അമ്മായിഅമ്മയ്ക്ക് മരുമകളുടെ പിറന്നാളാശംസ, മല്ലികയുടെ അപൂര്‍വ്വ വീഡിയോ പങ്കുവെച്ച് പൂര്‍ണിമ

മലയാള സിനിമയിലെ പ്രധാനപ്പെട്ട താരകുടുംബങ്ങളിലൊന്നാണ് സുകുമാരന്റേത്. സുകുമാരനും മല്ലികയ്ക്കും ശേഷമായാണ് മക്കളും സിനിമയിലേക്കെത്തിയത്. താരകുടുംബത്തിലെ അംഗങ്ങള്‍ എന്നതിനും അപ്പുറത്ത് സ്വന്തമായ ഇടം നേടിയെടുത്താണ് ഇന്ദ്രജിത്തും പൃഥ്വിരാജും മുന്നേറുന്നത്. അഭിനയത്തിന് പുറമെ പാട്ടിലും നിര്‍മ്മാണത്തിലും സംവിധാനത്തിലുമെല്ലാം പൃഥ്വിരാജ് സാന്നിധ്യം അറിയിച്ചിരുന്നു. സംവിധാനത്തില്‍ താല്‍പര്യമുണ്ടെന്നായിരുന്നു ഇന്ദ്രജിത്തും പറഞ്ഞത്.

മല്ലിക സുകുമാരന്റെ പിറന്നാളാണ് ബുധനാഴ്ച. അമ്മയ്ക്ക് ആശംസ അറിയിച്ച് മക്കളും മരുമക്കളുമെല്ലാം എത്തിയിട്ടുണ്ട്. താരങ്ങളും ആരാധകരുമൊക്കെയായി നിരവധി പേരാണ് മല്ലിക സുകുമാരന് ആശംസ അറിയിച്ചെത്തിയിട്ടുള്ളത്. ഇതിനകം തന്നെ പോസ്റ്റുകളും ചിത്രങ്ങളുമെല്ലാം വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. പ്രാര്‍ത്ഥനയുടെ പിറന്നാള്‍ ആഘോഷിച്ചതിന് പിന്നാലെയായാണ് മല്ലിക സുകുമാരനും പിറന്നാള്‍ ആഘോഷിക്കുന്നത്.

പാത്തുവിന് ശേഷം

പാത്തുവിന് ശേഷം

കൊച്ചുമക്കളില്‍ മൂത്തയാളായ പ്രാര്‍ത്ഥനയുടെ പേരായിരുന്നു മല്ലിക സുകുമാരന്‍ വീടിന് നല്‍കിയത്. പാത്തുവിന്റെ പിറന്നാള്‍ അടുത്തിടെയായിരുന്നു ആഘോഷിച്ചത്. പിറന്നാളാഘോഷത്തില്‍ പങ്കെടുക്കാനായി മല്ലികയും എത്തിയിരുന്നു. കൊച്ചുമക്കളുമായി നല്ല കൂട്ടാണ് മല്ലിക. മുന്‍പ് പാത്തുവായിരുന്നുവെങ്കില്‍ ഇപ്പോള്‍ നച്ചുവും ആലിയുമാണ് അച്ഛമ്മയ്ക്ക് ചുറ്റുമായി കറങ്ങുന്നത്. ക്ലാസൊക്കെയുള്ളതിനാല്‍ ഇടയ്‌ക്കേ അവരെയെല്ലാം കാണാനാവുന്നുള്ളൂയെന്ന് നേരത്തെ അവര്‍ പറഞ്ഞിരുന്നു.

പൂര്‍ണിമയുടെ ആശംസ

പൂര്‍ണിമയുടെ ആശംസ

അമ്മായിഅമ്മയ്ക്ക് ആശംസയും അറിയിച്ച് പൂര്‍ണിമയും എത്തിയിരുന്നു. എന്റെ ക്രൈം പാര്‍ട്‌നര്‍ക്ക് ജന്മദിനാശംസകള്‍. ഏറ്റവും സ്മാര്‍ട്ടും കൂളും രസികയുമായ അമ്മയും അമ്മായിഅമ്മയും മുത്തശ്ശിയുമൊക്കെയാണ് നിങ്ങള്‍. ഞങ്ങള്‍ നിങ്ങളെ സ്‌നേഹിക്കുന്നുവെന്നായിരുന്നു പൂര്‍ണിമ കുറിച്ചത്. കുടുംബസമേതമായുള്ള ചിത്രങ്ങളും പൂര്‍ണിമ പോസ്റ്റ് ചെയ്തിരുന്നു. അമ്മായിഅമ്മയോടുള്ള സ്‌നേഹത്തെക്കുറിച്ച് പറഞ്ഞ് നേരത്തെയും പൂര്‍ണിമ എത്തിയിരുന്നു.

മകളാണ്

മകളാണ്

മക്കള്‍ വിവാഹം കഴിഞ്ഞ് കുടുംബമായി മാറിക്കഴിഞ്ഞാല്‍ അവരുടെ പരിഗണകളും മറ്റ് കാര്യങ്ങളിലുമൊക്കെ മാറ്റം വരും. മുന്‍പ് എല്ലാത്തിനും അമ്മയെ വിളിച്ച് എല്ലായ്‌പ്പോഴും ഓടിവരുന്നവര്‍ ഭാര്യയുടെ വരവോടെ ആ സ്വഭാവം മാറ്റിയേക്കാം. ഇങ്ങനെയുള്ള കാര്യങ്ങള്‍ക്കൊന്നും പരാതിപ്പെടാനോ പരിഭിവിച്ച് മാറിനില്‍ക്കുകയോ ചെയ്യരുതെന്ന് സുകുവേട്ടന്‍ പറഞ്ഞിരുന്നുവെന്നും അദ്ദേഹത്തിന്റെ ഉപദേശം ഇന്നും മനസ്സിലുണ്ടെന്നും മല്ലിക പറഞ്ഞിരുന്നു. പൂര്‍ണിമയേയും സുപ്രിയയേയും മകളായാണ് കാണുന്നതെന്നും അവര്‍ പറഞ്ഞിരുന്നു.

 മക്കളും മരുമക്കളും

മക്കളും മരുമക്കളും

കുടുംബത്തിലേക്ക് ആദ്യമെത്തിയ മരുമകള്‍ പൂര്‍ണ്ണിമയായിരുന്നു. മല്ലികയെ വിളിക്കാനായി ലൊക്കേഷനിലെത്തിയപ്പോഴായിരുന്നു ഇന്ദ്രജിത്ത് പൂര്‍ണിമയെ പരിചയപ്പെട്ടത്. അടുത്ത സുഹൃത്തുക്കളായി മാറിയ ഇരുവരും പിന്നീട് പ്രണയത്തിലാവുകയായിരുന്നു. പൂര്‍ണിമ പെട്ടെന്ന് തന്നെ പുതിയ കുടുംബവുമായി ഇണങ്ങിയിരുന്നു. പുറത്തൊക്കെ പഠിക്കുകയും താമസിക്കുകയുമൊക്കെ ചെയ്തതുകൊണ്ടാവാം സുപ്രിയ അങ്ങനെ പെട്ടെന്ന് അടുക്കുന്ന കൂട്ടത്തിലല്ല. സമയമെടുത്താണ് മിംഗിളാവുന്നതെന്നും മല്ലിക പറഞ്ഞിരുന്നു.

Recommended Video

ട്രോളന്മാരെ പുച്ഛിച്ചുതള്ളി മല്ലിക സുകുമാരൻ | filmibeat Malayalam
മുക്തയുടെ ആശംസ

മുക്തയുടെ ആശംസ

കൂടത്തായി സീരിയലില്‍ അഭിനയിച്ച് വരികയാണ് മല്ലികസുകുമാരന്‍. ഈ സീരിയലിലെ പ്രധാന കഥാപാത്രങ്ങളിലൊരാളായ മുക്തയും മല്ലിക സുകുമാരന് ആശംസയുമായെത്തിയിട്ടുണ്ട്. എന്‍രെ അമ്മച്ചിയായാണ് മല്ലികാമ്മ അഭിനയിക്കുന്നത്. അവര്‍ക്കൊപ്പം നേരെ നിന്ന് അഭിനയിക്കാന്‍ അവസരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നായിരുന്നു താരം പറഞ്ഞത്. ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച കുറിപ്പും ചിത്രവും വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X