന് ഇതിനകം തെളിയിച്ചിട്ടുണ്ട്. പലപ്പോഴായി ഗിത്താര്‍ വായിച്ച് കൊണ്ട് പാത്തു പാടുന്ന വീഡിയോ വൈറലാവാറുണ്ട്. ശേഷം 'മോഹന്‍ലാല്‍' എന്ന സിനിമയിലൂടെ പിന്നണി ഗായികയായി സിനിമയിലേക്ക് എത്തിയ പ്രാര്‍ഥനയുടെ പാട്ട് വലിയ ഹിറ്റ് ആയിരുന്നു. ഇതിലൂടെ ഏഷ്യാവിഷന്‍ പുരസ്‌കാരവും താരപുത്രി സ്വന്തമാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X