പൂര്‍ണ്ണിമയെക്കണ്ടിട്ട് മനസ്സിലായില്ല! ഇന്ദ്രേട്ടനും 3 പിള്ളേരുമാണെന്ന് തെറ്റിദ്ധരിച്ചെന്ന് ആരാധകര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ഇന്ദ്രജിത്തും പൂര്‍ണ്ണിമയും. അന്യോന്യം പിന്തുണച്ചും സഹായിച്ചുമാണ് ഇരുവരും മുന്നേറുന്നത്. താരകുടുംബത്തിലേക്കെത്തിയാണ് എത്തിയതെങ്കിലും വിവാഹശേഷം അഭിനയത്തില്‍ നിന്നും വിട്ടനില്‍ക്കുകയായിരുന്നു പൂര്‍ണ്ണിമ. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ 17 വര്‍ഷത്തിന് ശേഷം വൈറസിലൂടെ സിനിമയിലേക്ക് തിരിച്ചെത്തുകയാണ് താരം. ആരാധകര്‍ കാത്തിരുന്ന തരത്തിലുള്ള തിരിച്ചുവരവ് തന്നെയായിരിക്കും ഇത്തവണത്തേതെന്നാണ് വിലയിരുത്തലുകള്‍. പൂര്‍ണ്ണിമയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ക്ഷണനേരം കൊണ്ടാണ് പോസ്റ്റര്‍ തരംഗമായി മാറിയത്. നാളുകള്‍ക്ക് ശേഷമുള്ള തിരിച്ചുവരവില്‍ തനിക്കും ആശങ്കയുണ്ടായിരുന്നുവെന്നും എന്നാല്‍ സെറ്റില്‍ എല്ലാവരും നന്നായി പിന്തുണച്ചിരുന്നുവെന്നും കുടുംബം പോലെയാണ് ഇടപഴകിയതെന്നും നേരത്തെ താരം പറഞ്ഞിരുന്നു.

ഡിഎച്ച്എസായാണ് പൂര്‍ണ്ണിമ എത്തുന്നത്. വൈറസില്‍ പ്രധാന കഥാപാത്രമായി ഇന്ദ്രജിത്തും എത്തുന്നുണ്ടെങ്കിലും ഇരുവരും ഒരുമിച്ചുള്ള കോംപിനേഷന്‍ സീനുകളില്ല. ഇക്കാര്യത്തില്‍ നിരാശ തോന്നിയെന്ന് ഇന്ദ്രജിത്ത് പറഞ്ഞിരുന്നു. തിരക്കിട്ട അഭിനയജീവിതത്തിനിടയിലും കുടുംബത്തോടൊപ്പം യാത്ര പോവാന്‍ സമയം കണ്ടെത്താറുണ്ട് ഇന്ദ്രജിത്ത്. പൂര്‍ണ്ണിമയുടെ കുടുംബത്തോടൊപ്പമാണ് ഇത്തവണത്തെ യാത്ര. തായ്‌ലാന്‍ഡ് യാത്രയ്ക്കിടയിലെ ചിത്രങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇന്ദ്രജിത്തിന്റെ പുതിയ സെല്‍ഫിയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

കുടുംബസമേതമുള്ള യാത്ര

കുടുംബസമേതമുള്ള യാത്ര

പൂര്‍ണ്ണിമയുടെ മാതാപിതാക്കളും സഹോദരിയും കുടുംബവുമൊക്കെ ഇത്തവണത്തെ യാത്രയിലുണ്ട്. സിനിമയിലെയും പ്രാണയിലെയുമൊക്കെ തിരക്കുകളെല്ലാം മാറ്റിവെച്ചാണ് ഇന്ദ്രനും പൂര്‍ണ്ണിമയും യാത്രയ്ക്കായി തയ്യാറായത്. പാത്തുവും നച്ചുവും ഈ തീരുമാനത്തിന് പിന്തുണ പ്രഖ്യാപിച്ചെത്തിയിരുന്നു. യാത്രയ്ക്കിടയിലെ ചിത്രങ്ങള്‍ പങ്കുവെച്ച് ഇവരെത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ടാണ് ചിത്രങ്ങള്‍ വൈറലായി മാറുന്നത്. അവധിയാഘോഷത്തിനിടയിലെ മനോഹരമായ നിമിഷങ്ങളാണ് താരദമ്പതികള്‍ പങ്കുവെച്ചുകൊണ്ടിരിക്കുന്നത്.

വര്‍ധാന്റെ ആദ്യ വിദേശയാത്ര

വര്‍ധാന്റെ ആദ്യ വിദേശയാത്ര

പൂര്‍ണ്ണിമയുടെ സഹോദരിയായ പ്രിയ മോഹന് അടുത്തിടെയാണ് കുഞ്ഞ് പിറന്നത്. ബേബി ഷവറിനിടയിലെ ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് കുഞ്ഞതിഥിയുടെ വരവിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്. കാത്തിരിപ്പിനൊടുവിലെത്തിയ കുഞ്ഞതിഥിയായ വര്‍ധാന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. വര്‍ധാന്റെ ആദ്യവിദേശ യാത്രയാണിതെന്ന് വ്യക്തമാക്കി പ്രിയ മോഹനും എത്തിയിരുന്നു. കുഞ്ഞനിയനെ താലോലിക്കുന്ന ചേച്ചിമാരുടെ വീഡിയോയും വൈറലായിരുന്നു.

പൂര്‍ണ്ണിമയെ മനസ്സിലായില്ല

പൂര്‍ണ്ണിമയെ മനസ്സിലായില്ല

തായ്‌ലാന്‍ഡ് യാത്രയ്ക്കിടയിലെ ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് ആരാധകരും കമന്റുകളുമായെത്തിയിട്ടുള്ളത്. ഇന്ദ്രജിത്തിന്‍രെ സെല്‍ഫി കഴിഞ്ഞ ദിവസം പൂര്‍ണ്ണിമ പങ്കുവെച്ചിരുന്നു. ഈ ചിത്രത്തില്‍ പൂര്‍ണ്ണിമയെ തിരയുകയായിരുന്നുവെന്നും കണ്ടിട്ട് മനസ്സിലായില്ലെന്നുമുള്ള കമന്റുകളുമായാണ് ആരാധകരെത്തിയിട്ടുള്ളത്. വസ്ത്രധാരണം ശരിയായില്ലെന്നും ശ്രദ്ധിക്കണമെന്നും വ്യക്തമാക്കിയും ചിലരെത്തിയിട്ടുണ്ട്. ബീച്ചിലെ ചിത്രമായിരുന്നു പൂര്‍മ്ണിമ പങ്കുവെച്ചത്.

പിള്ളേരുടെ ചേച്ചിയാണോ?

പിള്ളേരുടെ ചേച്ചിയാണോ?

നച്ചുവിനേയും പ്രാര്‍ത്ഥനയേയും ചേര്‍ത്തുപിടിച്ച് നില്‍ക്കുന്ന ചേച്ചി ഏതാണെന്നായിരുന്നു മറ്റൊരാള്‍ ചോദിച്ചത്. ഒറ്റനോട്ടത്തില്‍ പൂര്‍ണ്ണിമയെ മനസ്സിലായില്ലെന്നും ഇന്ദ്രേട്ടനും 3 പിള്ളേരുമെന്നേ പറയൂവെന്നുമുള്ള കമന്റുകളും ഉയര്‍ന്നുവന്നിട്ടുണ്ട്. ഫോട്ടോ കലക്കിയെന്ന കമന്റുകള്‍ക്കിടയില്‍ത്തന്നെ രൂക്ഷവിമര്‍ശനം ഉന്നയിച്ചും ആരാധകരെത്തിയിട്ടുണ്ട്. പൂര്‍ണ്ണിമയുടെ പിതാവും സഹോദര ഭര്‍ത്താവും മകനുമുള്ള ചിത്രമായിരുന്നു ഇന്ദ്രജിത്ത് പകര്‍ത്തിയത്.

സിനിമയിലേക്കുള്ള തിരിച്ചുവരവ്

സിനിമയിലേക്കുള്ള തിരിച്ചുവരവ്

ടെലിവിഷന്‍ പരമ്പരകളില്‍ തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു പൂര്‍ണ്ണിമയെത്തേടി സിനിമാഅവസരങ്ങളെത്തിയത്. സിനിമയില്‍ മികവ് തെളിയിച്ച് മുന്നേറുന്നതിനിടയിലായിരുന്നു വിവാഹം. വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുക്കുകയായിരുന്നു താരം. അവസരങ്ങള്‍ തേടിയെത്തിയിരുന്നുവെങ്കിലും സ്വീകരിച്ചിരുന്നില്ല. അതിനിടയിലാണ് പ്രാണയെന്ന ബോട്ടീക് തുടങ്ങിയത്. ഇന്നിപ്പോള്‍ സെലിബ്രിറ്റികളുടെ സ്‌റ്റൈല്‍ സ്‌റ്റേറ്റ്‌മെന്റായി മാറിയിരിക്കുകയാണ് പ്രാണ. കാത്തിരിപ്പിന് വിരാമമിട്ട് വൈറസിലൂടെ തിരിച്ചെത്തുകയാണ് താരം. ഇത് കൂടാതെ തുറമുഖത്തിലും താരം അഭിനയിക്കുന്നുണ്ട്.

ഒരുമിച്ചൊരു സിനിമ

ഒരുമിച്ചൊരു സിനിമ

പൂര്‍ണ്ണിമയും ഇന്ദ്രജിത്തും എന്നായിരിക്കും ഒരുമിച്ചെത്തുന്നതെന്ന തരത്തിലുള്ള ചോദ്യമുന്നയിച്ചും ആരാധകരെത്തിയിട്ടുണ്ട്. അത്തരമൊരു അവസരത്തിനായി കാത്തിരിക്കുകയാണ് തങ്ങളെന്ന് വ്യക്തമാക്കി ഇവരെത്തിയിരുന്നു. വൈറസില്‍ മാത്രമല്ല പിന്നീട് അഭിനയിച്ച സിനിമയിലും കോംപിനേഷന്‍ രംഗങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നും ഇവര്‍ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X