പൂര്‍ണിമയുടെ അനിയത്തിയ്ക്കും അനിയനും ആശംസകള്‍ അറിയിച്ച് നടി! വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ചിത്രങ്ങളാണ്

പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയിലേക്ക് തിരിച്ച് വന്ന നടി പൂര്‍ണിമ ഇന്ദ്രജിത്തിന് വലിയ സ്വീകരണമായിരുന്നു ലഭിച്ചത്. രണ്ടാം വരവില്‍ സിനിമാലോകത്ത് സജീവമാവാനുള്ള തയ്യാറെടുപ്പിലാണ് നടി. ഇതിനിടെ കൊറോണ വന്നതോടെ കാര്യങ്ങളെല്ലാം പ്രതിസന്ധിയിലായി. ഇപ്പോള്‍ സകുടുംബം വീട്ടില്‍ കഴിയുകയാണ് നടി.

കൊറോണ കാലത്ത് സമയം ചിലവഴിക്കാന്‍ ഏറ്റവും എളുപ്പ മാര്‍ഗം സോഷ്യല്‍ മീഡിയ ആണ്. അതിനാല്‍ വീട്ടിലെ ഓരോ രസകരമായ നിമിഷങ്ങളും പൂര്‍ണിമ പങ്കുവെക്കാറുണ്ട്. അതിനൊപ്പം തന്റെ സഹോദരിയ്ക്കും ഭര്‍ത്താവിനും ആശംസകള്‍ അറിയിച്ച് കൊണ്ടെത്തിയ പുതിയ പോസ്റ്റാണ് ശ്രദ്ധേയമായിരിക്കുന്നത്.

 പ്രിയ മോഹന്റെ വിവാഹ വാര്‍ഷികം

ലോക് ഡൗണ്‍ കാലത്ത് മാത്രമല്ല അല്ലാത്തപ്പോഴും നടന്‍ ഇന്ദ്രജിത്തിന്റെ കുടുംബം സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുണ്ടാവും. ഭാര്യ പൂര്‍ണിമയും മകള്‍ പ്രാര്‍ഥനയുമെല്ലാം തങ്ങളുടെ വിശേഷങ്ങളും സന്തോഷ ദിവസങ്ങളുമെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ പ്രിയ മോഹന്റെ വിവാഹ വാര്‍ഷികത്തിന്റെ ആശംസകളുമായി എത്തിയതാണ് പൂര്‍ണിമ. പ്രിയപ്പെട്ട സഹോദരിയ്ക്കും സഹോദരനും വിവാഹ വാര്‍ഷികത്തിന്റെ ആശംസകള്‍ അറിയിക്കുകയാണ്. സമയം ഇങ്ങനെ പറക്കുന്നത് രസകരമാണെന്നും പൂര്‍ണിമ കുറിച്ചു.

 പ്രിയ മോഹന്റെ വിവാഹ വാര്‍ഷികം

ആശംസകള്‍ക്കൊപ്പം കുറച്ച് ഫോട്ടോസും പൂര്‍ണിമ പങ്കുവെച്ചിരുന്നു. പ്രിയയുടെ വിവാഹത്തിനിടെ എടുത്തതും ഇപ്പോള്‍ കുടുംബത്തിനൊപ്പം നില്‍ക്കുന്നതുമായ ചിത്രങ്ങളായിരുന്നു പൂര്‍ണിമ പോസ്റ്റ് ചെയ്തിരിക്കുന്നത്. പ്രിയയുടെ വിവാഹത്തിനെടുത്ത ചിത്രത്തില്‍ അച്ഛനും അമ്മയ്ക്കുമൊപ്പം ഇന്ദ്രജിത്തും മൂത്തമകള്‍ പ്രാര്‍ഥനയും മാത്രമേ ഉണ്ടായിരുന്നുള്ളു. പുതിയ ചിത്രത്തില്‍ ഇളയമകള്‍ നക്ഷത്രയും പ്രിയ മോഹന്റെ മകന്‍ വേദുവും ഉണ്ടായിരുന്നു.

പ്രിയ മോഹന്റെ വിവാഹ വാര്‍ഷികം

സിനിമ നടന്‍ നിഹാല്‍ പിള്ളയും പ്രിയ മോഹനും തമ്മില്‍ വിവാഹിതരായിട്ട് വര്‍ഷങ്ങളായി. മിനിസ്‌ക്രീനിലായിരുന്നു പ്രിയ കൂടുതലായും തിളങ്ങിയത്. മുന്‍നിര സംവിധായകരുടേത് ഉള്‍പ്പെടെ നിരവധി സീരിയലുകളിലും പ്രിയ മോഹന്‍ അഭിനയിച്ചിട്ടുണ്ട്. കൂടുതലും വില്ലത്തി വേഷത്തിലെത്തിയാണ് പ്രേക്ഷക പ്രശംസ സ്വന്തമാക്കി. വിവാഹത്തോടെയാണ് അഭിനയ ജീവിതത്തില്‍ നിന്നും ഇടവേള എടുത്തത്.

 പ്രിയ മോഹന്റെ വിവാഹ വാര്‍ഷികം

താരദമ്പതികള്‍ പരസ്പരം വിവാഹ വാര്‍ഷിക ആശംസകള്‍ അറിയിച്ചിട്ടുണ്ട്. പ്രിയയുടെയും നിഹാലിന്റെയും കൈകള്‍ക്ക് മുകളില്‍ മകന്‍ വേദുവിന്റെ കൈ വെച്ചൊരു ചിത്രമായിരുന്നു താരങ്ങള്‍ പങ്കുവെച്ചത്. വേദുവിന്റെ ആശംസ പോലെയായിരുന്നു പ്രിയ ക്യാപ്ഷനിട്ടത്. ഹാപ്പി വെഡ്ഡിങ് ആനിവേഴ്‌സറി അപ്പ & അമ്മ എന്ന ക്യാപ്ഷനായിരുന്നു കൊടുത്തത്. അതിനൊപ്പം നിഹാല്‍ പിള്ള താലി ചാര്‍ത്തുന്ന സമയത്തുള്ള വീഡിയോയും പ്രിയ പങ്കുവെച്ചിരുന്നു. ഈ പോസ്റ്റുകള്‍ക്ക് താഴെ താരദമ്പതികള്‍ക്ക് ആശംസകളുമായി എത്തുകയാണ് ആരാധകര്‍.

പ്രിയ മോഹന്റെ വിവാഹ വാര്‍ഷികം

പ്രിയയെയും നിഹാലിനെയും പോലെ മകന്‍ വേധു ഇപ്പോള്‍ കുഞ്ഞു സെലിബ്രിറ്റിയാണ്. പൂര്‍ണിമയുടെയും ഇന്ദ്രജിത്തിന്റെയും മക്കളുടെയുമെല്ലാം പോസ്റ്റുകളില്‍ നിറഞ്ഞ് നില്‍ക്കാറുള്ളത് വേദുവാണ്. കഴിഞ്ഞ വര്‍ഷം വേദുവിന്റെ പിറന്നാല്‍ അതിവിപുലമായി ആഘോഷിച്ചിരുന്നു. വര്‍ധാന്‍ എന്നാണ് ശരിക്കും പേരെങ്കിലും വീട്ടില്‍ വിളിക്കുന്ന വേദു എന്ന പേരിലാണ് ഇപ്പോള്‍ അറിയപ്പെടുന്നത്. അഭിനയത്തില്‍ അത്ര സജീവമല്ലെങ്കിലും പൂര്‍ണിമയ്‌ക്കൊപ്പം പ്രാണ എന്ന ഡിസൈനര്‍ ഷോപ്പില്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു.

പ്രിയ മോഹന്റെ വിവാഹ വാര്‍ഷികം

രസകരമായ മറ്റൊരു കാര്യം ഇന്നലെയായിരുന്നു പൃഥ്വിരാജിന്റെയും സുപ്രിയ മേനോന്റെയും വിവാഹ വാര്‍ഷികം. ഒരു ദിവസം വ്യത്യാസത്തില്‍ അനിയന്റെയും അനിയത്തിയുടെയും വിവാഹ വാര്‍ഷികം വന്നതിനെ കുറിച്ച് ആരാധകരും കമന്റിട്ടിരുന്നു. ഇന്നലെ സുപ്രിയയ്ക്കും പൃഥ്വിയ്ക്കുമൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു പൂര്‍ണിമയും ഇന്ദ്രജിത്തും ആശംസകള്‍ അറിയിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X