നടി പൂര്‍ണിമയുടെ മാസ് തിരിച്ച് വരവ്! ഇത്തവണ നിവിന്‍ പോളിയുടെ അമ്മ!രണ്ട് സിനിമകളില്‍ ഭര്‍ത്താവുമുണ്ട്
താരദമ്പതികളായ ഇന്ദ്രജിത്തും ഭാര്യ പൂര്‍ണിമ ഇന്ദ്രജിത്തും സിനിമയില്‍ ഒരുപാട് ഉയരങ്ങള്‍ കീഴടക്കിയവരാണ്. വിവാഹശേഷം സിനിമയില്‍ നിന്നും മാറി നിന്ന പൂര്‍ണിമ ഫാഷന്‍ ഡിസൈനിംഗറായി തിളങ്ങിയിരുന്നു. ഇപ്പോഴിതാ സിനിമയിലേക്ക് പൂര്‍ണിമ തിരിച്ചെത്തിയിരിക്കുകയാണ്. ആഷിക് അബുവിന്റെ സംവിധാനത്തിലെത്തുന്ന വൈറസിലൂടെയാണ് പൂര്‍ണിമ വീണ്ടും അഭിനയിക്കുന്നത്.
വൈറസിന്റെ ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുന്നതിനിടെയാണ് മറ്റൊരു സിനിമയില്‍ കൂടി നടി അഭിനയിക്കുന്നുണ്ടെന്നുള്ള റിപ്പോര്‍ട്ട് വന്നത്. കമ്മട്ടിപ്പാടത്തിന് ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന സിനിമയാണ് തുറമുഖം. ഈ ചിത്രത്തിലാണ് പൂര്‍ണിമ വീണ്ടും അഭിനയിക്കുന്നത്. നിവിന്‍ പോളി നായകനായിട്ടെത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു.

ഒരു ഇടവേളയ്ക്ക് ശേഷം തിരികെ എത്തുമ്പോള്‍ പൂര്‍ണിമ ഞെട്ടിക്കുന്ന പ്രകടനം നടത്താന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തുറമുഖത്തില്‍ നിവിന്‍ പോളിയുടെ അമ്മയുടെ വേഷത്തിലാണ് അഭിനയിക്കുന്നതെന്നാണ് ശ്രദ്ധേയം. മറ്റൊരു പ്രത്യേകത പൂര്‍ണിമ ഇപ്പോള്‍ അഭിനയിച്ച് കൊണ്ടിരിക്കുന്ന രണ്ട് സിനിമകളിലും ഭര്‍ത്താവും നടനുമായ ഇന്ദ്രജിത്ത് ഉണ്ടെന്നുള്ളതാണ്.
പൂര്‍ണിമയ്ക്കും ഇന്ദ്രജിത്തിനും പുറമേ ഇരുവരുടെയും മൂത്തമകളായ പ്രാര്‍ത്ഥനയും സിനിമയിലേക്കുള്ള അരേങ്ങറ്റം നടത്തി കഴിഞ്ഞു. അടുത്തിടെ വിതരണം ചെയ്ത ഏഷ്യാവിഷന്‍ അവാര്‍ഡ്‌സില്‍ പ്രാര്‍ത്ഥനയ്ക്കും അംഗീകാരം ലഭിച്ചിരുന്നു. മലയാളത്തിലെ മറ്റൊരു കിടിലന്‍ താരകുടുംബമായിരിക്കുമിതെന്നുള്ള കാര്യത്തില്‍ സംശയമില്ല.


Click it and Unblock the Notifications