പൂര്‍ണ്ണിമയും തിളങ്ങി! 17 വര്‍ഷത്തിന് ശേഷമുള്ള വരവ് ഗംഭീരമെന്ന് ആരാധകര്‍! നന്ദി അറിയിച്ച് താരവും!
വന്‍താരനിരയുമായാണ് ആഷിഖ് അബു ചിത്രമായ വൈറസ് എത്തിയത്. അഭിനയപ്രാധാന്യമുള്ള കഥാപാത്രത്തെയാണ് ഓരോ താരത്തിനും നല്‍കിയത്. നിങ്ങളൊക്കെ അഭിനയിക്കുകയായിരുന്നോ അതോ ജീവിക്കുകയായിരുന്നോയെന്നായിരുന്നു ആരാധകര്‍ ചോദിച്ചത്. അത്രമേല്‍ മികച്ചതാണ് ഓരോരുത്തരുടേയും പ്രകടനമെന്ന് പ്രേക്ഷകര്‍ പറഞ്ഞിരുന്നു. നീണ്ട നാളത്തെ ഇടവേള അവസാനിപ്പിച്ചാണ് പൂര്‍ണ്ണിമ ഇന്ദ്രജിത്ത് ലിനിമയിലേക്ക് തിരിച്ചെത്തിയത്. സ്മൃതി എന്ന കഥാപാത്രമായാണ് പൂര്‍ണ്ണിമ എത്തിയത്. മികച്ച അവസരമായിരുന്നു ഇതെന്നും ഇതൊവഇവാക്കിയിരുന്നുവെങ്കില്‍ പിന്നീട് ഖേദിക്കേണ്ടി വരുമെന്നും നേരത്തെ തന്നെ മനസ്സിലാക്കിയതായി താരം പറഞ്ഞിരുന്നു. സിനിമ കണ്ട പ്രേക്ഷകരും താരത്തോട് പറഞ്ഞത് ഇത് തന്നെയായിരുന്നു.
മിനിസ്‌ക്രീനില്‍ നിന്നും ബിഗ് സ്‌ക്രീനിലേക്കെത്തി അധികം കഴിയുന്നതിന് മുന്‍പായിരുന്നു പൂര്‍ണ്ണിമ അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തത്. ഇന്ദ്രജിത്തിന്റെയും മക്കളുടേയും കാര്യങ്ങള്‍ മാത്രമല്ല പ്രാണയെന്ന ബോട്ടീക്കിന്റെ കാര്യങ്ങളുമൊക്കെയായി ആകെ തിരക്കിലായിരുന്നു താരം. എന്നെങ്കിലും സിനിമയിലേക്ക് തിരിച്ചുവരണമെന്നും ശക്തമായിരിക്കണം അതെന്നുമൊക്കെ നേരത്തെ തന്നെ ഉറപ്പിച്ചിരുന്നതായും താരം പറഞ്ഞിരുന്നു. വൈറസ് എന്ന സിനിമയിലേക്ക് വിളിച്ചപ്പോള്‍ നോ പറഞ്ഞില്ലെന്നും ആ കഥാപാത്രത്തെ സ്വീകരിക്കുകയായിരുന്നുവെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ മികച്ച പിന്തുണയും സ്വീകാര്യതയുമാണ് ഈ താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

17 വര്‍ഷത്തിന് ശേഷമുള്ള വരവ് മികച്ചതായിരുന്നുവെന്നാണ് ആരാധകരും പറഞ്ഞത്. സിനിമയെ ഏറ്റെടുത്തവരോട് നന്ദി പറഞ്ഞാണ് പൂര്‍ണ്ണിമ ഇപ്പോള്‍ എത്തിയിട്ടുള്ളത്. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് താരം ആരാധകരോട് നന്ദി അറിയിച്ചത്. വൈറസിന്റെ പുതിയ പോസ്റ്ററും പൂര്‍ണ്ണിമ പോസ്റ്റ് ചെയ്തിട്ടുണ്ട്. പോസ്റ്റ് കാണാം.


Click it and Unblock the Notifications