For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മഞ്ജു വാര്യര്‍, നസ്രിയ ഇനി പൂര്‍ണിമയും! 17 വര്‍ഷത്തിന് ശേഷമുള്ള നടിയുടെ വരവ് ചുമ്മാതല്ല!

  |

  വൈറസ് എന്ന ചിത്രവുമായി ആഷിക് അബു മലയാളക്കരയെ ഞെട്ടിക്കാനുള്ള വരവാണ്. ഇതിനകം സിനിമയില്‍ നിന്നും പുറത്ത് വന്ന ക്യാരകടര്‍ പോസ്റ്ററുകളും ടീസറുമെല്ലാം തരംഗമായിരുന്നു. ഇപ്പോഴിതാ നടി പൂര്‍ണിമ ഇന്ദ്രജിത്തിന്റെ പോസ്റ്ററാണ് പുറത്ത് വന്നിരിക്കുന്നത്. സിനിമാ ജീവിതത്തില്‍ നിന്നും മാറി നിന്നിരുന്ന പൂര്‍ണിമയുടെ ശക്തമായ തിരിച്ച് വരവ് സൂചിപ്പിച്ച് കൊണ്ടാണ് വൈറസിലെ പോസ്റ്റര്‍ എത്തിയിരിക്കുന്നത്.

  മഞ്ജു വാര്യര്‍, നസ്രിയ നസിം, ഉര്‍വ്വശി, ശാന്തികൃഷ്ണ തുടങ്ങി നിരവധി നടിമാരാണ് സിനിമയിലേക്ക് തിരിച്ച് വന്നത്. ഇവരെല്ലാം കിടിലന്‍ വേഷങ്ങളിലൂടെ വീണ്ടും ശ്രദ്ധേയരായി കൊണ്ടിരിക്കുകയാണ്. അവര്‍ക്കൊപ്പമാണ് പൂര്‍ണിമയുടെയും വരവ്. ഭാര്യയുടെ തിരിച്ച് വരവിനെ കുറിച്ച് സൂചിപ്പിച്ച് നടന്‍ ഇന്ദ്രജിത്തും പൂര്‍ണിമയുടെ പോസ്റ്റര്‍ ഷെയര്‍ ചെയ്തിരിക്കുകയാണ്.

  വൈറസിലെ പൂര്‍ണിമ

  കേരളത്തെ മുഴുന്‍ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ നിപ്പ വൈറസിനെ ആസ്പദമാക്കി ആഷിക് അബു ഒരുക്കുന്ന സിനിമയാണിത്. ആരോഗ്യ മന്ത്രി കെകെ ശൈലജ ടീച്ചറെ അവതരിപ്പിക്കുന്ന രേവതിയുടെ ലുക്കും സിസ്റ്റര്‍ ലിനിയെ അവതരിപ്പിക്കുന്ന റിമ കല്ലിങ്കലിന്റെ ലുക്കും നേരത്തെ പുറത്ത് വന്നിരുന്നു. യഥാര്‍ത്ഥ കഥാപാത്രങ്ങളോട് നൂറ് ശതമാനം നീതി പുലര്‍ത്തുന്ന കാസ്റ്റിംഗാണ് വൈറസിലൂടെ ആഷിക് എത്തിക്കുന്നത്. ഇപ്പോഴിതാ പൂര്‍ണിമയുടെ ലുക്കും എത്തിയിരിക്കുകയാണ്. പുറത്ത് വന്ന് കുറഞ്ഞ സമയത്തിനുള്ളില്‍ പൂര്‍ണിമയുടെ ലുക്ക് വൈറലായിരിക്കുകയാണ്.

   കഥാപാത്രം ഇതാണോ?

  കഥാപാത്രം ഇതാണോ?

  പൂര്‍ണിമയുടെ ലുക്ക് വൈറല്‍ ആയെങ്കിലും കഥാപാത്രം എന്താണെന്നുള്ളത് സംബന്ധിച്ച് കൂടുതല്‍ വ്യക്തതയില്ല. അതേ സമയം ഹെല്‍ത്ത് സര്‍വ്വീസസ് ഡയറക്ടര്‍ കെഎല്‍ സരിത, കോഴിക്കോട് ഡിഎംഒ ഡോക്ടര്‍ ജയശ്രീ, ഹെല്‍ത്ത് സെക്രട്ടറി ഡോക്ടര്‍ രാജീവ് സദാനന്ദന്‍ എന്നിവര്‍ നിപ്പയുടെ സമയത്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ഒരു ഡിഎച്ച്എസിന്റെ വേഷത്തിലായിരിക്കും ചിത്രത്തില്‍ പൂര്‍ണിമയുടെ കഥാപാത്രമെത്തുന്നത്. റിയല്‍ ലൈഫ് ഹീറോകള്‍ക്കുള്ള ഒരു ആദരവായിട്ടാണ് താന്‍ സിനിമയെ നോക്കി കാണുന്നതെന്ന് പൂര്‍ണിമ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

   അവരില്‍ ഒരാളാണ്

  അവരില്‍ ഒരാളാണ്

  ജീവിതത്തിലെ വലിയൊരു ദുരന്തത്തെ മനധൈര്യത്തോടെയും നിശ്ചയദാര്‍ഢ്യത്തോടെയും നേരിട്ട, ധീരരും ഇന്നും നമ്മൂടെ സമൂഹത്തില്‍ ജീവിച്ചിരിക്കുന്ന ഒരു പറ്റം മനുഷ്യരില്‍ ഒരാളെ സ്‌ക്രീനില്‍ അവതരിപ്പിക്കാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ടെന്നും പൂര്‍ണിമ പറഞ്ഞിരുന്നു. കഥാപാത്രത്തെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തിയില്ലെങ്കിലും വരും ദിവസങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. നടന്‍ ഇന്ദ്രജിത്ത് സുകുമാരനുമായിട്ടുള്ള വിവാഹത്തോടെയാണ് പൂര്‍ണിമ സിനിമാ ജീവിതം അവസാനിപ്പിക്കുന്നത്. പതിനേഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും തിരിച്ച് വരവ് നടത്തിയിരിക്കുന്നത്.

  പതിനേഴ് വര്‍ഷങ്ങള്‍ക്ക് ശേഷം

  ജീവിത പങ്കാളി വീണ്ടുമെത്തിയതിന്റെ സന്തോഷത്തിലാണ് ഇന്ദ്രജിത്തും. ഇന്‍സ്റ്റാഗ്രാമിലൂടെ പൂര്‍ണിമയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പങ്കുവെച്ച് കൊണ്ട് ഭാര്യയ്ക്ക് ആശംസകള്‍ അറിയിച്ചിരിക്കുകയാണ് താരം. അതേ സമയം ലോകത്താകമാനം ജൂണ്‍ 7 ന് വൈറസ് റിലീസ് ചെയ്യുമെന്ന കാര്യവും ഇന്ദ്രജിത്ത് പറയുന്നു. ചിത്രത്തില്‍ ഇന്ദ്രജിത്തും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ടെന്നുള്ളതാണ് ശ്രദ്ധേയം. താരദമ്പതികള്‍ തമ്മില്‍ കോംബിനേഷന്‍ സീനുകള്‍ ഒന്നുമില്ലെങ്കിലും ഇരുവരുടെയും കരിയറില്‍ എന്നും ഓര്‍ത്തിരിക്കാന്‍ പറ്റുന്ന വേഷമായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

   സിനിമയില്‍ സജീവമാകുന്നു

  സിനിമയില്‍ സജീവമാകുന്നു

  വൈറസിലൂടെ മാത്രമല്ല പൂര്‍ണിമ മറ്റൊരു സിനിമയില്‍ കൂടി അഭിനയിക്കുന്നുണ്ടെന്നുള്ള റിപ്പോര്‍ട്ട് വന്നിരിക്കുകയാണ്. കമ്മട്ടിപ്പാടത്തിന് ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖം എന്ന ചിത്രത്തിലും പൂര്‍ണിമ അഭിനയിക്കുന്നുണ്ട്. നിവിന്‍ പോളി നായകനായിട്ടെത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ പുറത്ത് വിട്ടിരുന്നു. ചിത്രത്തില്‍ നിവിന്‍ പോളിയുടെ അമ്മ വേഷത്തില്‍ അഭിനയിക്കുന്നു എന്നാണ് വിവരങ്ങള്‍. വലിയൊരു ഇടവേളയ്ക്ക് ശേഷം തിരികെ എത്തുമ്പോള്‍ രണ്ട് സിനിമകളിലും പൂര്‍ണിമ ഞെട്ടിക്കുന്ന പ്രകടനമായിരിക്കും കാഴ്ച വെക്കുക.

   കുടുംബം മുഴുവന്‍ സിനിമയില്‍

  കുടുംബം മുഴുവന്‍ സിനിമയില്‍

  ഒരു കാലത്തെ സൂപ്പര്‍ താരമായിരുന്ന സുകുമാരന്റെയും മല്ലികയുടെയും മകനായ ഇന്ദ്രജിത്തും പൃഥ്വിരാജും ഇതിനകം സിനിമ കൈയടക്കി കഴിഞ്ഞു. അനിയന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഇന്ദ്രജിത്തും അഭിനയിച്ചിരുന്നു. പൂര്‍ണിമയ്ക്കും ഇന്ദ്രജിത്തിനും പുറമേ ഇരുവരുടെയും മൂത്തമകളായ പ്രാര്‍ത്ഥനയും സിനിമയിലേക്കുള്ള അരേങ്ങറ്റം നടത്തി കഴിഞ്ഞു. പൂര്‍ണിമ കൂടി തിരിച്ച് വന്നതോടെ കുടുംബത്തിലെ എല്ലാവരും തന്നെ സിനിമയില്‍ സജീവമാണെന്ന് പറയാം.

  English summary
  Poornima Indrajith's first look from virus
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X