ഇന്ദ്രജിത്തിന്‍റെ നെഞ്ചില്‍ പൂര്‍ണിമ! റൊമാന്‍റിക് ചിത്രത്തിന് കമന്‍റുമായി ടൊവിനോ തോമസും പാര്‍വതിയും
പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് പൂര്‍ണിമയും ഇന്ദ്രജിത്തും. ഇവരുടെ മക്കളായ പ്രാര്‍ത്ഥനയും നക്ഷത്രയും പ്രേക്ഷകര്‍ക്ക് പരിചിതരായി മാറിയവരാണ്. ഇവരുടെ വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. അഭിനയത്തില്‍ സജീവമല്ലായിരുന്ന സമ.ത്തായിരുന്നു പ്രാണയുമായി പൂര്‍ണിമ എത്തിയത്.
സാധാരണക്കാരും സെലിബ്രിറ്റികളുമെല്ലാം ഒരുപോലെ ഉപയോഗിക്കുന്ന ബ്രാന്‍ഡായി മാറിയിരിക്കുകയാണ് പ്രാണ. വ്യക്തി ജീവിതത്തിലെ വിശേഷങ്ങളെക്കുറിച്ച് പറഞ്ഞും പൂര്‍ണിമ എത്താറുണ്ട്. ഇന്ദ്രജിത്തിനൊപ്പമുള്ള ക്യൂട്ട് ഫോട്ടോ പങ്കുവെച്ചായിരുന്നു കഴിഞ്ഞ ദിവസം താരമെത്തിയത്.
ഇന്ദ്രജിത്തിന്റെ കണ്ണില്‍ നോക്കി നില്‍ക്കുന്ന പൂര്‍ണിമയുടെ റൊമാന്റിക് ഫോട്ടോയ്ക്ക് കീഴില്‍ നിരവധി പേരാണ് കമന്റ് ചെയ്തിട്ടുള്ളത്. പാര്‍വതിയായിരുന്നു ശ്ശെടാ എന്ന് പറഞ്ഞ് ആദ്യമെത്തിയത്. ടൊവിനോ തോമസ്, മണികണ്ഠന്‍ ആചാരി തുടങ്ങിയവരും ചിത്രത്തിന് കീഴില്‍ കമന്റുകളുമായെത്തിയിരുന്നു. ബ്ലാക്ക് ആന്‍ഡ് വൈറ്റ് സീരീസിലെ പുതിയ ഫോട്ടോ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.
പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമൊക്കെ പറഞ്ഞ് നേരത്തെയും പൂര്‍ണിമ എത്തിയിരുന്നു. തങ്ങളുടെ ഹണിമൂണിനെ എസ്‌കര്‍ഷനായാണ് താരം വിശേഷിപ്പിച്ചത്. അന്നത്തെ വേഷവും ചെരിപ്പും ഞങ്ങളുടോ രൂപവുമെല്ലാം കണ്ണ് കണ്ണെടുക്കാന്‍ തോന്നുന്നില്ലെന്നായിരുന്നു താരം കുറിച്ചത്. മക്കളുടെ വരവിനെക്കുറിച്ചും അതിനിടയിലെ വിശേഷങ്ങളെക്കുറിച്ചുമെല്ലാം താരം വാചാലയായിരുന്നു.

വിവാഹത്തോടെ സിനിമയില്‍ നിന്നും മാറിനിന്ന വൈറസിലൂടെയായിരുന്നു തിരിച്ചെത്തിയത്. വൈറസിന് ശേഷം തുറമുഖത്തിലും താരം അഭിനയിച്ചിരുന്നു. രണ്ട് സിനിമകളിലും ഇന്ദ്രജിത്തുണ്ടായിരുന്നുവെങ്കിലും ഇവര്‍ക്ക് കോമ്പിനേഷന്‍ സീനുകളുണ്ടായിരുന്നില്ല. എന്നാണ് ഇരുവരും ഒരുമിച്ചുള്ള സിനിമയെന്നായിരുന്നു ആരാധകര്‍ ചോദിച്ചത്.
മികച്ച അവസരം ലഭിച്ചാല്‍ സിനിമയിലേക്ക് തിരിച്ചെത്തുമെന്നായിരുന്നു പൂര്‍ണിമ പറഞ്ഞത്. വൈറസിലെ അവസരം തേടിയെത്തിയപ്പോള്‍ നിരസിക്കാന്‍ തോന്നിയിരുന്നില്ലെന്നും അങ്ങനെയാണ് സിനിമ സ്വീകരിച്ചതെന്നുമായിരുന്നു താരം പറഞ്ഞത്. രാജീവ് രവി-നിവിന്‍ പോളി കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രത്തിലെ കഥാപാത്രവും അഭിനയ പ്രാധാന്യമുള്ളതാണെന്ന് പൂര്‍ണിമ പറഞ്ഞിരുന്നു.


Click it and Unblock the Notifications