വേദു ഞങ്ങളുടെ മഴവില്‍ക്കുഞ്ഞ്! വര്‍ധാനെക്കുറിച്ച് വാചാലയായി പൂര്‍ണിമ! ചിത്രങ്ങള്‍ വൈറലാവുന്നു!
പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരകുടുംബങ്ങളിലൊന്നാണ് ഇന്ദ്രജിത്തിന്റേത്. ഭാര്യ പൂര്‍ണിമയും സഹോദരിയും സഹോദരി ഭര്‍ത്താവുമൊക്കെ പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. കുടുംബത്തിലെ കുഞ്ഞതിഥിയായ വര്‍ധാനെന്ന വേദുവും ആരാധകര്‍ക്ക് പ്രിയപ്പെട്ടവനാണ്. ഇന്ദ്രജിത്തിന്റേയും പൂര്‍ണിമയുടേയും മക്കളായ പ്രാര്‍ത്ഥനയും നക്ഷത്രയും ഇതിനകം തന്നെ സിനിമയില്‍ സാന്നിധ്യം അറിയിച്ചവരാണ്. പാട്ടിലും അഭിനയത്തിലുമായാണ് ഇരുവരും കഴിവ് തെളിയിച്ചത്. ചേച്ചി പാടിയപ്പോള്‍ അനിയത്തിക്ക് അഭിനയത്തോടായിരുന്നു താല്‍പര്യം. അച്ഛനേയും അമ്മയേയും പോലെ പ്രാര്‍ത്ഥനയും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം വളരെ പെട്ടെന്നാണ് വൈറലായി മാറുന്നത്.
പൂര്‍ണിമയുടെ സഹോദരിയായ പ്രിയ മോഹനും അഭിനയത്തില്‍ കഴിവ് തെളിയിച്ചിരുന്നു. മിനിസ്‌ക്രീനിലെ മുന്‍നിര വില്ലത്തികളിലൊരാളായിരുന്നു പ്രിയ മോഹന്‍. പലരും ഏറ്റെടുക്കാന്‍ മടിക്കുന്ന തരത്തിലുള്ള കഥാപാത്രവുമായാണ് ഈ താരമെത്തിയത്. വ്യത്യസ്തമായ കഥാപാത്രങ്ങളുമായി മുന്നേറുന്നതിനിടയിലായിരുന്നു പ്രിയ വിവാഹിതയായത്. വിവാഹത്തോടെ അഭിനയത്തില്‍ നിന്നും ഇടവേളയെടുക്കുകയായിരുന്നു. അഭിനയത്തില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ വിശേഷങ്ങള്‍ പങ്കുവെച്ച് പ്രിയ മോഹന്‍ എത്താറുണ്ട്. നിഹാല്‍ പിള്ളയെന്ന ദില്ലുവിനെയാണ് താരം ജീവിതപങ്കാളിയാക്കിയത്. ഇവരുടെ മകനായ വേദുവാണ് ഇപ്പോള്‍ കുടുംബത്തിലെ താരം. അടുത്തിടെയായിരുന്നു വേദുവിന്റെ ഒന്നാം പിറന്നാള്‍ ആഘോഷിച്ചത്. ആഘോഷത്തിന് പിന്നാലെയായി വേദുവിനെക്കുറിച്ചുള്ള കുറിപ്പുമായെത്തിയിരിക്കുകയാണ് പൂര്‍ണിമ.

വേദുവിനെക്കുറിച്ച്
പൂര്‍ണിമയുടെ കുടുംബത്തിലെ കുഞ്ഞുതാരകമായ വേദുവിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് എല്ലാവരും എത്താറുണ്ട്. വേദുവിനൊപ്പമുള്ള മനോഹരനിമിഷങ്ങളെക്കുറിച്ച് വാചാലരായാണ് എല്ലാവരും എത്താറുള്ളത്. വേദുവിനൊപ്പം ബാങ്കോക്ക് യാത്ര നടത്തിയതിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് പ്രിയയും നിഹാലും എത്തിയിരുന്നു. ജനനം മുതലിങ്ങോട്ടുള്ള കാര്യങ്ങളെല്ലാം ആരാധകരും കൃത്യമായി അറിയുന്നുണ്ടായിരുന്നു. ഇപ്പോഴിതാ വേദുവിനെക്കുറിച്ച് വാചാലയായെത്തിയിരിക്കുകയാണ് പൂര്‍ണിമ. ഇതിനകം തന്നെ താരത്തിന്റെ കുറിപ്പും ചിത്രങ്ങളും വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

മഴവില്‍ക്കുഞ്ഞ്
ഞങ്ങളുടെ മഴവില്‍ക്കുഞ്ഞാണ് വര്‍ധാന്‍. വര്‍ധാന്‍ എന്ന പേരിന്റെ അര്‍ത്ഥം മഴവില്‍ക്കുഞ്ഞ് എന്ന് തന്നെയാണ്. ഒരു മിന്നലിന് ശേഷമോ മൂടിക്കെട്ടിയ ആകാശത്തിന് പിന്നാലെ തെളിയുന്നതോ ആയതാണ് മഴവില്ല്. ഇത്തരമൊരു ഘട്ടത്തില്‍ എല്ലാ അമ്മമാര്‍ക്കും അത്രയധികം ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുമെന്ന് പൂര്‍ണിമ പറയുന്നു. തങ്ങളുടെ കുടുംബത്തില്‍ കുഞ്ഞതിഥി എത്തിയെന്ന സന്തോഷം പങ്കുവെച്ചത്തിയത് പൂര്‍ണിമയും ഇന്ദ്രജിത്തുമായിരുന്നു. നിഹാലിനെ അച്ഛന്റെ ക്ലബിലേക്ക് സ്വാഗതം ചെയ്തായിരുന്നു ഇന്ദ്രജിത്ത് എത്തിയത്.

ഉടന്‍ കണ്ടുമുട്ടും
ഈ അവസ്ഥയുടെ ഒടുവിലായി നമ്മളെ കാത്തിരിക്കുന്നത് മഴവില്‍ക്കുഞ്ഞായിരിക്കും. ഹൃദയത്തില്‍ നിന്നാണ് താന്‍ കുറിക്കുന്നതെന്നും പൂര്‍ണിമ പറയുന്നു. അതുകൊണ്ട് തന്നെ കരുത്തുറ്റവളായി നിലകൊള്ളൂ, പോസിറ്റീവായിരിക്കൂ, വിധിയില്‍ വിശ്വസിക്കൂ. നിങ്ങളുടെ ആത്മാവിന്റെ കുഞ്ഞിനെ നിങ്ങള്‍ ഉടന്‍ കണ്ടുമുട്ടുമെന്നും പൂര്‍ണിമ കുറിച്ചിട്ടുണ്ട്. അനിയത്തിയുടെ കുഞ്ഞിനെക്കുറിച്ച് ഇത്രയും മനോഹരമായ കുറിപ്പെഴുതിയ ചേച്ചിയെ അഭിനന്ദിച്ച് നിരവധി പേരാണ് എത്തിയിട്ടുള്ളത്.

പിറന്നാളാഘോഷത്തിന്‍രെ ചിത്രങ്ങള്‍
കുടുംബത്തില്‍ ഒന്നിന്ന് പിന്നാലെ ഒന്നൊന്നായി ആഘോഷങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്. ഡിസംബര്‍ തനിക്കേറെ പ്രിയപ്പെട്ട മാസമാണെന്ന്് പൂര്‍ണിമ നേരത്തെ പറഞ്ഞിരുന്നു. പിറന്നാളും വിവാഹ വാര്‍ഷികവുമൊക്കെ ഈ മാസത്തിലാണെന്ന് താരം പറഞ്ഞിരുന്നു. വേദുവിന്റെ പിറന്നാളായിരുന്നു ആദ്യം. സുഹൃത്തുക്കളും കുടുംബാംഗങ്ങളുമൊക്കെയായി ഗംഭീരമായ ആഘോഷമായിരുന്നു നടത്തിയത്. പിന്നാലെയായി പ്രിയയുടെ പിറന്നാളായിരുന്നു. ഇതിന് ശേഷമായിരുന്നു പൂര്‍ണിമയുടെ പിറന്നാളും വെഡ്ഡിങ് ആനിവേഴ്‌സറിയും എത്തിയത്.

പ്രിയയും കുടുംബവും
പൂര്‍ണിമയെപ്പോലെ തന്നെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവളാണ് പ്രിയയും. കുടുംബത്തിലെ വിശേഷങ്ങളെക്കുറിച്ചെല്ലാം ഇരുവരും ആരാധകരെ അറിയിക്കാറുണ്ട്. ചേച്ചിയില്ലാത്താെരു ജീവിതത്തെക്കുറിച്ച് ആലോചിക്കാനേ കഴിയില്ല. ജീവിതത്തില്‍ തനിക്ക് ലഭിച്ച വലിയ സൗഭാഗ്യങ്ങളിലൊന്നാണ് ചേച്ചിയെന്നായിരുന്നു പിറന്നാള്‍ ദിനത്തില്‍ ചേച്ചിയോട് പ്രിയ പറഞ്ഞത്. സഹോദരിയെന്ന നിലയില്‍ പ്രിയ എല്ലാമെല്ലാമാണെന്നും ഇതേക്കുറിച്ച് താനിത് വരെ നേരില്‍ പറഞ്ഞില്ലെന്നുമായിരുന്നു പൂര്‍ണിമ പറഞ്ഞത്.

പിറന്നാളും വിവാഹ വാര്‍ഷികവും
പിറന്നാളും വിവാഹ വാര്‍ഷികവുമൊക്കെയായി ആഘോഷത്തിമര്‍പ്പിലായിരുന്നു എല്ലാവരും. പിറന്നാളും വിവാഹ വാര്‍ഷികവും ഒരുമിച്ച് ആഘോഷിക്കാനുള്ള ഭാഗ്യമാണ് പൂര്‍ണിമയ്ക്ക് ലഭിച്ചത്. രാജീവ് രവി ചിത്രമായ തുറമുഖത്തില്‍ അഭിനയിച്ച് വരികയാണ് താരമിപ്പോള്‍. ആഷിഖ് അബു ചിത്രമായ വൈറസിലൂടെയായിരുന്നു പൂര്‍ണിമ സിനിമയിലേക്ക് തിരിച്ചെത്തിയത്. പുതിയ സിനിമയുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് ഇന്ദ്രജിത്തും.


Click it and Unblock the Notifications