പൂര്‍ണിമ ഗീതുവിനേയും സുന്ദരിയാക്കി! പീച്ചില്‍ തിളങ്ങി താരം! ഇന്‍സ്റ്റഗ്രാം ചിത്രങ്ങള്‍ തരംഗമാവുന്നു!

സിനിമയില്‍ നിന്നും ഇടവേളയെടുത്ത് മാറി നിന്നപ്പോള്‍ തനിക്കേറെ പ്രിയപ്പെട്ട ഡിസൈനിംഗില്‍ പരീക്ഷണം നടത്തുകയായിരുന്നു പൂര്‍ണിമ. പ്രാണയെന്ന ബോട്ടീക്ക് തുടങ്ങുന്നതിനായി ഭര്‍ത്താവും കുടുംബവും ശക്തമായ പിന്തുണയായിരുന്നു നല്‍കിയത്. പാഷനിലെ പുത്തന്‍ ട്രെന്‍ഡുകളും വേറിട്ട പരീക്ഷണവുമൊക്കെയായാണ് 'പ്രാണ'യുടെ പ്രത്യേകത. മറ്റുള്ളവര്‍ക്കായി വസ്ത്രമൊരുക്കുന്ന കാര്യത്തില്‍ അതീവ തല്‍പ്പരയാണ് പൂര്‍ണിമ. അടുത്തിടെ മഞ്ജു വാര്യരായിരുന്നു പൂര്‍ണിമയുടെ കരുവിരുതില്‍ തിളങ്ങിയത്. മഞ്ജു മാത്രമല്ല മൂത്തോന്‍ വേദിയില്‍ത്തിളങ്ങിയ ഗീതുമോഹന്‍ദാസിനെ സുന്ദരിയാക്കിയതും പൂര്‍ണ്ണിമയായിരുന്നു.

മുംബൈ ചലച്ചിത്ര മേളയില്‍ മൂത്തോന്റെ പ്രദര്‍ശനമുണ്ടായിരുന്നു. നിവിന്‍ പോളിയും ഗീതുമോഹന്‍ദാസുമുള്‍പ്പടെ നിരവധി പേരായിരുന്നു പങ്കെടുത്തത്. അന്നേ ചിത്രങ്ങളും വിശേഷങ്ങളും വൈറലായി മാറിയിരുന്നുവെങ്കിലും വസ്ത്രത്തിന് പിന്നിലെ കൂടുതല്‍ വിശേഷങ്ങള്‍ ഇപ്പോഴാണ് പുറത്തുവന്നത്. പ്രാണ പേജിലൂടെ പൂര്‍ണ്ണിമ തന്നെയാണ് വിശേഷങ്ങള്‍ പങ്കുവെച്ചത്. പീച്ച് നിറത്തിലുള്ള ലെഹങ്കയായിരുന്നു ഗീതുവിനായി തയ്യാറാക്കിയത്. പീച്ചില്‍ കസവും കൂടി ചേര്‍ന്നതോടെ ലഹങ്കയുടെ സ്‌റ്റൈല്‍ മാറുകയായിരുന്നു. കൈനിറയെ കുപ്പിവളയുമണിഞ്ഞായിരുന്നു ഗീതു എത്തിയത്.

poornima-indrajith-s-design-for-geetu-mohandas

പൂര്‍ണിമയുടെ അടുത്ത സുഹൃത്തുക്കളാണ് മഞ്ജു വാര്യരും ഗീതുമോഹന്‍ദാസും. സിനിമയ്ക്കപ്പുറത്തെ സൗഹൃദമാണ് ഇവരുടേത്. ഇടയ്ക്കിടയ്ക്ക് ഇവരെല്ലാം ഒരുമിച്ചെത്താറുണ്ട്. വീണ്ടും സംവിധായികയായി എത്തുന്ന ഗീതുവിന് ശക്തമായ പിന്തുണയായിരുന്നു മഞ്ജുവും പൂര്‍ണിമയും നല്‍കുന്നത്. മുംബൈയിലെ പരിപാടിയിലേക്ക് മഞ്ജു വാര്യര്‍ എത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X