മഞ്ജു വാര്യരോട് ബാഗ് പാക്ക് ചെയ്യാന്‍ പൂര്‍ണ്ണിമ! നമുക്ക് പോവാമെന്ന് താരവും! ചിത്രം വൈറല്‍! കാണൂ!
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് പൂര്‍ണ്ണിമ ഇന്ദ്രജിത്ത്. ഇന്ദ്രജിത്തുമായുള്ള വിവാഹത്തെത്തുടര്‍ന്ന് സിനിമയില്‍ നിന്നും ഇടവേളയെടുത്തപ്പോള്‍ പ്രാണയെന്ന ബൂട്ടീക് തുടങ്ങിയിരുന്നു താരപത്‌നി. താരങ്ങളുടെ സ്റ്റൈല്‍ സ്റ്റേറ്റ്‌മെന്റായി മാറുകയായിരുന്നു പ്രാണ. പൂര്‍ണ്ണിമയെന്ന ഡിസൈനറുടെ കരവിരുതിനെക്കുറിച്ച് വാചാലരായി നിരവധി പേരാണ് എത്തിയത്. മഞ്ജു വാര്യര്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് എത്തിയിരിക്കുകയാണ് പൂര്‍ണ്ണിമ ഇപ്പോള്‍. മുന്‍പ് പോയ യാത്രയെക്കുറിച്ച് വാചാലയായി എത്തിയ പൂര്‍ണ്ണിമയോട് അടുത്ത യാത്ര പോവാന്‍ സമയമായെന്നായിരുന്നു മഞ്ജു വാര്യര്‍ പറഞ്ഞത്.
തന്റെ ഗാലറിയില്‍ മെമ്മറിയായി ഈ ചിത്രം എത്തിയെന്നും അന്നത്തെ യാത്രയിലെ മനോഹര നിമിഷങ്ങള്‍ ഇപ്പോഴും മനസ്സിലുണ്ടെന്നും പൂര്‍ണ്ണിമ കുറിച്ചിട്ടുണ്ട്. അതീവ സുന്ദരിയായുള്ള ഫോട്ടോയാണ് പൂര്‍ണ്ണിമ പോസ്റ്റ് ചെയ്തത്. ഇതിനോടകം തന്നെ താരത്തിന്റെ പോസ്റ്റും ചിത്രവും വൈറലായി മാറിയിരുന്നു. നീണ്ട നാളത്തെ ഇടവേള അവസാനിപ്പിച്ച് വൈറസിലൂടെ തരം സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രത്തില്‍ ഡിഎച്ച് എസായാണ് പൂര്‍ണ്ണിമ എത്തിയത്.

എന്നെങ്കിലും ഈ ഇടവേള അവസാനിപ്പിക്കുമെന്ന് അന്നേ തീരുമാനിച്ചിരുന്നുവെന്നും മികച്ച കഥാപാത്രത്തെ ലഭിച്ചപ്പോള്‍ വേണ്ടെന്ന് വെക്കാന്‍ തോന്നിയിരുന്നില്ലെന്നും താരം പറഞ്ഞിരുന്നു. രാജീവ് രവി ചിത്രമായ തുറമുഖത്തിലും പൂര്‍ണ്ണിമ അഭിനയിക്കുന്നുണ്ട്. ഇന്ദ്രജിത്തും ഇരു സിനിമകളിലും ഉണ്ടായിരുന്നുവെങ്കിലും തങ്ങള്‍ക്ക് കോംപിനേഷന്‍ സീനുകളില്ലായിരുന്നുവെന്ന് പൂര്‍ണ്ണിമ പറഞ്ഞിരുന്നു.


Click it and Unblock the Notifications