പൂര്‍ണിമയുടെ കുടുംബചിത്രം അല്‍പം സ്‌പെഷലാണ്! അച്ഛന് മകളുടെ പിറന്നാളാശംസ ഇങ്ങനെ!

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരകുടുംബങ്ങളിലൊന്നാണ് പൂര്‍ണിമയുടേത്. കുടുംബത്തിലെല്ലാവരും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. അഭിനയവും പാട്ടുമൊക്കെയായി പൂര്‍ണിമയുടെ മക്കളും സജീവമാണ്. സീരിയലിലും സിനിമയിലുമൊക്കെയായി സജീവമായിരുന്ന താരം വിവാഹത്തോടെയായിരുന്നു ഇടവേളയെടുത്തത്. നിറങ്ങളോട് പണ്ടേ ഇഷ്ടമുണ്ടായിരുന്നുവെന്നും അതാണ് പ്രാണയിലേക്ക് നയിച്ചതെന്നും താരം പറഞ്ഞിരുന്നു. ഇന്ദ്രജിത്താവട്ടെ ഇതിന് ശക്തമായ പിന്തുണയായിരുന്നു നല്‍കിയത്. താരങ്ങളും സാധാരണക്കാരും ഒരുപോലെ ഉപയോഗിക്കുന്ന ബ്രാന്‍ഡായി മാറിയിരിക്കുകയാണ് പ്രാണ.

വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം വൈറസിലൂടെയാണ് പൂര്‍ണിമ തിരിച്ചെത്തിയത്. ശക്തമായ പിന്തുണയായിരുന്നു താരത്തിന് ലഭിച്ചത്. ഇന്ദ്രജിത്തും ഈ ചിത്രത്തിലുണ്ടായിരുന്നുവെങ്കിലും ഇവര്‍ക്ക് കോംപിനേഷന്‍ സീനുകളുണ്ടായിരുന്നില്ല. രാജീവ് രവി ചിത്രമായ തുറമുഖത്തിലും ഇരുവരും അഭിനയിക്കുന്നുണ്ട്. ഇത്തവണയും കോംപിനേഷന്‍ സീനുകളില്ലെന്ന് താരം വ്യക്തമാക്കിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ വിശേഷങ്ങള്‍ പങ്കുവെച്ച് താരമെത്താറുണ്ട്. അച്ഛന്റെ പിറന്നാളിനെക്കുറിച്ച് പറഞ്ഞ് എത്തിയിരിക്കുകയാണ് താരം ഇപ്പോള്‍.

Poornima Indrajith

ഹാപ്പി ബര്‍ത്ത് ഡേ ഡാഡി, ജീവിതത്തിലെ ഏറ്റവും മികച്ച പിതാവായതിന് നന്ദി, ഐലവ് യു സോമച്ച് എന്നായിരുന്നു പൂര്‍ണിമ കുറിച്ചത്. പ്രിയ മോഹനും അച്ഛനും അമ്മയ്ക്കുമൊപ്പം നില്‍ക്കുന്ന ചിത്രവും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. പൂര്‍ണിമയുടെ പോസ്റ്റിന് കീഴിലായി നിരവധി പേരാണ് കമന്റുകളുമായെത്തിയത്. ആദ്യത്തെ കമന്റ് പ്രാര്‍ത്ഥനയുടേതായിരുന്നു. സച്ച് എ നൈസ് ക്യാപ്ഷനെന്നായിരുന്നു പ്രാര്‍ത്ഥന അമ്മയുടെ പോസ്റ്റിന് കമന്റിട്ടത്. പൂര്‍ണിമയുടെ സഹോദരിയായ പ്രിയ മോഹന്റെ ഭര്‍ത്താവായ നിഹാല്‍ പിള്ളയും ഡാഡിക്ക് ആശംസ അറിയിച്ച് എത്തിയിട്ടുണ്ട്. ബെസറ്റ് ട്രാവ്ല്‍ പാര്‍ട്‌നറാണ് ഡാഡിയെന്നായിരുന്നു നിഹാല്‍ കുറിച്ചത്.

പൂര്‍ണിമയുടെ സുഹൃത്തുക്കളും ആരാധകരുമെല്ലാം പോസ്റ്റിന് കീഴിലായി കമന്റുകളുമായെത്തിയിട്ടുണ്ട്. അതീവ സന്തോഷത്തോടെ എല്ലാവരും ചിരിച്ച് നില്‍ക്കുന്ന ഫോട്ടോയാണ് പൂര്‍ണിമ പോസ്റ്റ് ചെയ്തത്. പൂക്കള്‍ നിറഞ്ഞ വസ്ത്രവുമായാണ് പൂര്‍ണിമ എത്തിയത്. ഫീലിങ് ഫ്‌ളവറി എന്ന ക്യാപ്ഷനോടെ സിംഗിള്‍ ഫോട്ടോയും താരം പോസ്റ്റ് ചെയ്തിരുന്നു. ആന്‍ അഗസ്റ്റിന്‍, രഞ്ജിനി ഹരിദാസ് തുടങ്ങിയവരെല്ലാം ഫോട്ടോയ്ക്ക് കമന്റിട്ടിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X