ഭര്‍ത്താവിനെയും മക്കളെയും കെട്ടിപിടിച്ച് നടി പൂര്‍ണിമ പറയുന്നു ഇതാണെന്റെ സ്‌നേഹ വലയമെന്ന്!

സുകുമാരന്റെയും മല്ലിക സുകുമാരന്റെയും കുടുംബം വലിയൊരു താരകുടുംബമായി മാറിയിരിക്കുകയാണ്. മക്കളും മരുമക്കളും കൊച്ചുമക്കളുമെല്ലാം സിനിമാപ്രവര്‍ത്തകരാണ്. അഭിനേതാക്കള്‍ എന്നതിലുപരി സാമൂഹ്യ സേവനങ്ങള്‍ക്കും മുന്നില്‍ നില്‍ക്കുന്നവരാണ് ഇന്ദ്രജിത്തും കുടുംബവും. അവരോട് പ്രത്യേകമായൊരു ഇഷ്ട കൂടുതലും ആരാധകര്‍ക്കുണ്ട്.

കഴിഞ്ഞ രണ്ട് തവണ പ്രളയം വന്നപ്പോഴും ഇന്ദ്രജിത്തും ഭാര്യ പൂര്‍ണിമയും മക്കളുമെല്ലാം സജീവമായി രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്ന പൂര്‍ണിമയും മക്കളും പങ്കുവെക്കുന്ന ചിത്രങ്ങളും മറ്റ് വിശേഷങ്ങളുമെല്ലാം നിമിഷ നേരം കൊണ്ടാണ് വൈറലായി മാറുന്നത്. അഭിനേത്രി എന്നതിലുപരി ഡിസൈനര്‍ കൂടിയായ പൂര്‍ണിമ പലപ്പോഴും വെറൈറ്റി വസ്ത്രങ്ങളുമായിട്ടാണ് വരാറുള്ളത്.

poornima-indrajith

Recommended Video

Actress Sarayu Exclusive Interview | FilmiBeat Malayalam

എന്നാലിപ്പോള്‍ കുടുംബത്തിനൊപ്പമുള്ള ഒരു ചിത്രം പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരപത്‌നി. ഭര്‍ത്താവായ ഇന്ദ്രജിത്തും മക്കളായ പ്രാര്‍ഥനയും നക്ഷത്രയും ഇവര്‍ക്കൊപ്പം വളര്‍ത്തുനായ ബൂബൂവുമുണ്ട്. എല്ലാവരും പരസ്പരം കെട്ടിപിടിച്ച് സ്‌നേഹം പങ്കുവെക്കുന്നൊരു ചിത്രമായിരുന്നിത്. ഒപ്പം സ്‌നേഹം പകുത്ത് കൊടുക്കുന്നതിനെ കുറിച്ചും ഇന്നത്തെ സാഹചര്യങ്ങളെ കുറിച്ചും പൂര്‍ണിമ വലിയൊരു കുറിപ്പ് തന്നെ എഴുതിയിരിക്കുകയാണ്.

'എന്റെ സ്‌നേഹ വലയം'. ഇന്നത്തെ ജീവിതത്തെ നേരിടാന്‍ നമുക്കെല്ലാവര്‍ക്കും വളരെ ബുദ്ധിമുട്ടാണ്. മിക്കവര്‍ക്കും അവര്‍ക്ക് മുന്നിലുള്ള പ്രതിസന്ധികള്‍ വളരെ സമ്മര്‍ദ്ദം നിറഞ്ഞതായിരിക്കും. ഇത് വൈകാരികമായ അടുപ്പവും ആശ്രയം നല്‍കുന്നതുമായ ഒരാള്‍ അടുത്തണ്ടെങ്കിലെന്ന തോന്നലുണ്ടാക്കും. ഞങ്ങള്‍ സ്ത്രീകള്‍ ഇത് ആവശ്യപ്പെടും. ചില സമയങ്ങളില്‍ അത് കൂടുതലായും തോന്നും.

poornima-indrajith

നിങ്ങള്‍ സ്‌നേഹം കൊടുക്കുന്ന ഒരാളാണെങ്കില്‍ എല്ലാ ഭാഗത്തേക്കും നിരന്തരം സ്‌നേഹം ഭാഗിച്ച് നല്‍കുന്നതിലൂടെ ചില സമയങ്ങളില്‍ അത് നിങ്ങളെ തന്നെ ഒഴിഞ്ഞ കുപ്പി പോലെയാക്കും. അപ്പോഴാണ് നിങ്ങള്‍ നിങ്ങളെ തന്നെ സ്‌നേഹിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ചിന്തിക്കുക. വാസ്തവത്തില്‍ ഇതൊരു ചികിത്സാ വ്യായാമമുറയാണ്. അതാണ് എന്റെ ബോധത്തെ നിലനിര്‍ത്തുന്നത്.

നിങ്ങളെ തന്നെ സ്‌നേഹിക്കാനും അഭിനന്ദിക്കാനും നിങ്ങളുടെ ആത്മാവുമായി ഒരു ബന്ധം സ്ഥാപിക്കാനും ശ്രമിക്കുന്നതാണ് നിങ്ങളില്‍ തന്നെ സ്‌നേഹം ഊട്ടി ഉറപ്പിക്കുന്നതിന്റെ പ്രധാന അടിത്തറ. ഈ തിരിച്ചറിവ് നിങ്ങളുടെ കുട്ടികളുമായി പങ്കിടാന്‍ കഴിയുകയാണെങ്കില്‍ അതിലൂടെ സ്വയം അംഗീകരിക്കുകയും സ്‌നേഹിക്കകുയും അത് മറ്റുള്ളവരിലേക്ക് പകര്‍ന്ന് കൊടുക്കുകയും ചെയ്യുന്ന ജീവിതത്തിന്റെ ആത്യന്തിക വികാരമാണ് അവരിലേക്ക് പകര്‍ന്ന് നല്‍കുന്നത്. എന്നുമാണ് ചിത്രത്തിന് താഴെ പൂര്‍ണിമ കുറിച്ചിരിക്കുന്നത്.

പൂർണിമയുടെ പോസ്റ്റ് കാണാം

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X