ഭക്ഷണങ്ങൾ വിറ്റ് ടിവി വാങ്ങി, നിർധന വിദ്യാർത്ഥികൾക്ക് സഹായവുമായി പൂര്‍ണിമയുടെ മക്കളും കൂട്ടരും
സോഷ്യൽ മീഡിയയിൽ മാത്രമല്ല സോഷ്യൽ വർക്കിലും നടി പൂർണ്ണിമയും കുടുംബവും മുന്നിൽ തന്നെയാണ്. പ്രളയകാലത്ത് ജനങ്ങൾക്ക് കൈതാങ്ങായി അമ്മ പൂർണ്ണിമയ്ക്കും അച്ഛൻ ഇന്ദ്രജിത്തിനുമൊപ്പം ഈ പെൺമക്കളും കൂടെ തന്നയുണ്ടായിരുന്നു. ഇപ്പോഴിത വീണ്ടും കേരള ജനതയ്ക്കു മുന്നിൽ സഹായ ഹസ്തവുമായി ഇവർ രംഗത്തെത്തിയിരിക്കുകയാണ്.

ലോക്ക് ഡൗൺ കാലത്ത് കേരളീയ മനസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ കഴിയാത്തതിൽ മനംനൊന്ത് വിദ്യാർത്ഥനി ആത്മഹത്യ ചെയ്തത്. ഇനിയൊരാൾക്കു കൂടി ആ ഗതി ഉണ്ടാവരുതെന്ന് കരുതി സഹായഹസ്തവുമായി പലരും രംഗത്തെത്തിയിട്ടുണ്ട്. ഈ കൂട്ടത്തിലേയ്ക്കാണ് കുഞ്ഞ് സഹായവുമായി കുട്ടികൾ രംഗത്തെത്തിയിരിക്കുന്നത്. പ്രാർഥനയ്ക്കും നക്ഷത്രയ്ക്കും ഒപ്പം ഫ്ലാറ്റിലെ സുമനസ്ക്കരായ കുട്ടികളുമുണ്ട്. പൂർണിമ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്.
ഭക്ഷണ സാധനം ഉണ്ടാക്കി നൽകിയാണ് കുഞ്ഞുങ്ങൾ പണം സമ്പാദിച്ചിരിക്കുന്നത്. ഫ്ലാറ്റിലെ കുട്ടികൾ ഒന്നിച്ച് ചേർന്നാണ് ഭക്ഷണം ഉണ്ടാക്കിയിരിക്കുന്നത്. ഭക്ഷണം ഉണ്ടാക്കാൻ മിടുക്കരായ കുട്ടികൾ തങ്ങൾക്ക് പാകം ചെയ്യാൻ അറിയാവുന്ന ഭക്ഷണ സാധനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കി ഫ്ലാറ്റിലെ ഓരോ വീടുകളിൽ കയറി ഇറങ്ങി ഓഡർ എടുക്കുകയായിരുന്നു. ബിരിയാണി, ചപ്പാത്തി, ബട്ടർ ചിക്കനും, കരിക്കു പായസവും, കപ്പ, മീൻ കുക്കിയും, കപ്പ് കേക്കും എന്നിങ്ങനെ വിവിധ വിഭവങ്ങളാണ് കുട്ടികളുടെ മെനുവിൽ ഉൾപ്പെടുത്തിയത്.
63 ബിരിയാണി, 20 ബട്ടർ ചിക്കൻ, 51 ചപ്പാത്തി, 36 സാൻവിച്ച്. 89 ന്യൂഡിൽസ് ബോൾ, 48 കപ്പ് കേക്ക്, 72 ഡോനട്ട് എന്നിവയാണ് കുട്ടികൾക്ക് ലഭിച്ച ഓഡറുകൾ. എല്ലാവരും ഒരുമയോടേയും വളരെ പ്രൊഫഷണലായുമാണ് ഭക്ഷണം പാകം ചെയ്തതും ഓഡർ പ്രകാരം എത്തിച്ചതും. ഭക്ഷണ സാധനം വിറ്റ് കിട്ടിയ പണം കൊണ്ട് അടുത്തുള്ള കുട്ടികൾക്ക് എട്ട് ടിവി വാങ്ങുകയായിരുന്നു. ടിവിയുടേയും ഭക്ഷണ സാധനങ്ങളുടേയും ചിത്രങ്ങൾ ഉൾപ്പെടെയാണ് പൂർണിമ പോസ്റ്റ് ചെയ്തതത്. കുഞ്ഞ് മനസ്സുകളെ അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.


Click it and Unblock the Notifications











