അനിയത്തിക്ക് പണികൊടുത്ത് പൂര്‍ണിമ! തമിഴ് ശൈലിയിലെ വിവാഹത്തിനിടയിലെ ചിരിനിമിഷങ്ങള്‍ വൈറല്‍!

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബങ്ങളിലൊന്നാണ് പൂര്‍ണിമയുടേത്. സീരിയലിലും സിനിമയിലുമൊക്കെയായി തിളങ്ങി നിന്ന താരം വിവാഹത്തോടെ ഇടവേളയെടുക്കുകയായിരുന്നു. മക്കളുടെ വരവും സ്വന്തമായി ബോട്ടീക്കുമൊക്കെയായി സജീവമായിരുന്നു പൂര്‍ണിമ. വര്‍ഷങ്ങള്‍ക്കിപ്പുറം വൈറസിലൂടെയായിരുന്നു താരം അഭിനയ ലോകത്തിലേക്ക് തിരിച്ചെത്തിയത്. രാജീവ് രവി ചിത്രമായ തുറമുഖത്തിലും താരം അഭിനയിച്ചിരുന്നു. പൂര്‍ണിമയുടെ അനിയത്തിയായ പ്രിയ മോഹനേയും പ്രേക്ഷകര്‍ക്ക് പരിചയമുണ്ട്.

ഒരുകാലത്ത് മിനിസ്‌ക്രീനിനെ വിറപ്പിച്ച് മുന്നേറിയിരുന്ന വില്ലത്തികളിലൊരാളായിരുന്നു പ്രിയ മോഹന്‍. നെഗറ്റീവ് ക്യാരക്ടറുകളോടാണ് തനിക്ക് താല്‍പര്യമെന്ന് പ്രിയ പറഞ്ഞിരുന്നു. നിഹാല്‍ പിള്ളയുമായുള്ള വിവാഹത്തോടെയാണ് പ്രിയ മോഹനും അഭിനയ ജീവിതത്തിന് ബ്രേക്കിട്ടത്. പൃഥ്വിരാജ് ചിത്രമായ മെമ്മറീസുള്‍പ്പടെയുള്ള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് നിഹാല്‍ പിള്ള. പ്രിയ മോഹന്റേയും നിഹാല്‍ പിള്ളയുടേയും എട്ടാമത്തെ വിവാഹ വാര്‍ഷികമായിരുന്നു കഴിഞ്ഞ ദിവസം. സുഹൃത്തുക്കളും ബന്ധുക്കളും ആരാധകരുമുള്‍പ്പടെ നിരവധി പേരായിരുന്നു ഇവര്‍ക്ക് ആശംസകള്‍ അറിയിച്ച് എത്തിയത്. ഇവരുടെ വിവാഹത്തെക്കുറിച്ചുള്ള പൂര്‍ണിമയുടെ പോസ്റ്റാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

തമിഴ് ശൈലിയില്‍ വിവാഹം

തമിഴ് ശൈലിയില്‍ വിവാഹം

തമിഴ് ശൈലിയിലാണ് പ്രിയ മോഹന്റെ വിവാഹം നടത്തിയത്. തങ്കച്ചിക്കും തങ്കയിന്‍ കണവനും ആശംസയെന്ന് പറഞ്ഞ് രസകരമായ പോസ്റ്റുമായി പൂര്‍ണിമ എത്തിയിരുന്നു. പണ്ടക്കല്‍ മുഹൂര്‍ത്തം മുതല്‍ ശാന്തിമുഹൂര്‍ത്തം വരെയുള്ള കാര്യങ്ങളെക്കുറിച്ചും താരം കുറിച്ചിട്ടുണ്ട്. ശരിക്കും ചിരിച്ച് രസിക്കാവുന്ന കാര്യങ്ങളാണ് തമിഴ് വിവാഹത്തിലേതെന്നും താരം കുറിച്ചിട്ടുണ്ട്. ഇതിനകം തന്നെ പൂര്‍ണിമയുടെ പോസ്റ്റും ചിത്രങ്ങളും വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. അതെന്താണ് തമിഴ് ശൈലിയില്‍ സഹോദരിയുടെ വിവാഹം നടത്തിയതെന്നായിരുന്നു ആരാധകരുടെ ചോദ്യം.

ക്യൂട്ട് ചിത്രങ്ങള്‍

ക്യൂട്ട് ചിത്രങ്ങള്‍

പ്രിയ മോഹന്റേയും നിഹാല്‍ പിള്ളയുടേയും വിവാഹത്തിന്റെ ക്യൂട്ട് ചിത്രങ്ങളും പൂര്‍ണിമ പങ്കുവെച്ചിട്ടുണ്ട്. ചടങ്ങുകളുടെ ചിത്രവും വിവാഹത്തിന് ശേഷം എല്ലാവരും സന്തോഷത്തോടെയുള്ള ചിത്രങ്ങളുമെല്ലാം പൂര്‍ണിമ പോസ്റ്റ് ചെയ്തിട്ടുണ്ട്. പൂര്‍ണിമയുടെ സഹോദരിയായി ജനിക്കാന്‍ കഴിഞ്ഞതാണ് ജീവിതത്തിലെ വലിയ ഭാഗ്യങ്ങളിലൊന്ന് എന്നായിരുന്നു നേരത്തെ പ്രിയ മോഹന്‍ പറഞ്ഞത്. ചേച്ചിയെപ്പോലെ തന്നെ ഫാഷന്‍ മേഖലയോട് പ്രിയയ്ക്കും പ്രത്യേക താല്‍പര്യമാണ്. ബാങ്കോക്ക് കലക്ഷന്‍സുമായി സജീവമാണ് പ്രിയ.

അനിയനും അനിയത്തിയും

അനിയനും അനിയത്തിയും

അനിയനും അനിയത്തിക്കും വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്ന് ഇന്ദ്രജിത്തും എത്തിയിരുന്നു. ഇവരുടെ പോസ്റ്റുകള്‍ക്ക് നന്ദി പറഞ്ഞ് പ്രിയയും നിഹാലും എത്തിയിരുന്നു. ക്യൂട്ട് കപ്പിള്‍സിന് ആശംസ അറിയിച്ച് പ്രാര്‍ത്ഥനയും എത്തിയിരുന്നു. തിരക്കുകള്‍ക്കിടയില്‍ കുടുംബസമേതമായി യാത്ര നടത്താറുണ്ട് ഇവരെല്ലാം. അനിയനും അനിയത്തിയുമായാണ് ഇവരെ കാണുന്നതെന്ന് ഇന്ദ്രജിത്തും മുന്‍പ് പറഞ്ഞിരുന്നു. സന്തോഷനിമിഷങ്ങളിലെല്ലാം ഇവര്‍ ഒത്തുചേരാറുമുണ്ട്.

വേദുവാണ് താരം

വേദുവാണ് താരം

പ്രിയ മോഹന്റേയും നിഹാല്‍ പിള്ളയുടേയും മകനായ വര്‍ധാനെന്ന വേദുവാണ് ഇപ്പോള്‍ കുടുംബത്തിലെ താരം. കുഞ്ഞനിയനെക്കുറിച്ച് വാചാലരായി പ്രാര്‍ത്ഥനയും നക്ഷത്രയും എത്താറുണ്ട്. വേദുവിന്റെ ക്യൂട്ട് ചിത്രങ്ങളും വീഡിയോയുമൊക്കെ പങ്കുവെച്ച് ഇവരെല്ലാം എത്താറുണ്ട്. വേദുവിന്റെ ഒന്നാം പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം വൈറലായി മാറിയിരുന്നു. മകന്‍ ജനിച്ചത് മുതലിങ്ങോട്ടുള്ള ചിത്രങ്ങളും വീഡിയോയുമെല്ലാം താന്‍ പകര്‍ത്തിവെച്ചിട്ടുണ്ടെന്ന് നിഹാല്‍ പറഞ്ഞിരുന്നു.

ഹാപ്പി ഫാമിലി

ഹാപ്പി ഫാമിലി

ഹാപ്പി ഫാമിലിയെന്ന യൂട്യൂബ് ചാനലിലൂടെയാണ് നിഹാലും പ്രിയയും വിശേഷങ്ങള്‍ പങ്കുവെക്കാറുള്ളത്. ഭക്ഷണം, യാത്ര തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും ഹാപ്പി ഫാമിലിയില്‍ ഉള്‍പ്പെടുത്തുന്നതെന്ന് നിഹാല്‍ പറഞ്ഞിരുന്നു. ഇവര്‍ നടത്തിയ യാത്രകളുടെ വീഡിയോയെല്ലാം ഹാപ്പി ഫാമിലിയിലൂടെ പുറത്തുവിട്ടിരുന്നു. ലോക് ഡൗണ്‍ സമയത്തെ വിഷു ആഘോഷത്തിന്റെ വീഡിയോയും ഇവര്‍ പങ്കുവെച്ചിരുന്നു. ഇതിന് ശേഷമായാണ് അമ്മയുടെ പാചകമികവിനെക്കുറിച്ച് വാചാലനായി നിഹാല്‍ എത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X