പൂര്‍ണിമയുടെ വിവാഹ വാര്‍ഷികവും പിറന്നാളും ഒരു ദിവസം! അതിനൊപ്പം മറ്റൊരു സന്തോഷം കൂടിയുണ്ടെന്ന് നടി
നടി പൂര്‍ണിമ ഇന്ദ്രജിത്തിന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസമാണ് ഡിസംബര്‍ പതിമൂന്ന്. പൂര്‍ണിമയുടെ ജന്മദിനമാണെന്നുള്ളതും വിവാഹ വാര്‍ഷികമാണെന്നുള്ളതുമാണ് ഏറ്റവും വലിയ പ്രത്യേകതകള്‍. ഇന്ദ്രജിത്തുമായിട്ടുള്ള പതിനേഴ് വര്‍ഷം നീണ്ട ദാമ്പത്യ ബന്ധത്തെ കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിലാണ് പൂര്‍ണിമ തുറന്ന് പറഞ്ഞത്.
പരസ്പരം ആശംസകള്‍ അറിയിച്ച് കൊണ്ട് താരദമ്പതികള്‍ എത്തിയപ്പോള്‍ അവര്‍ക്ക് ആശംസയുമായി സിനിമാ മേഖലയില്‍ നിന്നും നിരവധി പേരെത്തി. കൂട്ടത്തില്‍ പൃഥ്വിരാജും ഭാര്യ സുപ്രിയയും പൂര്‍ണിമയുടെ മകള്‍ പ്രാര്‍ഥനയും നടി നിമിഷ സജയനുമെല്ലാമുണ്ട്. ഇന്ന് ഇതേ ദിവസം പുതിയൊരു സംരംഭവുമായി എത്തിയിരിക്കുകയാണ് നടി പൂര്‍ണിമ. ഇന്‍സ്റ്റ്ഗ്രാമിലൂടെ പുറത്ത് വിട്ട വീഡിയോയിലാണ് നടി ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്.

ഇന്നെനിക്ക് വളരെ സന്തോഷമുള്ള ദിനമാണ്. ഇന്ന് എന്റെ ജന്മദിനമാണ്. വിവാഹ വാര്‍ഷികവുമാണ്. കൂടാതെ ഈ വര്‍ഷം ഒരു പ്രത്യേകത കൂടിയുണ്ട്. സ്വ ഡയമണ്ട്‌സിന്റെ ഒരു ഭാഗമാവുകയാണ് ഞാന്‍'. എന്റെ പുതിയ അസോസിയേഷന്‍ ഇതാണെന്ന് സൂചിപ്പിച്ച് കൊണ്ട് ഇക്കാര്യം നടി അറിയിച്ചിരിക്കുന്നത്. വിവാഹം കഴിഞ്ഞതോടെ സിനിമാ മേഖലയില്‍ നിന്നും മാറി നിന്ന നടി നേരത്തെ മുതല്‍ സ്വന്തമായി ഡിസൈനിങ് കമ്പനി ചെയ്ത് വരികയാണ്.
പ്രാണ എന്ന് പേരിട്ടിരിക്കുന്ന കമ്പനിയുടെ പ്രൊഡക്ടുകള്‍ക്ക് കേരളത്തില്‍ വലിയ സ്വീകാര്യതയാണുള്ളത്. അടുത്തിടെ ആഷിക് അബു സംവിധാനം ചെയ്ത വൈറസ് എന്ന സിനിമയിലൂടെ ഏറെ കാലത്തിന് ശേഷം അഭിനയിക്കാന്‍ പൂര്‍ണിമ എത്തിയിരുന്നു. ഇനിയും പൂര്‍ണിമ അഭിനയിക്കുന്ന സിനിമകള്‍ വരാന്‍ പോവുകയാണ്.


Click it and Unblock the Notifications