പത്താം ക്ലാസുകാരിയായി പൂര്‍ണിമ ഇന്ദ്രജിത്ത്! നക്ഷത്രയെ പോലുണ്ടെന്ന് അഹാന

By Midhun Raj

മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരജോഡികളാണ് ഇന്ദ്രജിത്തും പൂര്‍ണിമയും. പ്രിയ താരങ്ങളുടെ പുതിയ വിശേഷങ്ങള്‍ അറിയാന്‍ ആകാംക്ഷകളോടെ ആരാധകര്‍ കാത്തിരിക്കാറുണ്ട്. സിനിമാത്തിരക്കുകള്‍ക്കിടെയിലും ഇരുവരും സോഷ്യല്‍ മീഡിയയില്‍ സജീവമാകാറുണ്ട്. മലയാളത്തിലെ മാതൃകാ ദമ്പതികളായിട്ടാണ് ഇന്ദ്രജിത്തും പൂര്‍ണിമയും അറിയപ്പെടുന്നത്. ഇന്ദ്രന്‍ സിനിമാ രംഗത്ത് സജീവമായ സമയത്ത് പൂര്‍ണിമ ബിസിനസ് രംഗത്താണ് ചുവടുറപ്പിച്ചത്.

നടിയുടെ ബിസിനസ് സംരംഭം മലയാളികള്‍ ഏറ്റെടുത്തിരുന്നു. അടുത്തിടെയാണ് മികച്ച ബിസിനസ് സംരംഭകയ്ക്കുളള പുരസ്‌കാരം പൂര്‍ണിമ ഇന്ദ്രജിത്തിന് ലഭിച്ചത്. അതിന്റെ സന്തോഷം ഇന്ദ്രജിത്തും കുടുംബവും പങ്കുവെച്ചിരുന്നു. കുടുംബത്തിനൊപ്പമുളള ചിത്രങ്ങള്‍ പൂര്‍ണിമ സോഷ്യല്‍ മീഡിയയില്‍ എപ്പോഴും പങ്കുവെക്കാറുണ്ട്. പൂര്‍ണിമയുടെതായി പുറത്തിറങ്ങിയ പുതിയ ചിത്രം തരംഗമായിരുന്നു.

തന്റെ കൗമാരക്കാല ചിത്രമാണ്

തന്റെ കൗമാരക്കാല ചിത്രമാണ് ഇത്തവണ നടി പങ്കുവെച്ചത്. പത്താം ക്ലാസില്‍ പഠിക്കുന്ന സമയത്തുളള ഒരു ചിത്രമാണ് പൂര്‍ണിമയുടെതായി വന്നിരിക്കുന്നത്. ഫോട്ടോയ്ക്ക് താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. കൂട്ടത്തില്‍ നടി അഹാന കൃഷ്ണ കുറിച്ച കമന്റും ശ്രദ്ധേയമായി മാറിയിരുന്നു.

പൂര്‍ണിമയുടെ ചിത്രം കണ്ട്

പൂര്‍ണിമയുടെ ചിത്രം കണ്ട് മകള്‍ നക്ഷത്രയെ പോലുണ്ടെന്നാണ് അഹാന കുറിച്ചത്. മിനിസ്‌ക്രീനിലൂടെയും ബിഗ് സ്‌ക്രീനിലൂടെയും പ്രേക്ഷകരുടെ ഇഷ്ടതാരമായ നടിയാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. നടിയായും അവതാരകയായും തിളങ്ങിയ പൂര്‍ണിമ ബിസിനസ് രംഗത്തും സജീവമായിരുന്നു. 2013ലാണ് പ്രാണ എന്ന പേരിലുളള വസ്ത്ര സ്ഥാപനം നടി ആരംഭിച്ചത്.

നടിയില്‍ നിന്നും

നടിയില്‍ നിന്നും സംരംഭകയായ പൂര്‍ണിമയുടെ സ്ഥാപനം പിന്നീട് മലയാളി മനസുകളില്‍ ഇടംപിടിച്ചിരുന്നു. മലയാള സിനിമയിലേക്ക് ഒരിടവേളയ്ക്ക് ശേഷമാണ് പൂര്‍ണിമ ഇന്ദ്രജിത്ത് തിരിച്ചെത്തിയിരുന്നത്. ആഷിക്ക് അബു സംവിധാനം ചെയ്ത വൈറസ് എന്ന സിനിമയിലൂടെ ആയിരുന്നു തിരിച്ചുവരവ്. വൈറസിന് പിന്നാലെ രാജീവ് രവി സംവിധാനം ചെയ്ത തുറമുഖത്തിലും പൂര്‍ണിമ അഭിനയിച്ചിരുന്നു.

ഇടയ്ക്ക് ടെലിവിഷന്‍ ഷോകളില്‍

ഇടയ്ക്ക് ടെലിവിഷന്‍ ഷോകളില്‍ അവതാരകയായും പൂര്‍ണിമ എത്തിയിരുന്നു. അടുത്തിടെയാണ് സംസ്ഥാന സര്‍ക്കാരിന്റെ മികച്ച വനിതാ സംരംഭയ്ക്കുളള പുരസ്‌കാരം പൂര്‍ണിമയെ തേടിയെത്തിയത്. പൂര്‍ണിമയ്ക്ക് പുരസ്‌കാരം ലഭിച്ചതിലുളള സന്തോഷം ഇന്ദ്രജിത്താണ് ആദ്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നത്. പുരസ്‌കാര നേട്ടത്തിന് പിന്നാലെ വാര്‍ത്തകളിലും നിറഞ്ഞിരുന്നു നടി.

മല്ലിക സുകുമാരന്‍

മല്ലിക സുകുമാരന്‍, പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ തുടങ്ങിയവര്‍ പൂര്‍ണിമയെ പ്രശംസിച്ച് എത്തിയിരുന്നു. പൂര്‍ണിമയ്ക്ക് അടക്കം ഇത്തവണ മൂന്ന് പേര്‍ക്കാണ്‌ മികച്ച സംരംഭകയ്ക്കുളള പുരസ്‌കാരം ലഭിച്ചത്. സീരിയല്‍ അഭിനേതാവായിട്ടാണ് പൂര്‍ണിമ ഇന്ദ്രജിത്ത് കരിയര്‍ ആരംഭിച്ചത്. തുടര്‍ന്ന് സിനിമയിലേക്ക് എത്തി. ദിലീപിന്റെ വര്‍ണ്ണകാഴ്ചകള്‍ എന്ന ചിത്രത്തിലാണ് നായികയായി പൂര്‍ണിമ അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് പത്തിലധികം സിനിമകളില്‍ നടി അഭിനയിച്ചിരുന്നു.

Read more about: poornima indrajith
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X