ഓണാഘോഷത്തിന് പിന്നാലെ പുതിയ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങളുമായി പൂര്‍ണിമ! ഏറ്റെടുത്ത് ആരാധകര്‍
നടിയായും അവതാരകയായുമൊക്കെ മലയാളത്തില്‍ തിളങ്ങിയ താരമാണ് നടി പൂര്‍ണിമ ഇന്ദ്രജിത്ത്. സിനിമകള്‍ക്ക് പുറമെ മിനിക്രീന്‍ രംഗത്തും ഒരുകാലത്ത് സജീവമായിരുന്നു നടി. ഒരിടവേളയ്ക്ക് ശേഷം വൈറസ് എന്ന ചിത്രത്തിലൂടെയായിരുന്നു നടി തിരിച്ചെത്തിയത്. വൈറസിന് പിന്നാലെ തുറമുഖം എന്ന സിനിമയിലും നടി അഭിനയിച്ചിരുന്നു. അതേസമയം മലയാളി പ്രേക്ഷകര്‍ക്ക് ഒന്നടങ്കം പ്രിയപ്പെട്ട താരകുടുംബമാണ് പൂര്‍ണിമയുടെത്..
പൂര്‍ണിമയ്‌ക്കൊപ്പം ഇന്ദ്രജിത്തിന്റെയും മക്കളുടെയുമൊക്കെ വിശേഷങ്ങളറിയാന്‍ എല്ലാവരും കാത്തിരിക്കാറുണ്ട്. കുടുംബത്തിനൊപ്പമുളള പുതിയ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോസുമൊക്കെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് പൂര്‍ണിമ പങ്കുവെക്കാറുളളത്. അതേസമയം പൂര്‍ണിമ ഇന്ദ്രജിത്തിന്റെതായി വന്ന പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

സിനിമാത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള താരങ്ങളാണ് ഇന്ദ്രജിത്തും പൂര്‍ണിമയും. കഴിഞ്ഞ വര്‍ഷം ലൂസിഫര്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ഇന്ദ്രജിത്ത് വീണ്ടും മലയാളത്തില്‍ സജീവമായിരുന്നത്. ലൂസിഫറിലെ ഗോവര്‍ദ്ധന്‍ എന്ന കഥാപാത്രം നടന്റെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അനിയന്‍ പൃഥ്വിരാജ് സംവിധാനം ചെയ്ത ആദ്യ ചിത്രത്തില്‍ ശ്രദ്ധേയ വേഷത്തിലായിരുന്നു ഇന്ദ്രജിത്ത് എത്തിയിരുന്നത്.

ലൂസിഫറിന് പിന്നാലെ മോളിവുഡില്‍ വീണ്ടും സജീവമായിരുന്നു ഇന്ദ്രജിത്ത്. നിലവില്‍ കൈനിറയെ ചിത്രങ്ങളുമായിട്ടാണ് നടന്‍ മുന്നേറികൊണ്ടിരിക്കുന്നത്. അതേസമയം അഭിനയത്തിനൊപ്പം ബിസിനസ് രംഗത്തും തിളങ്ങിയ താരമാണ് പൂര്‍ണിമ. നടി തുടങ്ങിയ ബിസിനസ് സംരഭം മലയാളികള്‍ക്കിടയില്‍ തരംഗമായി മാറിയിരുന്നു. ഇന്ദ്രജിത്തിനും പൂര്‍ണമിയ്ക്കും പുറമെ മക്കളായ പ്രാര്‍ത്ഥനയും നക്ഷത്രയുമെല്ലാം സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ്.
Recommended Video

പ്രാര്‍ത്ഥന പിന്നണി ഗായികയായാണ് തിളങ്ങിയതെങ്കില്‍ നക്ഷത്ര അഭിനേതാവായി മോളിവുഡില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. ഇന്ദ്രജിത്തിനും പൃഥ്വിരാജിനുമൊപ്പം ടിയാന്‍ എന്ന ചിത്രത്തിലാണ് നക്ഷത്രയും അഭിനയിച്ചിരുന്നത്. പാത്തുവിന്റെയും നച്ചുവിന്റെയും പുതിയ വിശേഷങ്ങളെല്ലാം പൂര്‍ണിമ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പ് നടിയുടെതായി പുറത്തിറങ്ങിയ ഓണാഘോഷ ചിത്രങ്ങളെല്ലാം തന്നെ ആരാധകര്‍ ഏറ്റെടുത്തിരുന്നു.

ഇത്തവണ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പമായിരുന്നു പൂര്‍ണിമയുടെ ഓണാഘോഷം. അതേസമയം ഓണാഘോഷത്തിന് പിന്നാലെ പൂര്‍ണിമ ഇന്ദ്രജിത്ത് പങ്കുവെച്ച പുതിയ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇന്ദ്രജിത്തിനും പ്രാര്‍ത്ഥനയ്ക്കുമൊപ്പം എടുത്ത ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങളാണ് നടി പങ്കുവെച്ചിരിക്കുന്നത്. കൂടാതെ ഒറ്റയ്ക്ക് പോസ് ചെയ്യുന്ന ഒരു ചിത്രവും പൂര്‍ണിമ പങ്കുവെച്ചിരുന്നു.

ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങള്‍ മുന്‍പും തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിട്ടുളള താരമാണ് പൂര്‍ണിമ. ലോക്ഡൗണ്‍ കാലത്തും സോഷ്യല്‍ മീഡിയയില്‍ ആക്ടീവായിരുന്നു താരം. മക്കളുടെ വിശേഷങ്ങള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു നടി എത്തിയിരുന്നത്. പ്രാര്‍ത്ഥനയുടെ പാട്ട് വീഡിയോകളും നക്ഷത്രയുടെ പാചക പരീക്ഷണ വീഡിയോകളുമെല്ലാം പൂര്‍ണിമ ലോക്ഡൗണ്‍ സമയത്ത് പങ്കുവെച്ചിരുന്നു. നച്ചു ഡാന്‍സ് കളിക്കുന്നതിന്റെ വീഡിയോയും ചിത്രങ്ങളും പൂര്‍ണിമ നേരത്തെ പോസ്റ്റ് ചെയ്തിരുന്നു. ഒരു മനോഹരമായ കേക്ക് ആയിരുന്നു ലോക് ഡൗണ്‍ കാലത്ത് മണിക്കൂറുകള്‍ എടുത്ത് നക്ഷത്ര ഉണ്ടാക്കിയിരുന്നത്.


Click it and Unblock the Notifications